ടാക്സ് ടെററിസം അഥവാ ഭരണകൂടത്തിന്റെ നികുതി ഭീകരത

സാമാന്യ ബുദ്ധിയുള്ള ജനങ്ങൾക്ക് ഇന്ത്യയിൽ സംസ്ഥാന, കേന്ദ്ര തിരഞ്ഞെടുപ്പുകൾ നടന്ന സമയത്തെ ഇന്ധന വില ശ്രദ്ധിച്ചാൽ വർദ്ധനവില്ലാതെ നിന്നത് കാണാം.

. അജി അമൃത്

ഇന്ത്യയിൽ ഇന്ധനവില പ്രത്യേകിച്ചും പെട്രോൾ, ഡീസൽ , ഗ്യാസ് എന്നിവയുടെ വില വർദ്ധനവിന് കാരണം നികുതി തോന്നുന്നത് പോലെ കൂട്ടുന്നതിനാലാണ്. 2014 ഇൽ ബിജെപി സർക്കാർ അധികാരത്തിൽ വരുമ്പോൾ പെട്രോൾ വില 70 രൂപക്ക് അടുത്തായിരുന്നു. എന്നാൽ 2014 ഇൽ നിന്ന് 2021 നവംബർ 03 തീയതി ആയപ്പോൾ പെട്രോൾ വില 112 രൂപയിൽ എത്തി.

2014 ലും യുപിഎ സർക്കാർ ഭരിച്ചപ്പോൾ പെട്രോൾ വില നിയന്ത്രണ അധികാരം കമ്പനികൾക്ക് നൽകിയിരുന്നു. പിന്നീട് വന്ന കേന്ദ്ര സർക്കാർ ഡീസൽ വിലയും നിശ്ചയിക്കാനുള്ള അധികാരം കമ്പനികൾക്ക് നൽകി. ഈ ഡീസൽ വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികൾക്ക് നൽകിയ അടുത്ത ദിവസ്സം മുതൽ ഡീസൽ വില കുതിച്ചുയരാൻ തുടങ്ങി. യഥാർഥ കാരണം ഓരോ ദിവസ്സവും ഡീസലിൻറെ എക്സൈസ് നികുതി കൂട്ടിയതായിരുന്നു .

2014 ഇൽ 9 രൂപ 48 ആയിരുന്നു എക്സൈസ് ഡ്യൂട്ടി എന്നാൽ അത് 2021 നവംബർ 3 അതായത് ഇന്നലെ 32 രൂപ 90 പൈസ ആയി കൂടി അതായത് ഒരു ലിറ്റർ പെട്രോൾ ന് എക്സൈസ് നികുതി ഇനത്തിൽ 23 രൂപ 42 പൈസ വർദ്ധനവ് ഇത് കൂടാതെ ആണ് സംസ്ഥാന സർക്കാരുകൾ പെട്രോൾ ഡീസൽ ഗ്യാസ് എന്നിവയുടെ മേൽ ഏർപ്പെടുത്തുന്ന VAT കൂടി ആകുമ്പോൾ പെട്രോൾ വില കുതിച്ചുയരുന്നത്.

2014- 2015 ഇൽ പെട്രോൾ എക്സൈസ് ഡ്യൂട്ടി വരുമാനം 29,279 കോടി രൂപ ആയിരുന്നത് 2020 – 2021 ഇൽ 89,575 കോടി രൂപ ആയി ഉയർന്നു. അതായത് 60,296 കോടി രൂപയുടെ നികുതി വർദ്ധനവ്.

2014 -2015 ഇൽ ഡീസൽ എക്സൈസ് ഡ്യൂട്ടി വരുമാനം 42,881 രൂപ ആയിരുന്നത് 2020-2021 ഇൽ 2,04 ,000 കോടി രൂപ ആയി ഉയർന്നു അതായത് 1,61,119 കോടി രൂപയുടെ വരുമാന വർദ്ധനവ്.

2014-2015 ഇൽ പെട്രോൾ , ഡീസൽ , ഗ്യാസ് എന്നിവയിൽ നിന്നുള്ള എക്സൈസ് ഡ്യൂട്ടി 74,158 കോടി രൂപ ആയിരുന്നെങ്കിൽ 2020 -2021 അത് 2,95,000 കോടി രൂപയായി ഉയർന്നു. അതായത് 2,20,842 രൂപയുടെ നികുതി വർദ്ധനവ്.

