ചരിത്രത്തിന് മരണമില്ല; വ്യക്തികളുടെ തിരോധാനം ഒരു ചരിത്രത്തെയും വിശുദ്ധമാക്കുന്നുമില്ല

ഒരാൾ ചരിത്രത്തിൻ്റെ ഭാഗമാകുമ്പോൾ അയാൾക്കെതിരായ വിമർശനങ്ങളുടെ ഓർമ്മകളെ റദ്ദു ചെയ്തേ പറ്റൂ എന്നു നിങ്ങൾക്കെങ്ങനെയാണു വാശി പിടിക്കാൻ കഴിയുക?

| എസ് സുധീപ്

രാഷ്ട്ര വ്യവഹാരത്തിൽ ഇടപെട്ടിരുന്ന ഒരാൾ ഭൗതികമായി ഇല്ലാതാകുമ്പോൾ ലോകം മുഴുവനും അയാളെക്കുറിച്ചു നല്ലതു മാത്രമേ ഓർക്കാവൂ എന്നു ശഠിക്കരുത്. പൊതു സമൂഹത്തിൻ്റെ ആധികാരികമായ ഓർമ്മകളുടെ കൂടിച്ചേരലാണു ചരിത്രം.

ചരിത്രം എന്നതു സ്പന്ദിക്കുന്ന അസ്ഥിമാടങ്ങളുടെ കൂട്ടായ്മ കൂടിയാണ്. നല്ലതും ചീത്തയുമായതെല്ലാം ചരിത്ര സ്മരണകളുടെ ഭാഗം തന്നെയാണ്. ആ സ്മരണകളെ, ചരിത്രത്തെ നിങ്ങൾ എങ്ങനെയാണ് നിരോധിക്കുക? ഒരാൾ ചരിത്രത്തിൻ്റെ ഭാഗമാകുമ്പോൾ അയാൾക്കെതിരായ വിമർശനങ്ങളുടെ ഓർമ്മകളെ റദ്ദു ചെയ്തേ പറ്റൂ എന്നു നിങ്ങൾക്കെങ്ങനെയാണു വാശി പിടിക്കാൻ കഴിയുക? ഒട്ടും നല്ലതല്ലാത്ത, ഓർക്കാൻ പോലുമേ ഇഷ്ടപ്പെടാത്ത ഓർമ്മകളുടെ കൂടി സമാഹാരമായ ചരിത്രത്തെ എപ്രകാരമാണു മായ്ക്കാൻ കഴിയുക?

യാത്ര പോകുമ്പോൾ പുറകിൽ നിന്നു വിളിക്കരുതെന്നും കയറിട്ട കാള നല്ല കണിയല്ലെന്നും പറയുന്നതുപോലെ യാതൊരു അടിസ്ഥാനവുമില്ലാത്ത വെറും വാക്കു മാത്രമാണ് വ്യക്തികളുടെ ഭൗതികമായ തിരോധാനത്തിൻ്റെ നേരത്ത് നേരു പറയരുത്, നേരല്ലാ നല്ലതേ പറയാവൂ എന്ന തിട്ടൂരം. ഓർമ്മകളുടെ ജാലകങ്ങളെ ആർക്കാണു ബന്ധിക്കാൻ കഴിയുക? ചരിത്രത്തിൻ്റെ വഴികളെ ആർക്കാണ് അടച്ചിടാൻ സാധിക്കുക? വ്യക്തികൾ തിരോഭവിക്കുമ്പോഴും ചരിത്രം തിരോഭവിക്കുന്നതേയില്ലല്ലോ…

ഇന്നലെയെക്കുറിച്ചുള്ള സമൂഹത്തിൻ്റെ സ്മരണികയായ ചരിത്രത്തിന് ഒരു ദിവസത്തെ അവധി നൽകണമെന്നു പറയുന്നത് അസംബന്ധവും അസംഭവ്യവുമാണ്. തുർക്ക്മാൻ ഗേറ്റിൽ സാധാരണക്കാരനെ കൊന്നൊടുക്കുന്നതിനു ചുക്കാൻ പിടിച്ച ഒരാൾ ആകാശത്തിൽ നിന്നു ചരിത്രത്തിലേയ്ക്കു വീഴവേ, തുർക്ക്മാൻ ഗേറ്റിലെ ഓർമ്മകൾ ഉയരുന്നതിനെ ഏതു ബുൾഡോസറിനാലാണ് നിങ്ങൾക്കു നീക്കം ചെയ്യാനാവുക?

