മുഗൾരാജാക്കന്മാർ കുഴിച്ചിട്ട ശിവ ലിംഗങ്ങൾ തേടി ജനാധിപത്യകാലത്ത് ഇറങ്ങിയവരോട് ചരിത്രത്തിൽ നിന്നും ബുദ്ധന് ചിലത് പറയാൻ കാണും ശക്തമായ തെളിവുകളോടെ തന്നെ. കേൾക്കാൻ ഹിന്ദുത്വവാദികൾ തയ്യാറാണോ? നൂറ്റാണ്ടുകൾക്കു മുന്നേ രാജ ഭരണത്തിൽ നടന്ന ശരി തെറ്റുകൾക്ക് പരിഹാരം കാണാൻ / ഹിന്ദുവിന് വേണ്ടി എന്ന വ്യാജേന രാജ്യത്തെ ഏറ്റവും വലിയ വംശീയ ഭീകര പ്രസ്ഥാനമായ സംഘപരിവാർ കേന്ദ്രങ്ങൾ ഉണർന്ന സ്ഥിതിക്ക് അവരെ നേരിടേണ്ടത് ചരിത്രം പറഞ്ഞല്ല ആധുനിക ജനാധിപത്യത്തെ ഉയർത്തി പിടിച്ചു കൊണ്ട് തന്നെ ആണ്.
രാജ ഭരണത്തിന്റെ തുടർച്ച അല്ല ജനാധിപത്യം. രാജഭരണം രാജാവ് പ്രജ എന്ന പ്രാകൃത വികാരത്താൽ നീങ്ങുന്നവർക്ക് ചരിത്രം കുഴിക്കാൻ ആവേശം കാണും, മറ്റെന്നു ഇന്ത്യയിൽ വർധിച്ചു വരുന്ന ഇതര മത വിഭാഗങ്ങളോടുള്ള അപര വൽക്കരണം ആണ്. അത് കൂടുതലും മുസ്ലിം വിഭാഗങ്ങളോട് തന്നെ ആണ്.
ഔരംഗ സീബ് ന്റെ കാലത്തെ മുസ്ലിം ജനതയാണ് ഇന്ന് ഉള്ളത് അവരോടു പകരം ചോദിക്കേണ്ടത് ആണെന്ന ഒട്ടും യുക്തി ഇല്ലാത്ത മാനസിക ബോധത്തിലേക്ക് ജനാധിപത്യ കാലത്തെ ജനങ്ങളെ വിഭജിക്കുക /അപര വത്കരിക്കുക എന്ന അധികാര തന്ത്രമാണ് ഇതു വഴി നടപ്പാക്കുന്നത് ഇന്ത്യയിലെ ഭരണകൂടം അടങ്ങിയ സംഘപരിവാർ.
ചരിത്രത്തോട് പകരം ചോദിക്കാൻ യുക്തി ഇല്ലാതെ ഇറങ്ങി പുറപ്പെടുന്ന പ്രാകൃത മാനസിക രോഗികളോട് അൽപ്പം ചരിത്രം പറയാം മുഗളന്മാരുടെ നൂറ്റാണ്ടിനും മുന്നേയും നാട്ടു രാജാക്കന്മാര്ക്കും രാജ ഭരണവും ഉണ്ടായിരുന്നു ആ ചരിത്രം കൂടെ കുഴിക്കുമ്പോൾ ബ്രാഹ്മണ ഹിന്ദുത്വം ബുദ്ധ വിശ്വാസികളോടു നടത്തിയ നരനായാട്ടു കൂടെ പറയണം.
പുരിയിലെ ജഗന്നാഥ ക്ഷേത്രമുൾപ്പടെ പലതും ബുദ്ധമതത്തിന്റെ വിഹാരകേന്ദ്രങ്ങളായിരുന്നു സാരാനാഥിലെയും ശ്രാവസ്തിയിലേയും ഉൾപ്പടെ ഹിന്ദുരാജാക്കന്മാരും ബ്രാഹ്മണ മേധാവിത്വവും ഇല്ലാതാക്കിയ ബുദ്ധകേന്ദങ്ങളുടെ കണക്ക് നൂറുകണക്കിന് വരും, കുഴിക്കുമ്പോൾ അത് കൂടെ കുഴികുക.
