...
Home News National മുംബൈ-ഗുജറാത്ത് ബുള്ളറ്റ് ട്രയിൻ പദ്ധതിയ്ക്കെതിരെ സമരം ചെയ്യാൻ സിപിഎം മുന്നോട്ട് വെയ്ക്കുന്ന കാരണങ്ങൾ എന്തൊക്കെയാണ്?

മുംബൈ-ഗുജറാത്ത് ബുള്ളറ്റ് ട്രയിൻ പദ്ധതിയ്ക്കെതിരെ സമരം ചെയ്യാൻ സിപിഎം മുന്നോട്ട് വെയ്ക്കുന്ന കാരണങ്ങൾ എന്തൊക്കെയാണ്?

എന്തുകൊണ്ട് അവിടെ സമരം ചെയ്യുന്ന സി.പി.എം ഇവിടെ അതിന്റെ നടത്തിപ്പുകാരാകുന്നു? കേവലം ഭരണ പ്രതിപക്ഷസ്ഥാനത്തിന് അപ്പുറം ബിജെപിയും സി.പി.എമ്മും മുന്നോട്ട് വെയ്ക്കുന്നത് കോർപ്പറേറ്റ് വികസനനയങ്ങൾ തന്നെയാണ് എന്നതാണ് ഇത് വ്യക്തമാക്കുന്നത്

355

| ഇസ്മായിൽ ഇ

1.ഗുജറാത്തിൽ 612.19 ഹെക്ടർ കൃഷിഭൂമിയും മഹാരാഷ്ട്രയിൽ 398.91 ഹെക്ടർ കൃഷി ഭൂമിയും ദാദ്ര നാഗർഹവേലിയിൽ 7.52 ഹെക്ടർ കൃഷിഭൂമിയും പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരും. ആദിവാസി കർഷകർ കൃഷിചെയ്യുന്ന ഭൂമിയാണിതിൽ നല്ലൊരു ഭാഗം. ഇത് അവരുടെ ജീവനോപാധി നശിപ്പിക്കും.

  1. ബുള്ളറ്റ് ട്രയിൻ യാത്രയ്ക്ക് 3000 രൂപയാണ് യാത്രാക്കൂലിയായി ഇപ്പോൾ പറഞ്ഞിരിക്കുന്നതെങ്കിലും ഫീസിബിലിറ്റി പഠനമനുസരിച്ച് 5000 രൂപയിൽ കൂടാൻ സാധ്യതയുണ്ട്.
  2. പദ്ധതി ചിലവ് 1.10 ലക്ഷം കോടി വരും. അതിൽ 88 ലക്ഷം ജപ്പാനിൽ നിന്നുമുള്ള കടമാണ്. പലിശയടക്കം തിരിച്ചടക്കേണ്ട കടം. ഇത് കേന്ദ്ര ആരോഗ്യ ബഡ്ജറ്റിന്റെ മൂന്ന് മടങ്ങ് വരും.

4.ഇന്ത്യൻ കോർപ്പറേറ്റുകളെയും ജപ്പാനിലെ കോർപ്പറേറ്റുകളെയും കോണ്ട്രാക്ടിംഗ് ലോബികളെയും മാത്രമേ ഈ പദ്ധതി സഹായിക്കൂ. കോർപ്പറേറ്റ് താല്പര്യവും ഭരണകൂടതാല്പര്യവും സന്ധിക്കുന്നത് ഇവിടെ വളരെ വ്യക്തമാണ്.

5.ഇന്ത്യൻ റയിൽ വെ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുകയും സുരക്ഷാ സംവിധാനങ്ങളും ആധുനിക വൽക്കരണവും എല്ലാം അവതാളത്തിലായിരിക്കുകയും സ്വകാര്യവൽക്കരണശ്രമങ്ങളും നടക്കുന്നതിനിടയിൽ ഈ പദ്ധതി ഒരു വെള്ളാനയാണ്.

6.ഈ പദ്ധതി സമ്പന്നരായ ഒരു വിഭാഗം യാത്രക്കാർക്ക് മാത്രമേ പ്രയോജനപ്പെടൂ.

7.ഇത് ഭരണ പരാജയം മറച്ച് വെയ്ക്കാൻ വ്യാജ പ്രതാപം കാണിക്കാൻ മാത്രമേ ഗുണം ചെയ്യൂ.
കേരളത്തിൽ പ്രഖ്യാപിച്ചിട്ടുള്ള കെ. റെയിൽ ഏത് അർത്ഥത്തിലാണ് ഇതിൽ നിന്നും വ്യത്യസ്ഥമാകുന്നത് എന്ന് കെ റെയിൽ വക്താക്കളായ പിണറായിസ്റ്റുകൾ പറയാമോ?

എന്തുകൊണ്ട് അവിടെ സമരം ചെയ്യുന്ന സി.പി.എം ഇവിടെ അതിന്റെ നടത്തിപ്പുകാരാകുന്നു? കേവലം ഭരണ പ്രതിപക്ഷസ്ഥാനത്തിന് അപ്പുറം ബിജെപിയും സി.പി.എമ്മും മുന്നോട്ട് വെയ്ക്കുന്നത് കോർപ്പറേറ്റ് വികസനനയങ്ങൾ തന്നെയാണ് എന്നതാണ് ഇത് വ്യക്തമാക്കുന്നത്.

(സമര കാരണങ്ങളായി മുകളിൽ പറഞ്ഞതെല്ലാം സി.പി.എം പത്രമായ Peoples Democracyയിൽ നിന്നും എടുത്തതാണ്. ലിങ്കും താഴെ കൊടുക്കുന്നു)

https://peoplesdemocracy.in/2018/0610_pd/maharashtra-joint-convention-against-modi%E2%80%99s-pet-bullet-train-project?fbclid=IwAR2YWJvgpID3Il_DVtlW6wVnVXO-8koN1LYn8exWtFv_dpaSi8Vdyt0rWdo
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.