സത്വരാഷ്ട്രീയം എത്രമാത്രം ജനവിരുദ്ധവും പ്രതിലോമകരവുമാകാം എന്നതിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണ് സണ്ണി എം കപിക്കാട്

സണ്ണിയോടും അദ്ദേഹത്തിനൊപ്പം ചേർന്ന് തലശ്ശേരി പുന്നോലിലെ മത്സ്യത്തൊഴിലാളി സഖാവ് ഹരിദാസിൻ്റെ രക്തസാക്ഷിത്വത്തെ അപമാനിച്ച എം.എൻ.കാരശേരി മാഷോടും എനിക്കു സഹതാപമാണുള്ളത്.

| അശോകൻ ചരുവിൽ

സത്വരാഷ്ട്രീയം എത്രമാത്രം ജനവിരുദ്ധവും പ്രതിലോമകരവുമാകാം എന്നതിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണ് എൻ്റെ സുഹൃത്ത് സണ്ണി എം.കപിക്കാട്. മാർക്സിസ്റ്റ് വിരോധമാണ് സണ്ണിയുടേയും കൂട്ടരുടേയും ഉൾപ്രേരണ എന്നാണ് ഞാൻ ധരിച്ചിരുന്നത്. അതുവിട്ട് രാജ്യത്ത് പ്രതിസന്ധിയിലായിക്കൊണ്ടിരിക്കുന്ന ജനാധിപത്യത്തെയും മതേതരജീവിതത്തേയും ഒറ്റുകൊടുക്കാനുള്ള ശ്രമങ്ങളും അവർ ആരംഭിച്ചിരിക്കുന്നു. സംഘപരിവാർ പ്രതിസന്ധിയിലാവുമ്പോഴെല്ലാം തന്ത്രപരമായി ഇടപെട്ട് അതിനെ രക്ഷിക്കുക എന്ന ദൗത്യമാണ് അവർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

മാർക്സിസത്തോട് വ്യക്തികളും സംഘടനകളും പുലർത്തുന്ന പ്രത്യയശാസ്ത്ര വിരോധം ഒരു പ്രശ്നമായി ഞാൻ കണക്കാക്കുന്നില്ല. രൂപപ്പെട്ടു വന്ന കാലംമുതലേ എത്രയോ വിമർശനങ്ങളേയും വിയോജിപ്പുകളേയും അത് നേരിട്ടിട്ടുണ്ട്. വിമർശനങ്ങളാട് സംവദിച്ച് വളർന്നു എന്നതാണ് അതിൻ്റെ ഉൾക്കരുത്ത്. വർഗ്ഗവൈരുധ്യങ്ങളെ വിശകലനം ചെയ്യുന്ന ഒരു ദർശനം എന്ന നിലയിൽ ഇന്ത്യയിലെ സവിശേഷമായ ദളിത് പ്രശ്നങ്ങളുമായി ആരോഗ്യകരമായ ഒരു സംവാദം അത് ആഗ്രഹിക്കുന്നുണ്ട്. അത്തരം സംവാദങ്ങൾ ഇന്ത്യയിൽ വ്യാപകമായി നടക്കുന്നുമുണ്ട്. എന്നാൽ സണ്ണിപക്ഷം അതിനു തയ്യാറല്ല. പ്രത്യയശാസ്ത്രപ്രശ്നങ്ങൾ അവർക്ക് മുഖാവരണം മാത്രമാണ്.

1970 മുതൽ ആർ.എസ്.എസ്. നിരന്തരമായി സി.പി.ഐ.എം.പ്രവർത്തകരെ ആക്രമിക്കുന്നതും കൊല്ലുന്നതും എന്തുകൊണ്ട് എന്നു പരിശോധിക്കാൻ സണ്ണിയും കൂട്ടരും ഒരിക്കലും തയ്യാറായിട്ടില്ല. ആശയപരമായും സംഘടനാപരമായും കേരളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയഹിന്ദുത്വത്തിൻ്റെ മുന്നിലെ പ്രധാന തടസ്സം തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആ ആക്രമണം എന്നത് പകൽവെളിച്ചം പോലെ സത്യമാണ്. സി.പി.ഐ.എം.പ്രവർത്തകരെ കൊന്നു തീർക്കുക എന്നതു മാത്രമല്ല; കേരളത്തിൻ്റെ സമാധാനജീവിതം തകർക്കുക എന്നതും ഉദ്ദേശമാണ്.

കൊലയും അക്രമവും നടത്തുമ്പോൾ സ്വാഭാവികമായും പ്രകോപനവും പ്രത്യാക്രമണവും ഉണ്ടാവും. കൊലചെയ്യപ്പെടുന്നയാൾ രാഷ്ട്രീയപ്രവർത്തകൻ മാത്രമല്ല. അച്ഛനും സഹോദരനും ഭർത്താവും സുഹൃത്തും ഉറ്റബന്ധുവും കൂടിയാണ്. പക പടർന്നു കത്തും. അതുണ്ടാക്കുന്ന കലുഷിതാന്തരീക്ഷത്തിൽ ജനാധിപത്യ മതേതര രാഷ്ട്രീയത്തിനു പ്രസക്തിയുണ്ടാവില്ല. അവിടേക്ക് അരാഷ്ട്രീയരാഷ്ട്രീയത്തിനും മതഭ്രാന്തിനും എളുപ്പത്തിൽ കടന്നു വരാനാവും.