ഹിന്ദുരാജാക്കന്മാരുടെ കാലത്ത് ബുദ്ധഭിക്ഷുക്കളുടെമേൽ നിർബാധം നടന്ന നരനായാട്ടുകളെക്കുറിച്ച് ചൈനീസ് സഞ്ചാരിയായ ഹ്യുയാൻസാങ് ഉൾപ്പടെ രേഖപ്പെടുത്തിയിട്ടുണ്ട്. ശിവഭക്തനായിരുന്ന ശശാങ്കഗൗഢ രാജാവിന്റെ കാലത്ത് ബുദ്ധന് ബോധോദയം കിട്ടിയതായി പറയപ്പെടുന്ന ബീഹാറിലെ ബുദ്ധഗയയിലെ അരയാൽമരം മുറിക്കപ്പെട്ടതും ബുദ്ധവിഗ്രഹം മാറ്റി ശിവപ്രതിഷ്ഠനടത്തിയതുമൊക്കെ സൂചിപ്പിച്ചിട്ടുണ്ട്.അത് പിൽക്കാലത്ത് വീണ്ടും ബുദ്ധകേന്ദ്രമായി എന്നുമാത്രം.
ലോകമതമാക്കി ബുദ്ധമത്തെ ഉയർത്താൻ കച്ചകെട്ടിയിറങ്ങിയ അശോകചക്രവർത്തി കെട്ടിപ്പൊക്കിയ എത്രയെത്ര ബുദ്ധസ്തൂപങ്ങളും സ്‌മാരകങ്ങളും അശോകന്റെ മകൻ ശിവഭക്തനും ബുദ്ധവിരുദ്ധനുമായിരുന്ന ജാലുക ഉൾപ്പടെയുള്ള എത്ര ഹിന്ദുഭരണാധികാരികൾ ഉടച്ചെറിഞ്ഞ് അവിടെ ഹിന്ദുക്ഷേത്രങ്ങളോ ശൈവവിഗ്രഹങ്ങളോ സ്ഥാപിച്ചിട്ടുണ്ട്.ചരിത്രത്തിന്റെ വാതിലുകൾ തുറന്നു ചെന്ന് നോക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഇതൊക്കെ പരിശോധിക്കാം!
മുഗൾ ചക്രവർത്തിമാർ ഹിന്ദുക്ഷേത്രങ്ങൾ യുദ്ധത്തിന്റെ ഭാഗമായോ സാമ്പത്തിക ലക്ഷ്യങ്ങൾക്കോ വേണ്ടി തകർത്തിനേക്കാൾ കൂടുതൽ വരും തച്ചുടയ്ക്കപ്പെട്ട ബുദ്ധപർണ്ണശാലകളുടേയും ഗളച്ഛേദം ചെയ്യപ്പെട്ട ബുദ്ധഭിക്ഷുക്കളുടേയും എണ്ണം.അതിന്റെയെല്ലാം മുകളിൽ കെട്ടിയുയർത്തപ്പെട്ട ഹിന്ദുക്ഷേത്രങ്ങൾ എല്ലാ മനുഷ്യർക്കുംവേണ്ടി മലർക്കെ തുറന്നിട്ട നന്മയുടെ കേദാരങ്ങളുമായിരുന്നില്ല. മനുസ്മൃതിയുടേയും ചാതുർവർണ്ണ്യത്തിന്റെയും ഈറ്റില്ലങ്ങൾ ആയിരുന്നു അവ. പലതും അടുത്തകാലത്ത് മാത്രം നാനാവിഭാഗങ്ങളായിട്ടുള്ള ഹിന്ദുക്കൾക്ക് പ്രാപ്യമായവ!അത്തരം ക്ഷേത്രപരിസരത്ത്പോലും എത്തിക്കൂടാത്ത മനുഷ്യരുടെ കഥകൂടി പറയണം അതിനോടൊപ്പം.
ചരിത്രത്തോട് പകരം ചെയ്യാൻ ഇറങ്ങി പുറപ്പെടുമ്പോൾ കുഴിച്ചെടുക്കുന്ന ബുദ്ധരുടെ ശവം കൂടെ ഹിന്ദുത്വവാദികൾ തിന്നേണ്ടി വരും. കേരളത്തിൽ കൊടുങ്ങല്ലൂർ, ശബരി മല ഉൾപ്പെടെ ഉള്ള വലിയ ഹിന്ദു ആരാധന കെട്ടിടത്തിന്റെ അടിയും കാണും കഴുത്തു ഛേദിക്കപെട്ട അനേകായിരം ബുദ്ധ സന്യാസിമാരുടെ ഉടലുകൾ. സംഘപരിവാർ ന്റെ ഹിന്ദുത്വ കുഴികുത്തലുകളിൽ ജനാധിപത്യ മനുഷ്യ സമൂഹം വീഴാതെ പ്രതിരോധിക്കാൻ തയ്യാറാകുക.
(സമാഹരണം- എഡിറ്റിങ് – ജിതിൻരാജ് കൂത്തുപറമ്പ് )



