...
Home Entertainments നല്ലൊരു കഥാപാത്രം ചെയ്യുക എന്നതായിരുന്നു ട്രിവാൻഡം ലോഡ്ജിൽ അഭിനയിച്ചതിന് പിന്നിൽ: ഹണി റോസ്

നല്ലൊരു കഥാപാത്രം ചെയ്യുക എന്നതായിരുന്നു ട്രിവാൻഡം ലോഡ്ജിൽ അഭിനയിച്ചതിന് പിന്നിൽ: ഹണി റോസ്

മറ്റൊരു പ്രത്യേകത മേക്കപ്പ് ഒന്നുമില്ലാതെയായിരുന്നു ആ ചിത്രത്തിൽ താൻ അഭിനയിച്ചത് . കഥാപാത്രത്തിനായി മുടി ചുരുട്ടുക മാത്രമാണ് അതിൽ ചെയ്തതെന്നും ഹണി റോസ് വ്യക്തമാക്കി .

218

ചുരുങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിലൂടെ ഇതിനകം പ്രേക്ഷകരുടെ മനംകവര്‍ന്ന നടിയാണ് ഹണി റോസ്. അതേസമയം സോഷ്യല്‍ മീഡിയയിലൂടെയും മറ്റും തന്നെ അപമാനിച്ചവര്‍ക്കെതിരെ ഉറച്ച നിലപാടായിരുന്നു ഹണി റോസ് എടുത്തത്.

ഇപ്പോഴിതാ, നല്ല ഒരു കഥാപാത്രം ചെയ്യുക എന്നതായിരുന്നു ട്രിവാൻഡം ലോഡ്ജിൽ അഭിനയിച്ചതിന് പിന്നിലെന്ന് നടി ഹണി റോസ് പറയുന്നു . ആ സിനിമ ചെയ്യുമ്പോൾ കഥാപാത്രം നന്നായി ചെയ്യുക , ഡയലോഗ് നന്നായി പറയുക എന്നതായിലായിരുന്നു താൻ ശ്രദ്ധിച്ചത് എന്നതാണ് ഹണി റോസ് പറഞ്ഞത്.

മറ്റൊരു പ്രത്യേകത മേക്കപ്പ് ഒന്നുമില്ലാതെയായിരുന്നു ആ ചിത്രത്തിൽ താൻ അഭിനയിച്ചത് . കഥാപാത്രത്തിനായി മുടി ചുരുട്ടുക മാത്രമാണ് അതിൽ ചെയ്തതെന്നും ഹണി റോസ് വ്യക്തമാക്കി . ആ സിനിമക്ക് ശേഷം നിരവധി സിനിമകൾ ലഭിച്ചു എന്നും താരം വെളിപ്പെടുത്തി.

മലയാളത്തിലെ ഒരു ചാനൽ സംസാരിക്കുകയായിരുന്നു താരം. ട്രിവാൻഡം ലോഡ്ജിലെ സിനിമയെ കുറിച്ചുള്ള നിരൂപണവും വ്യാഖ്യാനവുമൊക്കെ വന്നപ്പോൾ എന്താണ് ഹണിക്ക് തോന്നിയത് എന്ന ചോദ്യത്തിനായിരുന്നു ഹണിയുടെ ഈ മറുപടി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.