ഇന്ത്യയിൽ ഇപ്പോഴുള്ള സാഹചര്യം അങ്ങേയറ്റം നിരാശാജനകം: അരുന്ധതി റോയ്

ഹിന്ദുത്വ ദേശീയതയ്ക്ക് ഇന്ത്യയെ ഭാവിയിൽ ചെറു കഷ്ണങ്ങളാക്കി തകര്‍ക്കാന്‍ കഴിയും. പക്ഷെ ആത്യന്തികമായി ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഫാഷിസത്തെ ഇന്ത്യന്‍ ജനത ചെറുത്തുനില്‍ക്കുമെന്ന് അരുന്ധതി റോയ്

ഇന്ത്യയിൽ ഇപ്പോഴുള്ള നിലവിലെ സാഹചര്യം അങ്ങേയറ്റം നിരാശാജനകമാണെന്ന് എഴുത്തുകാരി അരുന്ധതി റോയ്. ഹിന്ദുത്വ ദേശീയതയ്ക്ക് ഇന്ത്യയെ ഭാവിയിൽ ചെറു കഷ്ണങ്ങളാക്കി തകര്‍ക്കാന്‍ കഴിയും. പക്ഷെ ആത്യന്തികമായി ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഫാഷിസത്തെ ഇന്ത്യന്‍ ജനത ചെറുത്തുനില്‍ക്കുമെന്ന് അരുന്ധതി റോയ് ‘ദ വയറി’ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ദേശീയ രാഷ്ട്രീയത്തിലെ ആശയക്കുഴപ്പങ്ങള്‍ക്കും അരാജകത്വത്തിനും അപസ്വരത്തിനുമിടയില്‍ നമ്മള്‍ ഏതുതരം രാജ്യമായി മാറുകയാണെന്ന മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അരുന്ധതി റോയ്. തനിക്കിപ്പോഴും ഇന്ത്യന്‍ ജനതയില്‍ വിശ്വാസമുണ്ട്. രാജ്യം ഇപ്പോള്‍ അകപ്പെട്ട ഇരുണ്ട തുരങ്കത്തില്‍ നിന്ന് പുറത്തുവരുമെന്ന് കരുതുന്നു.

ഈ ജനത തങ്ങള്‍ വീണ കുഴിയില്‍ നിന്ന് കരകയറുന്നതിന്റെ സൂചന നല്‍കുന്നു. ബിസ്‌ലേരി കുപ്പിയില്‍ സമുദ്രത്തെ ഞെരുക്കുന്നതു പോലെയാണ് രാജ്യത്തെ ഹിന്ദുത്വ ദേശീതയെന്നും അരുന്ധതി റോയ് പറഞ്ഞു.നമ്മുടെ ജനാധിപത്യത്തോട് നമ്മള്‍ എന്താണ് ചെയ്തത് നമ്മള്‍ അതിനെ എന്താക്കി മാറ്റി എന്താണ് സംഭവിക്കുന്നത് അത് പൊള്ളയായും അര്‍ത്ഥശൂന്യമായും കഴിയുമ്പോള്‍, അതിന്റെ ഓരോ സ്ഥാപനവും അപകടകരമായ ഒന്നായി മാറുമ്പോള്‍ എന്ത് സംഭവിക്കും?’ എന്നാണ് അരുന്ധതി റോയിയുടെ ചോദ്യം.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യ ആള്‍ക്കൂട്ട ആക്രമണ രാഷ്ട്രമായി മാറിയെന്നും അരുന്ധതി റോയ് പറയുന്നു. മുസ്‌ലിംകളെയും ദലിതരെയും ഹിന്ദുത്വ സംഘങ്ങള്‍ പരസ്യമായി പട്ടാപ്പകല്‍ അടിച്ചു കൊല്ലുന്നു. എന്നിട്ട് ദൃശ്യങ്ങള്‍ സന്തോഷപൂര്‍വം യൂ ട്യൂബില്‍ പങ്കുവെയ്ക്കുന്നു. ഫാഷിസം നമ്മുടെ മുഖത്തേയ്ക്ക് ഉറ്റുനോക്കുന്നു. എന്നിട്ടും അതിന്റെ പേര് വിളിക്കാന്‍ നമ്മള്‍ മടിക്കുകയാണെന്ന് അരുന്ധതി റോയ് അഭിപ്രായപ്പെട്ടു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ താൻ രാജിവെക്കില്ലെന്നും കേന്ദ്രത്തിന് അവരെ പിരിച്ചുവിടാൻ കഴിയുമെന്നും തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ ബുധനാഴ്‌ച പറഞ്ഞു. സംസ്ഥാനം ഒരു തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചില്ല. മറിച്ച് ഒരു ക്രൂരതയാണ്‌ നടന്നതെന്നും തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ബിജെപിയെ "ധാർമ്മികമായി" പരാജയപ്പെടുത്തിയെന്നും...

Keep exploring...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

More News

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

യുഎസ് യുദ്ധവിമാനം പറക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ കാണാതായി

പശ്ചിമേഷ്യയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിൻ്റെ ടാങ്കര്‍ യുദ്ധവിമാനം കാണാതായി. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം...

‘ലക്ഷ്യങ്ങളെല്ലാം നേടി കഴിഞ്ഞു, ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കും’: മാര്‍ക്കോ റൂബിയോ

ഇറാനെതിരെ യുഎസ് നടത്തിവരുന്ന ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധത്തില്‍ അമേരിക്കയുടെ...