...
Home News Kerala സുജയ പാർവതി 24 ന്യൂസിൽ നിന്ന് രാജിവെച്ചതോ; ചാനൽ രാജി ആവശ്യപെട്ടതോ

സുജയ പാർവതി 24 ന്യൂസിൽ നിന്ന് രാജിവെച്ചതോ; ചാനൽ രാജി ആവശ്യപെട്ടതോ

വീണാ ജോർജിനും അരുൺ കുമാറിനും നികേഷ് കുമാറിനും ഷാനിക്കും ഉൾപ്പെടെ എല്ലാ മാധ്യമപ്രവർത്തകർക്കും പരസ്യമായി സ്വന്തം രാഷ്ട്രീയം പറയാമെങ്കിൽ , സുജയയ്ക്കും പറയാമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.

474

ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് വേദിയില്‍ സംഘപരിവാറിനെയും പ്രധാനമന്ത്രി മോദിയെയും പുകഴ്ത്തിയ സുജയ പാർവതിയായിരുന്നു കേരളത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ. എന്നാൽ ഇപ്പോൾ സുജയ പാർവതി 24 ന്യൂസിൽ നിന്ന് രാജിവെച്ചതായും, അതല്ല ചാനൽ രാജി ആവശ്യപ്പെട്ടതാണെന്നും ചില പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്.

പക്ഷെ ഇതുവരെ ഇതിന്റെ സത്യാവസ്ഥ ചാനലോ സുജയയോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. രാജിവാർത്തയാകട്ടെ, ചില ഓൺലൈൻ മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവിൽ ട്വന്റിഫോറ് ന്യൂസ് അസോസിയേറ്റ് ന്യൂസ് എഡിറ്ററാണ് സുജയ പാർവതി.

ബി.എം.എസിന്‍റെ വനിതാ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവെ സ്ഥാപനത്തിനെതിരെ സുജയ പല കാര്യങ്ങളും ശക്തമായി പറഞ്ഞിരുന്നു. ഒപ്പം, സർക്കാരിനെതിരെയും, സ്ത്രീകൾക്ക് കേരളത്തിൽ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും സ്ത്രീപീഡനക്കേസുകൾ വർദ്ധിക്കുന്നതിനെ കുറിച്ചും സുജയ സംസാരിച്ചു.

അതേസമയം, വീണാ ജോർജിനും അരുൺ കുമാറിനും നികേഷ് കുമാറിനും ഷാനിക്കും ഉൾപ്പെടെ എല്ലാ മാധ്യമപ്രവർത്തകർക്കും പരസ്യമായി സ്വന്തം രാഷ്ട്രീയം പറയാമെങ്കിൽ , സുജയയ്ക്കും പറയാമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോൾ, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലയും സുജയയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. സുജയ എന്ന പേര് രക്ഷിതാക്കൾ അറിഞ്ഞിട്ടതാണ് എന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു .

കെപി ശശികലയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

സുജയ -രക്ഷിതാക്കൾ അറിഞ്ഞിട്ട പേര്
നട്ടെല്ല വളച്ച് നിൽക്കുന്നവർ പലതും നേടുന്നുണ്ടാകാം.
പക്ഷേ
നട്ടെല്ലു നിവർത്തി നിന്ന് നേടുന്ന അവഗണന പോലും അഭിമാനാർഹമായ വിജയമാണ്.
24 അല്ല 48 ആയാലും പോകാൻ പറ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.