ഒന്ന് യാത്രപോയി വന്നപ്പോഴേക്കും മരിച്ചെന്ന് സർക്കാർ; ജീവനോടെ ഉണ്ടെന്ന് തെളിയിക്കാൻ നെട്ടോട്ടം

താന്‍ മരിച്ചതായിട്ടുള്ള അറിയിപ്പ് കിട്ടിയെങ്കിലും അമ്മ അത് തുറന്നിരുന്നില്ല എന്നും നിക്ക് പറയുന്നു.

മരിച്ചുപോയി എന്ന് കരുതിയവർ ജീവനോടെ തിരികെ വന്ന പല വാർത്തകളും നമ്മൾ ഇടക്ക് കേൾക്കാറുണ്ട്. അങ്ങനെ അവർ തിരിച്ചു വന്നാൽ പിന്നീടുള്ള അവരുടെ ജീവിതം എങ്ങനെയായിരിക്കും എന്നത് ഏറെ കൗതുകരമാണ്. അത്തരത്തിൽ ചില സിനിമകളും ഉണ്ട്. ജീവിച്ചിരിക്കുന്ന ഒരാൾ മരിച്ചുവെന്ന് സർക്കാർ പറഞ്ഞാലെന്ത് ചെയ്യും? ആകെ പൊല്ലാപ്പാകും എന്നതാണ് സത്യം. നമ്മൾ ജീവിച്ചിരിപ്പുണ്ട് എന്ന് നേരിട്ട് പറഞ്ഞാൽ മാത്രം പോരാ, അത് തെളിയിക്കേണ്ട അവസ്ഥ കൂടി വരും. അതേ ദുരവസ്ഥയിലാണ് ഇപ്പോൾ മധ്യ അമേരിക്കയിലെ കോസ്റ്റ റിക്കയിൽ നിന്നുള്ള ഒരു 34 -കാരനും.

നിക്ക് ഫാറ്റോറോസ് എന്ന യുവാവാണ് രണ്ട് വർഷത്തെ യാത്ര കഴിഞ്ഞ് തിരികെ വന്നപ്പോൾ താൻ ‘മരിച്ച’തായി തിരിച്ചറിയുന്നത്. അയാൾ ആകെ ഞെട്ടിപ്പോയി. നിക്ക് ഔദ്യോ​ഗികമായി മരിച്ചതായിട്ടാണ് രേഖപ്പെടുത്തിയിരുന്നത്. അമിതവേ​ഗത്തിൽ വാഹനമോടിച്ചതിന് നിക്കിന് പിഴയൊടുക്കേണ്ടതുണ്ടായിരുന്നു. രണ്ട് വർഷമായി അധികൃതർ അതിന് ശ്രമിക്കുകയായിരുന്നു. എന്നാൽ, അവർക്ക് നിക്കിനെ ബന്ധപ്പെടാൻ സാധിച്ചില്ല. പിന്നാലെയാണത്രെ ഇയാൾ മരിച്ചതായി രേഖപ്പെടുത്തിയത്.

ഇപ്പോൾ 34 -കാരനായ നിക്ക് താൻ ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കാൻ കഷ്ടപ്പെടുകയാണ്. ഇത് വളരെ ബുദ്ധിമുട്ടാണ് എന്നും ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കാൻ താൻ കഷ്ടപ്പെടുകയാണ് എന്നുമാണ് നിക്ക് പറയുന്നത്. താന്‍ മരിച്ചതായിട്ടുള്ള അറിയിപ്പ് കിട്ടിയെങ്കിലും അമ്മ അത് തുറന്നിരുന്നില്ല എന്നും നിക്ക് പറയുന്നു. യാത്ര കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് അങ്ങനെ ഒരു മെയില്‍ വന്നതായി കാണുന്നത് എന്നും നിക്ക് പറഞ്ഞു. നിക്കിന്റെ വക്കീലായ വില്യം കോർബാറ്റ്ലി പറയുന്നത്, ഇത്തരം അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. എന്നാൽ, അത് വളരെ വളരെ അപൂർവമാണ് എന്നാണ്. നിക്കിന്റെ ജീവിതത്തിൽ ഇനിയങ്ങോട്ട് എല്ലാ മേഖലകളിലും ഇത് ബാധിക്കും. എത്രയും പെട്ടെന്ന് നിക്ക് മരിച്ചിട്ടില്ല എന്ന് രേഖകളിൽ തിരുത്ത് വരേണ്ടതുണ്ട് എന്നും വക്കീൽ പറയുന്നു. എന്നാൽ, മന്ത്രാലയം പറയുന്നത്, തെറ്റ് പറ്റിപ്പോയി. പക്ഷേ, ഉടനടി തന്നെ അത് ശരിയാക്കി നിക്ക് മരിച്ചിട്ടില്ല ജീവിച്ചിരിപ്പുണ്ട് എന്ന് വിവിധ രേഖകളിൽ മാറ്റം വരുത്തും എന്നാണ്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘നിയമ സഭയിൽ നേരിടാൻ പിണറായി’; പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും

