...
Home News National രാജ്യത്തെ ജയിലുകളിലെ വിചാരണ തടവുകാരുടെ എണ്ണം വെളിപ്പെടുത്തി കേന്ദ്രം

രാജ്യത്തെ ജയിലുകളിലെ വിചാരണ തടവുകാരുടെ എണ്ണം വെളിപ്പെടുത്തി കേന്ദ്രം

വിചാരണ തടവുകാര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഉത്തര്‍പ്രദേശ് ആണ്.

131

2022 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ ജയിലുകളില്‍ വിചാരണ കാത്ത് കഴിയുന്ന തടവുകാരുടെ എണ്ണം 434302 ആണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയകുമാര്‍ മിശ്ര ലോക്‌സഭയില്‍ ബെന്നി ബഹനാന്‍,ടി എന്‍ പ്രതാപന്‍ തുടങ്ങിയവരുടെ ചോദ്യത്തിനു നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

വിചാരണ തടവുകാര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഉത്തര്‍പ്രദേശ് ആണ്. 94131 തടവുകാരാണ് ഇവിടെനിന്നുമുള്ളത്. ലക്ഷദ്വീപില്‍ നിന്നുള്ളവരാണ് ഏറ്റവും കുറവ്. ആറു പേരാണ് ഇവിടെ നിന്നും വിചാരണ തടവുകാരായി ജയിലുകളില്‍ കഴിയുന്നത്. കേരളത്തില്‍ നിന്നും 5610 പേര്‍ വിചാരണ തടവുകാരായി ജയിലുകളില്‍ കഴിയുന്നുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.