സുജയ പാർവതിയുടെ സസ്പെൻഷൻ 24 ചാനൽ നിരുപാധികം പിൻവലിക്കുന്നു

ഇപ്പോൾ സുജയയെ തിരിച്ചെടുക്കാൻ ചാനലിലെ മേധാവിയായ ശ്രീകണ്ഠൻ നായരെ തിരുത്തലിന് പ്രേരിപ്പിച്ചത് സംഘപരിവാർ-ബിജെപി പ്രതിഷേധങ്ങളിലെ സമ്മർദ്ദം തന്നെയാണ്.

സസ്‌പെൻഡ് ചെയ്യപ്പെട്ട് ഇരുപത് നാളിന് ശേഷം സുജയ പാർവതിയുടെ സസ്പെൻഷൻ 24 ചാനൽ നിരുപാധികം പിൻവലിക്കുന്നു . വനിതാ ദിനത്തിൽ ബിജെപിയുടെ തൊഴിലാളി സംഘടനാ ബി എം എസ് സംഘടിപ്പിച്ച വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്തതിന് സുജയ പാർവതി എന്ന ന്യൂസ് എഡിറ്ററെ സസ്പെൻഡ് ചെയ്ത് വിരട്ടാൻ നോക്കി എന്നാണ് സംഘപരിവാർ പ്രചാരണം എങ്കിലും, വേദിയിൽ സ്ഥാപനത്തിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതാണ് നടപടിക്ക് കാരണമായത് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇപ്പോൾ സുജയയെ തിരിച്ചെടുക്കാൻ ചാനലിലെ മേധാവിയായ ശ്രീകണ്ഠൻ നായരെ തിരുത്തലിന് പ്രേരിപ്പിച്ചത് സംഘപരിവാർ-ബിജെപി പ്രതിഷേധങ്ങളിലെ സമ്മർദ്ദം തന്നെയാണ്. സുജയ പാര്‍വതിയെ സസ്പെന്‍ഡ് ചെയ്ത തീരുമാനം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ചാനലിന്റെ ബോർഡ് മീറ്ററിംഗിൽ നടന്നിരുന്നു. എത്രയും വേഗം സുജയയെ തിരിച്ച് എടുക്കണമെന്ന് കഴിഞ്ഞ ദിവസത്തെ ബോർഡ് മീറ്ററിംഗിൽ ശ്രീകണ്ഠൻ നായരോട് പറഞ്ഞതായി ഗോകുലം ഗോപാലൻ ഒരു മാധ്യമത്തിനോട് പ്രതികരിച്ചിരുന്നു. ഇതിന്റെയെല്ലാം പിന്നാലെയാണ് സസ്‌പെൻഷൻ പിൻവലിച്ചതെന്നാണ് സൂചന. അതേസമയം, ഉടൻതന്നെ സ്വയം “രാജിവെച്ചു ഒഴിയും ” എന്ന നിബന്ധനയിൽ തന്നെ ആണ് അവരെ ജോലിയിൽ കയറ്റിയതെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നുംഅറിയാൻ സാധിക്കുന്നത്.

അതേസമയം, വിവാദങ്ങൾക്കും സസ്‌പെൻഷനും ഇടയിൽ നിൽക്കുമ്പോൾ തന്നെ തന്റെ നിലപാടുകളിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി സുജയ ബി.ജെ.പി വേദിയിൽ പങ്കെടുത്തിരുന്നു. ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ എത്തുകയും യുവാക്കളെ അഭിസംബോദന ചെയ്യുന്ന യുവം എന്ന പരിപാടിയുടെ മുന്നോടിയായുള്ള ഉദ്‌ഘാടന ചടങ്ങുകളിലെ സുജയയുടെ സാന്നിധ്യം ഏറെ ചർച്ചയായി.

ബിഎംഎസിന്റെ പരിപാടിയിൽ പങ്കെടുക്കുകയും, ബിഎംഎസ് ആദരിക്കപ്പെടേണ്ട സംഘടനയാണെന്ന് പറയുകയും ചെയ്ത സുജയയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെ, സുജയക്കെതിരെ ആന്റി ബിജെപി വിഭാഗത്തിന്റെ വൻ വിമർശനവും ഉയർന്നു. തുടർന്ന്, സുജയയെ ചാനൽ സസ്പെന്റ് ചെയ്യുകയായിരുന്നു. അന്വേഷണവും പ്രഖ്യാപിച്ചു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...