...
Home News Kerala സമാനതകളില്ലാത്ത കഥകളാൽ ഹൃദയങ്ങളെ സ്പർശിച്ച ‘സുൽത്താൻ’; ബഷീറിനെ സ്മരിച്ച് കമൽ ഹാസൻ

സമാനതകളില്ലാത്ത കഥകളാൽ ഹൃദയങ്ങളെ സ്പർശിച്ച ‘സുൽത്താൻ’; ബഷീറിനെ സ്മരിച്ച് കമൽ ഹാസൻ

'സുൽത്താൻ' വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനം എന്നാണ് താരം തന്റെ ഔദ്യോ​ഗിക x അക്കൗണ്ടിൽ കുറിച്ചത്.

337

മലയാളഭാഷയുടെ ഒരേ ഒരു സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്തിൽ അദ്ദേഹത്തെ സ്മരിച്ച് തമിഴ് ചലച്ചിത്രതാരം കമൽ ഹാസൻ. ‘സുൽത്താൻ’ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനം എന്നാണ് താരം തന്റെ ഔദ്യോ​ഗിക x അക്കൗണ്ടിൽ കുറിച്ചത്.

സമാനതകളില്ലാത്ത കഥകളാൽ ഹൃദയങ്ങളെ സ്പർശിച്ച മലയാള സാഹിത്യത്തിന്റെ പിതാവും എഴുത്തുകാരനുമായ ‘സുൽത്താൻ’ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമാണ് ഇന്ന്.

എന്നെ ബഷീറിസ്റ്റ് എന്ന് അഭിമാനത്തോടെ വിളിക്കുന്ന സുഹൃത്തുക്കളുണ്ട്. ബഷീറിന്റെ പല കൃതികളും തമിഴിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ കഥകൾ വായിക്കുന്നത് നിങ്ങൾക്ക് സ്വയം നൽകാവുന്ന ഏറ്റവും നല്ല സമ്മാനമാണ്. കമൽ ഹാസൻ x ൽ കുറിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.