| സി എക്സ് ടെഡി
അട്ടപ്പാടിയിൽ നാല് ദിവസത്തിനിടയിൽ 5 ശിശുമരണം നടന്നു എന്ന് പറയുന്നത് മനസ്സാക്ഷി ഉള്ളവരെ എല്ലാം നടക്കുന്നതാണ്. ഇക്കണ്ട ചർച്ചയും ബഹളങ്ങളും എല്ലാം നടന്നിട്ടും ഈ അഞ്ചു മരണങ്ങളുടെയും വിശദാംശംങ്ങൾ മാധ്യമങ്ങൾ ജനങ്ങളെ അറിയിച്ചിട്ടില്ല എന്നാണ് മനസ്സിലാവുന്നത്.
അഞ്ചിൽ രണ്ടണ്ണം നവജാത ശിശുക്കളല്ല, ഒന്ന് അരിവാൾ രോഗബാധിതയായ അമ്മയും കുഞ്ഞുമടക്കം മരിച്ചതാണന്നും ഒന്നു ചൈൽഡ് ഡേത്തുമാണന്നാണന്നും ,അഞ്ച് കേസുകളിലും പൊതുവായി പറയാവുന്നത് ഒന്നുമില്ലന്നാണ് ആരോഗ്യ മന്ത്രിക്ക് കൊടുത്ത റിപ്പോർട്ടിൽ നിന്ന് എനിക്ക് മനസ്സിലായത്. അങ്ങനെ നോക്കുമ്പോൾ മരണം ആറാണ്.
ഓരോ മരണത്തിന്റയും കാരണങ്ങൾ പ്രത്യേകം പ്രത്യേകം സർക്കാരും വേണ്ടപ്പെട്ടവരും പഠിക്കട്ടെ. സർക്കാർ ആരോഗ്യസംവിധാനങ്ങളും ജോലിക്കാരും നൂറ് ശതമാനം കുറ്റമറ്റതാണന്ന് ഒന്നും ഞാൻ പറയുന്നില്ല ,കഴിഞ്ഞ പത്തു വർഷമായി ആഴ്ചയിൽ ഒന്നു വച്ച് എങ്കിലും അട്ടപ്പാടിയിലെ സർക്കാർ ആരോഗ്യ സംവിധാനങ്ങളുമായി ബന്ധപ്പെടുന്ന ആളാണ് ഞാൻ , അല്ലങ്കിൽ അത് മാത്രം ആശ്രയിച്ചാണ് എന്റ കുടുംബത്തിലെ ആബാലവൃദ്ധം ആളുകളുടെ ആരോഗ്യപ്രശ്നങ്ങളെ നേരിടുന്നത്.
എന്നെ സംബന്ധിച്ചിടത്തോളം അവ തൃപ്തികരമാണന്ന് മാത്രമല്ല. ഇന്ത്യയിൽ ഇതു പോലൊരു ഗ്രാമീണ മേഖലയിൽ ലഭിക്കുന്നതിൽ ഏറ്റവും മെച്ചപ്പെട്ടതാണന്ന തോന്നലുമുണ്ട്.. ആദിവാസി വിഭാഗങ്ങൾ ഇവയൊന്നും വേണ്ടത്ര ഉപയോഗിക്കുന്നില്ലന്നാണ് എന്റ അഭിപ്രായം. ഒന്ന് അവരുടെ സ്വതസിദ്ധമായ രീതികൾ കൊണ്ടാണങ്കിൽ രണ്ടാമത്തേത് ഈ സംവിധാനങ്ങൾക്കെതിരേ നടക്കുന്ന പ്രചാരണങ്ങളുടെ ഭാഗമായി കൂടെയാണ് .
ഇതൊന്നും മുഴുവനായും നവജാത ശിശുമരണങ്ങളുമായി നേരിട്ടു ബന്ധിപ്പിച്ച് പറയുന്നതല്ല . ഈ പറയുന്ന മരണങ്ങളിൽ അൻപത് ശതമാനത്തിലെങ്കിലും മാതാപിതാക്കളുടെയും ബന്ധുക്കളുടെയും അറിവില്ലായ്മയും , അശ്രദ്ധയും പൊതുവായ കാരണമായുണ്ട്. അത് പരിശോധിക്കപ്പെടണ്ടത് തന്നെയാണ്. മാനസികാരോഗ്യം എല്ലുരോഗം തുടങ്ങി മുതിർന്നവരുടെ ചികിത്സയ്ക്കായി അട്ടപ്പാടിയിലെ സർക്കാർആരോഗ്യ മേഖലയിലേക്ക് അട്ടപ്പാടിക്ക് പുറത്തു നിന്ന് ആളുകൾ വരുമ്പോൾ തന്നെ, പ്രധാന പ്രശ്നമായ ഗർഭിണികളുടെയും ശിശുക്കളുടെയും ചികിത്സയുമായി ബന്ധപ്പെട്ട് അപര്യാപ്തതകളുണ്ട് , സ്ഥിരമായ സ്കാനിങ്ങ് സംവിധാനവും NICU വും ഇല്ല അതിനി വൈകിക്കരുത്.