എക്സൈസ് നികുതിയിൽ 300 മുതൽ 1000 ശതമാനം വരെ ആണ് പെട്രോൾ ഉൽപ്പന്നങ്ങളുടെ നികുതി കേന്ദ്ര സർക്കാർ 2014 മുതൽ 2021 വരെ ഉള്ള കാലഘട്ടങ്ങളിൽ വർധിപ്പിച്ചത്. ഇതാണ് ഇന്ത്യയിൽ ഇന്ധന വില കുതിച്ചുകയറാൻ ഉള്ള കാരണം.

2021ൽ പെട്രോളിന് 2.50 രൂപയും ഡീസലിന് 4 രൂപയും അഗ്രോ – ഇൻഫ്രാ സെസ്സ് ഏർപ്പെടുത്തിയപ്പോൾ എക്സൈസ് നികുതി കുറച്ചുകൊണ്ട് കേന്ദ്ര സർക്കാർ പെട്രോൾ വില സെസ്സ് മുഖാന്തിരം വർദ്ധിക്കാതെ ശ്രദ്ധിച്ചു.

2014 ഇൽ 70 -72 രൂപ വരെ ഉണ്ടായിരുന്ന പെട്രോൾ വില , ഡീസൽ വില അതിലും വളരെ താഴെ മാത്രം ആയിരുന്നപ്പോൾ ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില ലോക റെക്കോർഡിൽ ഉയർന്നുനിൽക്കുക ആയിരുന്നു. അന്നത്തെ യുപിഎ സർക്കാർ പെട്രോൾ ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കുവാൻ എക്സൈസ് ഡ്യൂട്ടി കുറച്ചു കൂടാതെ സബ്‌സിഡിയും നൽകി. എന്നാൽ ഇപ്പോഴത്തെ കേന്ദ്ര സർക്കാർ ക്രൂഡ് ഓയിൽ ലോക റിക്കോർഡിൽ കുറഞ്ഞപ്പോഴും എക്സൈസ് നികുതി കൂട്ടി ഇന്ധനവില കൂട്ടിക്കൊണ്ടേ ഇരുന്നു.

സാമാന്യ ബുദ്ധിയുള്ള ജനങ്ങൾക്ക് ഇന്ത്യയിൽ സംസ്ഥാന, കേന്ദ്ര തിരഞ്ഞെടുപ്പുകൾ നടന്ന സമയത്തെ ഇന്ധന വില ശ്രദ്ധിച്ചാൽ വർദ്ധനവില്ലാതെ നിന്നത് കാണാം. ആ സമയത്ത് എക്സൈസ് നികുതി കൂട്ടാതെ നിർത്തിയതാണ് അതിനു കാരണം.

കേന്ദ്ര നികുതിക്ക് പുറകെ ആണ് സംസ്ഥാന നികുതികളും വർദ്ധിച്ചത് അത് കാരണം കേന്ദ്ര നികുതി വർദ്ധനവും സംസ്ഥാന നികുതി വർദ്ധനവും ഇന്ത്യയിലാകമാനം പെട്രോൾ വില ദിവസ്സവും വർദ്ധിക്കുന്ന സാഹചര്യം ഉണ്ടായി. 2014 നിലയിൽ എക്സൈസ് ഡ്യൂട്ടി നിലനിർത്തിയാൽ ഇന്ത്യയിൽ പെട്രോൾ വില 60 മുതൽ 65 രൂപയായും ഡീസൽ വില 35 -40 രൂപയിലും എത്തി നിൽക്കും.

അതാണ് തലക്കെട്ടിൽ സൂചിപ്പിച്ചത് പോലെ ഇന്ത്യയിൽ നടക്കുന്നത് ടാക്സ് ടെററിസം ആണ് എന്ന്. ചരക്കു ഗതാഗതം ഡീസൽ വിലയെ അനുസ്സരിച്ച് ആയതിനാൽ ഡീസൽ വില വർദ്ധനവ് സാധനങ്ങളുടെ വിലവർദ്ധനവിലേക്കും സാധന വില വർദ്ധനവ് ജി എസ്ടി കൂടിയില്ലെങ്കിലും സാധനങ്ങളുടെ വിലക്ക് അനുസ്സരിച്ച് കൂടും എന്നതിനാൽ ടാക്സ് ടെററിസം എന്ന ചർച്ചക്ക് പ്രസക്തി കൂടുന്നു.