അടിയന്തിരാവസ്ഥയ്ക്കും അക്കാലത്തെ മനുഷ്യാവകാശ ധ്വംസനങ്ങൾക്കും കാരണക്കാരിയായ ഒരാൾ ചരിത്രത്തിൽ മറയുമ്പോൾ ഈച്ചരവാര്യരുടെയും രാധാ വാരസ്യാരുടെയും മുഖങ്ങളെ ഏതു സെൻസർഷിപ്പിനാലാണ് നിങ്ങൾക്ക് ഓർമ്മകളുടെ തെമ്മാടിക്കുഴിയിൽ അടക്കാനാവുക?
എഹ്സാൻ ജഫ്രി അടക്കമുള്ളവരെ വംശഹത്യയ്ക്കു വിധേയനാക്കിയ നരാധമൻ എന്നെങ്കിലുമൊരിക്കൽ ചരിത്രത്തിലേയ്ക്കു യാത്രയാകുമ്പോൾ, സാകിയ ജഫ്രിയുടെ മുറ്റത്തു തെളിയും നിലാവിനെ ഏതു കുട പിടിച്ചാലാണു നിങ്ങൾക്കു മറയ്ക്കാൻ കഴിയുക?

ചരിത്രത്തെ നിങ്ങൾക്ക് അണകെട്ടി തടഞ്ഞു നിർത്താനാവില്ല. ചരിത്ര സ്മരണകളുടെ ഒരു ഷട്ടർ മാത്രം തുറന്ന് അതിലൂടെ ഒരു ദിവസത്തേയ്ക്കെങ്കിലും നല്ല ഓർമ്മകൾ മാത്രം ഒഴുക്കാനും നിങ്ങൾക്കു കഴിയില്ല.
ചരിത്രം എന്നത് നാനാവിധമായ ഓർമ്മകളുടെ അനുസ്യൂതവും അനന്തവും അവധിയില്ലാത്തതുമായ പ്രവാഹം തന്നെയാണ്.

ശരിയാണ്, മരണപ്പെട്ട ഒരാളെ വിചാരണ ചെയ്യാൻ കോടതികൾക്കു കഴിയില്ല. പക്ഷേ ചരിത്രത്തിൻ്റെ കോടതിയിൽ ആത്മാക്കൾ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യും. ഗംഗയിലെ മുഴുവൻ ജലവും തളിച്ചാലും പല ഓർമ്മകളും ചീഞ്ഞുനാറുക തന്നെ ചെയ്യും. ആ ഓർമ്മകളുടെ പേരാണ് ചരിത്രം. അവധിയില്ലാത്ത പ്രവാഹം. ചരിത്രത്തിനു മരണമില്ല, വ്യക്തികളുടെ തിരോധാനം ഒരു ചരിത്രത്തെയും വിശുദ്ധമാക്കുന്നുമില്ല.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി പ്രതിരോധിക്കുമെന്ന് ജോയിന്റ് കൗൺസിൽ ചെയർമാൻ നരേഷ്‌കുമാർ കുന്നിയൂരും ജനറൽ സെക്രട്ടറി എസ്.സജീവും അറിയിച്ചു. പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേൽക്കുന്നതിന് മുമ്പ് തന്നെ കോൺഗ്രസ് അനുകൂല സർവീസ് സംഘടനയുടെ നേതാക്കൾ എഴുതി നൽകുന്നതിന് അനുസരിച്ച്...

Keep exploring...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

More News

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

യുഎസ് യുദ്ധവിമാനം പറക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ കാണാതായി

പശ്ചിമേഷ്യയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിൻ്റെ ടാങ്കര്‍ യുദ്ധവിമാനം കാണാതായി. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം...

‘ലക്ഷ്യങ്ങളെല്ലാം നേടി കഴിഞ്ഞു, ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കും’: മാര്‍ക്കോ റൂബിയോ

ഇറാനെതിരെ യുഎസ് നടത്തിവരുന്ന ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധത്തില്‍ അമേരിക്കയുടെ...

‘മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയ അല്ല ഹൈക്കമാൻഡ്’: രമേശ് ചെന്നിത്തല

സമൂഹ മാധ്യമങ്ങൾ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ്‌ ചെന്നിത്തല. എംഎൽഎമാരുടെ പിന്തുണക്കായി മത്സരമില്ല. എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കും. ഒരു...