ഏറ്റവും അടിയന്തിരമായി ചെയ്യേണ്ടത് അഞ്ച് വർഷത്തോളമായി പൂർണമായി തകർന്നു കിടക്കുന്ന അട്ടപ്പാടിയുടെ പുറത്തേക്കുള്ള പ്രധാന മാർഗ്ഗമായ ചുരം റോഡ് യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കുകയാണ്. അതിലും പ്രാധാന്യത്തോടെ ദീർഘകാലമായി ഉള്ള ആവശ്യമായ ബദൽ റോഡും പദ്ധതിയും നടപ്പാക്കണം. ബദൽ റോഡ് അത്യാവശ്യ സേവനങ്ങൾക്കുള്ള സമയവും ദൂരവും കുറയ്ക്കും രണ്ടു നിയോജകമണ്ഡലങ്ങളിൽ ഉള്ള ജനങ്ങൾക്ക് ഉപകാരപ്രദമാകും.ഇതിനൊക്കെ പ്രധാന തടസ്സമായി നിൽക്കുന്ന വനം വകുപ്പ് എന്ന സമാന്തര ഭരണകൂടത്തിനെ നിലയ്ക്ക് നിർത്തണം , അതിനുള്ള ഇച്ചാശക്തിയും ധൈര്യവും സർക്കാരിനുണ്ടാവണം.
സമ്പൂർണമദ്യനിരോധനം പോലും പുനപരിശോധിക്കാം എന്ന് പറഞ്ഞ സർക്കാർ അടിയന്തിരാവശ്യമായ പാറയുടെ ലഭ്യതയ്ക്ക് ഒരു ക്വോറിക്കായി 750 സ്ക്വയർ കിലോമീറ്ററിനുള്ളിൽ ഒരു അഞ്ച് ഹെക്ടർ സ്തലം കണ്ടത്തട്ടെ. അത് ഈ പ്രദേശത്തിന്റ മൊത്തത്തിൽ ഉള്ള പിന്നോക്കാവസ്ഥയ്ക്ക് മാറ്റം വരുത്തുമെന്ന് ഞങ്ങൾക്ക് നല്ല ഉറപ്പുണ്ട്.
ആദിവാസികളെ പച്ചക്കറിയും പരമ്പരാഗത ചവറ് ധാന്യങ്ങളും തീറ്റിക്കാൻ റിപ്പോർട്ടും പദ്ധതിയും തയ്യാറാക്കുന്നവരെ തിരിച്ചറിയണം തൊഴിലും ജീവിത നിലവാരവും വർദ്ധിപ്പിക്കാൻ ഉള്ള അടിയന്തിര മാർഗ്ഗങ്ങൾ സ്വീകരിക്കണം : ആദിവാസികൾക്ക് അവരുടെ ഭൂമിയിലെങ്കിലും വേട്ട അനുവദിക്കണം. ആയിരക്കണക്കിന് ഏക്കറുള്ള AC FS ന്റ ഭൂമിയിൽ ടൂറിസത്തിനും വേട്ടയ്ക്കുമുള്ള സംവിധാനം ഒരുക്കണം ഇതൊക്കെ ദുരുപയോഗിക്കുമെന്ന കരച്ചിൽ വേണ്ട, അത് തടയാനുള്ള ബോധമൊക്കെ ആദിവാസികൾക്കുണ്ട്. ബാക്കി പ്രകൃതി സ്നേഹികളും സർക്കാർ സംവിധാനങ്ങളും ചെയ്യട്ടേ.
അട്ടപ്പാടിയിലേക്ക് ഒഴുക്കിയ കോടികൾ എന്ന തള്ള് ഒരു പരിശോധന ആവശ്യമുള്ള കാര്യമാണ്. അതിന്റ യാഥാർത്ഥ്യം പരിശോധിക്കാൻ മാത്രം നല്ല മാധ്യമ മേഖലയൊന്നും നമുക്കില്ലാത്ത കൊണ്ട് .