മുഖ്യമന്ത്രി വിഡി സതീശനെ നിയമസഭയിൽ നേരിടാൻ പിണറായി വിജയൻ. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന സമിതിയിൽ തീരുമാനമാമായി. പത്ത് കൊല്ലം കേരള മുഖ്യമന്ത്രിയായ ശേഷം നിയമസഭ തിരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പിന്നാലെയാണ് പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. കേരളത്തിൽ നിന്നുള്ള പിബി അംഗങ്ങൾ കൂടിയാലോചിച്ച് നിർദ്ദേശം നൽകി. അദ്ദേഹം പ്രതിപക്ഷ...

Keep exploring...

ബം​ഗാളിൽ സ്‌കൂൾ അസംബ്ലിയിൽ ഇനി ‘വന്ദേമാതരം’ നിർബന്ധം; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ സ്‌കൂൾ അസംബ്ലികളിലും...

‘നിയമ സഭയിൽ നേരിടാൻ പിണറായി’; പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും

മുഖ്യമന്ത്രി വിഡി സതീശനെ നിയമസഭയിൽ നേരിടാൻ പിണറായി വിജയൻ. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന...

More News

ബം​ഗാളിൽ സ്‌കൂൾ അസംബ്ലിയിൽ ഇനി ‘വന്ദേമാതരം’ നിർബന്ധം; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ സ്‌കൂൾ അസംബ്ലികളിലും...

‘നിയമ സഭയിൽ നേരിടാൻ പിണറായി’; പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും

മുഖ്യമന്ത്രി വിഡി സതീശനെ നിയമസഭയിൽ നേരിടാൻ പിണറായി വിജയൻ. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന...

തിലക് വർമ്മയെ ടീം ഇന്ത്യ എ യുടെ ക്യാപ്റ്റനായി നിയമിച്ചു; യുവതാരങ്ങൾക്ക് ഇടം നൽകുന്നു

അടുത്ത മാസം ശ്രീലങ്കയിൽ നടക്കുന്ന ഏകദിന ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യ 'എ' പുരുഷ ക്രിക്കറ്റ് ടീമിനെ സ്റ്റാർ ഇടംകൈയ്യൻ...

വി.ഡി. സതീശന്റെ മുഖ്യമന്ത്രി സ്ഥാനം ; ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നിലെ സ്വാധീന ശക്തികൾ

| വേദനായകി കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിഡി സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് തിരഞ്ഞെടുത്തതോടെ സംസ്ഥാന രാഷ്ട്രീയം പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണ്...

അണയുന്ന ‘നരകകവാടം’; ആഗോള താപന ഭീഷണിയിൽ ലോകം

അരനൂറ്റാണ്ടിലേറെയായി തുർക്ക്മെനിസ്താനിലെ കാരാക്കും മരുഭൂമിയിൽ ആളിപ്പടരുന്ന 'നരകകവാടം' (Darvaza gas crater) അണയുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. 'ഗേറ്റ്‌സ് ഓഫ്...

കാലം കരുതിവെച്ച കാവ്യനീതി; വെട്ടിനിരത്തലുകളെ അതിജീവിച്ച വി.ഡി സതീശൻ

| വാമിക 1989-ൽ കെ.എസ്.യു. പ്രസിഡന്റ് പദവിയുടെ പടിവാതിൽക്കൽ നിന്ന് ദൗർഭാഗ്യകരമായി പുറന്തള്ളപ്പെട്ട ഒരു 24-കാരന്റെ നിരാശയിൽ നിന്നാണ് വി.ഡി....

രാഹുൽ ഗാന്ധിയുടെ വിദേശ യാത്രയെ ബിജെപി ചോദ്യം ചെയ്യുന്നു; 11 കോടി രൂപ സമ്പാദിച്ചു, 60 കോടി രൂപ ചെലവഴിച്ചു

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിദേശയാത്ര ആരംഭിച്ചതോടെ ബിജെപിയുടെ രൂക്ഷ വിമർശനം ഉയർന്നു. രാഹുൽ ഗാന്ധിയുടെ...

ട്രംപ്- ഷി ജിൻപിംഗ് കൂടിക്കാഴ്‌ച ‘നമ്മൾ ഒരുമിച്ച് ലോകത്തെ മാറ്റും’, ചൈനയിൽ ഉഭയകക്ഷി ചർച്ചകൾ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ ചൈനയിൽ ഒരു സുപ്രധാന സംസ്ഥാന സന്ദർശനത്തിലാണ്. ബീജിംഗിൽ എത്തിയപ്പോൾ അദ്ദേഹത്തിന് ഗംഭീരമായ...