ആർ.എസ്.എസ്. ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന സഖാക്കളെ അവരുടെ ജാതി മുൻനിർത്തി അരാഷ്ട്രീയവൽക്കരിക്കാനും അവരുടെ ത്യാഗത്തെ അപമാനിക്കാനുമുള്ള സണ്ണിയുടെ നീക്കം വിലപ്പോവുകയില്ല. വയലാർ പുന്നപ്ര സമരങ്ങളിലെ ധീരരക്തസാക്ഷികളെ കേവലം ഈഴവരായിക്കണ്ട് മുതലക്കണ്ണീരൊഴുക്കിയ അന്നത്തെ ജാതിപ്രമാണിരാഷ്ട്രീയത്തിൻ്റെ അവശിഷ്ടമാണത്.

തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുത്ത ശേഷം “നവോത്ഥാനം” വലിച്ചെറിഞ്ഞ് സർ സി.പി.യുടെ അടുക്കളയിലെത്തിയ ഈഴവപ്രമാണികൾ സമുദായത്തിലെ തൊഴിലാളികളുടേയും പട്ടിണിപ്പാവങ്ങളുടേയും ജീവിതപ്രശ്നങ്ങൾ ഉന്നയിക്കാൻ പോലും തയ്യാറായില്ല. തൊഴിലിനും മെച്ചപ്പെട്ട കൂലിക്കും അതുനേടാനുള്ള രാജ്യസ്വാതന്ത്യത്തിനും വേണ്ടി സ്വയം നേതൃത്തമായി സംഘടിച്ച് സമരംചെയ്ത് രക്തസാക്ഷികളായവരെ അപമാനിക്കാനുള്ള ശ്രമത്തിൽ തിരുവതാംകൂർ ഭരണകൂടത്തിനൊപ്പം ചേരുകയാണ് സമുദായ പ്രമാണിമാർ അന്നു ചെയ്തത്.

സണ്ണിയോടും അദ്ദേഹത്തിനൊപ്പം ചേർന്ന് തലശ്ശേരി പുന്നോലിലെ മത്സ്യത്തൊഴിലാളി സഖാവ് ഹരിദാസിൻ്റെ രക്തസാക്ഷിത്വത്തെ അപമാനിച്ച എം.എൻ.കാരശേരി മാഷോടും എനിക്കു സഹതാപമാണുള്ളത്. പണ്ഡിതരായ അവരോട് പറയട്ടെ, രാജ്യവും അതിൻ്റെ ഭാഗമായ സംസ്ഥാനവും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് നിങ്ങൾ മനസ്സിലാക്കണം. ഇന്ത്യൻ സമൂഹത്തെ പതിനെട്ടാം നൂറ്റാണ്ടിലേക്ക് തിരിച്ചു കൊണ്ടുപോകാനുള്ള സംഘപരിവാർ നീക്കത്തെ എതിർക്കുന്നവരുടെ ജനകീയമുന്നണിയിൽ നിങ്ങൾ ഉണ്ടാകണം.

എത്ര കടുത്തരൂപത്തിലുള്ള മാർക്സിസ്റ്റ് വിരോധവും നിങ്ങൾ പുലർത്തിക്കോളൂ. സഹകരണത്തിനും ഐക്യത്തിനും അത് പ്രതിബന്ധമല്ല. കാരണം ഇവിടെ പ്രതിസന്ധിയിലായിരിക്കുന്നത് മാർക്സിസ്റ്റ് ദർശനമല്ല. നമ്മുടെ കുട്ടികൾക്ക് ജീവിക്കേണ്ട രാജ്യമാണ്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ താൻ രാജിവെക്കില്ലെന്നും കേന്ദ്രത്തിന് അവരെ പിരിച്ചുവിടാൻ കഴിയുമെന്നും തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ ബുധനാഴ്‌ച പറഞ്ഞു. സംസ്ഥാനം ഒരു തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചില്ല. മറിച്ച് ഒരു ക്രൂരതയാണ്‌ നടന്നതെന്നും തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ബിജെപിയെ "ധാർമ്മികമായി" പരാജയപ്പെടുത്തിയെന്നും...

Keep exploring...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

More News

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

യുഎസ് യുദ്ധവിമാനം പറക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ കാണാതായി

പശ്ചിമേഷ്യയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിൻ്റെ ടാങ്കര്‍ യുദ്ധവിമാനം കാണാതായി. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം...

‘ലക്ഷ്യങ്ങളെല്ലാം നേടി കഴിഞ്ഞു, ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കും’: മാര്‍ക്കോ റൂബിയോ

ഇറാനെതിരെ യുഎസ് നടത്തിവരുന്ന ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധത്തില്‍ അമേരിക്കയുടെ...