ഉദാഹരണം പറഞ്ഞാൽ 2020 ഇൽ 100 രൂപ വിലയുള്ള ഒരു സാധനത്തിന് 18 ശതമാനം നികുതി നൽകി 118 രൂപക്ക് നാമംൽ വാങ്ങി എങ്കിൽ അതെ സാധനത്തിനു 2021 ഇൽ 125 രൂപ വില എങ്കിൽ 18 ശതമാനം GST 22.50 രൂപ നൽകണം. അതായത് സാധന വില വർദ്ധിച്ചപ്പോൾ നികുതി ശതമാനം കൂടിയിലെങ്കിലും വില 100 ആയിരുന്നപ്പോൾ 18 ശതമാനം നികുതി 18 രൂപയും 125 രൂപ ആയപ്പോൾ 18 ശതമാനം നികുതി 22.50 രൂപ യും നൽകണം ഒരേ സാധനം ഇന്ധനവില കൂടിയപ്പോൾ ഉണ്ടായ വില വർദ്ധനവ് കാരണം നികുതി ഇനത്തിലും ജനങ്ങളുടെ ചെലവ് കൂടുന്നത് കൊണ്ടാണ് ഇപ്പോൾ നടക്കുന്ന ടാക്സ് ടെററിസം അഥവാ ടാക്സ് ഭീകരത ആണ് എന്ന് പറഞ്ഞത്. ടാക്സ് ടെററിസം കേന്ദ്ര സംസ്ഥാന സർക്കാരുകൾ അവസാനിപ്പിച്ചാൽ മാത്രമേ വില നിയന്ത്രണവും സാധാരണക്കാരുടെ ജീവിതവും മെച്ചപ്പെടുകയുള്ളു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന പണിമുടക്കിൻ്റെ ഭാഗമായി ബുധനാഴ്‌ച ഭക്ഷണശാലകൾ അടഞ്ഞത്‌ പൊതുജനങ്ങളെ വലച്ചു. വലിയ ഹോട്ടലുകൾ മുതൽ ചെറിയ ചായക്കടകൾ വരെ പല പ്രദേശങ്ങളിലും സ്ഥാപനങ്ങൾ അടച്ചിടുകയും പ്രതിഷേധത്തിന് ശക്തമായ പിന്തുണ നൽകുകയും ചെയ്‌തു. എണ്ണക്കമ്പനികൾ ഇന്ധന വില തുടർച്ചയായി...

Keep exploring...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

More News

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

യുഎസ് യുദ്ധവിമാനം പറക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ കാണാതായി

പശ്ചിമേഷ്യയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിൻ്റെ ടാങ്കര്‍ യുദ്ധവിമാനം കാണാതായി. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം...

‘ലക്ഷ്യങ്ങളെല്ലാം നേടി കഴിഞ്ഞു, ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കും’: മാര്‍ക്കോ റൂബിയോ

ഇറാനെതിരെ യുഎസ് നടത്തിവരുന്ന ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധത്തില്‍ അമേരിക്കയുടെ...

‘മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയ അല്ല ഹൈക്കമാൻഡ്’: രമേശ് ചെന്നിത്തല

സമൂഹ മാധ്യമങ്ങൾ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ്‌ ചെന്നിത്തല. എംഎൽഎമാരുടെ പിന്തുണക്കായി മത്സരമില്ല. എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കും. ഒരു...

രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിർണായകമാകുന്ന കേരളത്തിലെ 35 സീറ്റ് സമവാക്യം; മുന്നണികൾക്ക് കനത്ത മത്സരം

കേരളാ നിയമസഭയിലെ 35 സീറ്റുകൾക്ക് രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിർണായക പ്രാധാന്യമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഒരു രാജ്യസഭാ അംഗത്തെ...

സുരക്ഷാ പരിശോധനക്കായി മൈക്രോസോഫ്റ്റ്, ഗൂഗിൾ, എക്‌സ് എഐ എന്നിവ യുഎസിന് എഐ മോഡലുകളിലേക്ക് പ്രവേശനം നൽകുന്നു

ദേശീയ സുരക്ഷാ പരിശോധനക്കായി അമേരിക്കൻ ഫെഡറൽ സർക്കാരിന് അവരുടെ പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മോഡലുകളിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് ടെക്...