Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ച പരാജയം; സ്വിഗ്ഗി വിതരണക്കാരുടെ സമരം തുടരും | Nalamidam
3 November 2026
Home News National മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ച പരാജയം; സ്വിഗ്ഗി വിതരണക്കാരുടെ സമരം തുടരും

മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ച പരാജയം; സ്വിഗ്ഗി വിതരണക്കാരുടെ സമരം തുടരും

മിനിമം നിരക്ക് കൂട്ടാനാവില്ല എന്ന നിലപാടില്‍ മാനേജ്‌മെന്റ് ഉറച്ചുനിന്നതോടെയാണ് സമരവുമായി മുന്നോട്ടുപോകാന്‍ വിതരണക്കാരുടെ സംഘടന തീരുമാനിച്ചത്.

219

തങ്ങളുടെ മിനിമം നിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ട് പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷ്യശൃംഖലയായ സ്വഗ്ഗി വിതരണക്കാരുടെ സമരം തുടരും.സമരം ഒത്തുതീര്‍പ്പാക്കുന്നതിന് സ്വിഗ്ഗി മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മിനിമം നിരക്ക് കൂട്ടാനാവില്ല എന്ന നിലപാടില്‍ മാനേജ്‌മെന്റ് ഉറച്ചുനിന്നതോടെയാണ് സമരവുമായി മുന്നോട്ടുപോകാന്‍ വിതരണക്കാരുടെ സംഘടന തീരുമാനിച്ചത്.

എറണാകുളം ജില്ലാ ലേബര്‍ ഓഫീസറുടെ മധ്യസ്ഥതയില്‍ കാക്കനാട് കളക്‌ട്രേറ്റിലാണ് ചര്‍ച്ച നടന്നത്. ഓണ്‍ലൈന്‍ ഡെലിവറി വിതരണക്കാരുടെ സംഘടനാ പ്രതിനിധികളുമായാണ് സമരത്തിന്റെ ആദ്യ ദിവസമായ ഇന്ന് മാനേജ്‌മെന്റ് ചര്‍ച്ച നടത്തിയത്. മിനിമം നിരക്ക് നിലവിലെ 20 രൂപയില്‍ നിന്ന് 30 രൂപയായി വര്‍ധിപ്പിക്കണമെന്നതാണ് വിതരണക്കാരുടെ ആവശ്യം.

കൂടാതെ വിതരണവുമായി ബന്ധപ്പെട്ട് തേര്‍ഡ് പാര്‍ട്ടി കമ്ബനിയുമായി കമ്പനി ഉണ്ടാക്കിയ ധാരണയും വിതരണക്കാരുടെ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. ഇത്