...
Home News Kerala പ്രതീക്ഷകൾ തെറ്റിയില്ല; സുജയ പാർവതി 24 ന്യൂസ് ചാനലിൽ നിന്ന് രാജി വച്ചു; ഇനി റിപ്പോർട്ടറിലേക്ക്?

പ്രതീക്ഷകൾ തെറ്റിയില്ല; സുജയ പാർവതി 24 ന്യൂസ് ചാനലിൽ നിന്ന് രാജി വച്ചു; ഇനി റിപ്പോർട്ടറിലേക്ക്?

‘തന്നെ പിന്തുണച്ച ഏല്ലാവർക്കും നന്ദിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തതമാക്കിയ സുജയ. 24 ചാനലിലെ നല്ല ഓർമ്മകൾക്കും തന്റെ ഒപ്പം ജോലി ചെയ്ത സഹപ്രവർത്തകർക്കും നന്ദി അറിയിച്ചു.

286

പ്രമുഖ മാധ്യ പ്രവർത്തക സുജയ പാർവതി 24 ന്യൂസ് ചാനലിൽ നിന്ന് രാജി വച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സുജയ രാജി വച്ചത്. സുജയ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും രാജി പ്രഖ്യാപിച്ചിട്ടുണ്ട്. ‘തന്നെ പിന്തുണച്ച ഏല്ലാവർക്കും നന്ദിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തതമാക്കിയ സുജയ. 24 ചാനലിലെ നല്ല ഓർമ്മകൾക്കും തന്റെ ഒപ്പം ജോലി ചെയ്ത സഹപ്രവർത്തകർക്കും നന്ദി അറിയിച്ചു.

നേരത്തെ ബിഎംഎസ് വേദിയിൽ പങ്കെടുത്ത് സുജയ പാർവതി സംസാരിച്ചത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സ്ഥാപനത്തിനെതിരെ ഇവിടെ പരാമർശങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സുജയ പാർവതിയെ താൽക്കാലികമായി ചാനലിൽ നിന്ന് സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു.

തുടർന്ന് വൻ പ്രതിഷേധവുമായി ബിഎംഎസും, സംഘപരിവാർ അനുകൂലികളും രംഗത്ത് എത്തിയിരുന്നു. പിന്നാലെ 24 മാനേജ്മെന്റ് സുജയയെ ചാനലിൽ തിരികെ എടുക്കുകയാണ് ഉണ്ടായത്. പിന്നാലെ തന്നെ ഹീറോ പരിവേഷം കിട്ടാൻ ‘തനിക്ക് സ്വസ്ഥതയോടെ ജോലി ചെയ്യാൻ കഴിയുന്നില്ലെന്ന് ‘ പറഞ്ഞു കൊണ്ട് വരും ദിവസങ്ങളിൽ സുജയ സ്വമേധയാ രാജി വെച്ചുപോകുമെന്നാണ് 24-ലെ സഹപ്രവർത്തകരുടെ വിലയിരുത്തൽ എന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയർന്നിരുന്നു. ശേഷം ഇരവാദം ഉന്നയിച്ചുകൊണ്ട് പത്തനംതിട്ട സീറ്റിൽ ലോകസഭയിലേക്ക് മത്സരിക്കുമെന്നുമായിരുന്നു സംസാരം. നിലവിൽ റിപ്പോർട്ടർ ചാനലിലേക്ക് സുജയ എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.