...
Home News National ജയിക്കേണ്ടിയിരുന്നില്ല എന്ന് തോന്നും വിധം ആരോചകമാണ് അധികാരത്തിന് വേണ്ടിയുള്ള ആക്രാന്തം

ജയിക്കേണ്ടിയിരുന്നില്ല എന്ന് തോന്നും വിധം ആരോചകമാണ് അധികാരത്തിന് വേണ്ടിയുള്ള ആക്രാന്തം

ഡികെ ശിവകുമാറും, സിദ്ധരാമയ്യയും അധികാരം കിട്ടിയില്ലെങ്കിൽ, ബിജെപി കൊടുക്കുന്ന വലിയ വാഗ്ദാനങ്ങൾ നിരസിക്കാൻ പ്രാപ്തമായ ആദർശം പേറുന്നവർ ഒന്നുമല്ല.., അവരും കേവലം അധികാര മോഹികളായ കോൺഗ്രെസ്സുകാർ മാത്രമാണ്.

263

| ജലീൽ കാളിയത്ത്

അധികാരം.., അധികാരം.., അധികാരം..!! അതിന്മേൽ ഉണ്ടാക്കാവുന്ന ആസ്തികൾ..!!
ഇതല്ലാതെ മറ്റെന്താണ് ഒരു കോൺഗ്രസ്സുകാരന്റെ, കോൺഗ്രസ്സ് നേതാവിന്റെ സാമൂഹിക പ്രതിബദ്ധത..??
കർണ്ണാടകയും അത്‌ തന്നെയാണ് തെളിയിക്കുന്നത്. അധികാര വടംവലി നടക്കുമ്പോൾ, നമ്മൾ ഇന്നലെ സന്തോഷിച്ചതെല്ലാം വെറുതെയാവുന്നു, ഇനിയും ബാംഗ്ലൂരുവിൽ നിന്ന് വെളുത്ത പുക ഉയർന്നിട്ടില്ല.
ഇവരാണത്രെ ഇന്ത്യയുടെ മൊത്തം സമ്പത്തും കൈപ്പിടിയിൽ ഒതുക്കിയിരിക്കുന്ന സംഘപരിവാരത്തെ നേരിടാൻ പോകുന്നത്.

കർണ്ണാടക തിരഞ്ഞെടുപ്പ് ഫലം പോലും, ദീർഘവീക്ഷണത്തോടെയുള്ള സംഘപരിവാർ അജണ്ഡയാണ്, ഇ വി എം മെഷീനിലൂടെ, വരുന്ന പാർലിമെന്റ് തിരഞ്ഞെടുപ്പിൽ അവർക്ക് കാണിക്കേണ്ടി വരുന്ന കൃത്രിമത്വം തിരിച്ചറിയാതിരിക്കാൻ ഉള്ള സൂത്രം. അതിനിടക്ക്, മധ്യപ്രേദേശും, രാജസ്ഥാനും അടങ്ങുന്ന പ്രധാന മേഖലകളിലെ നിയമസഭ തിരഞ്ഞെടുപ്പും.

താൽക്കാലിക നേട്ടത്തിൽ പോലും, കൃത്യമായി നിലപാട് എടുക്കാൻ കഴിയാതെ ഉഴലുന്ന കോൺഗ്രസിന് എങ്ങിനെയാണ് ഇനി ഇ വി എം-നെ കുറ്റം പറയാൻ ആവുക.., കർണ്ണാടക എന്ന അപ്പകഷ്ണം എത്ര നാൾ നുണയും കോൺഗ്രസ്സുകാർ ..?? സംഘപരിവാറും അത് തന്നെയാണ് ഉദ്ദേശിക്കുന്നത്, താൽക്കാലിക വിശപ്പ് മാറ്റാൻ ഉള്ളത് ഇട്ട് തന്നിട്ട്, നിരന്തരം പട്ടിണിയിലേക്ക് തള്ളി വിടുക.

കിട്ടിയതിനു വേണ്ടി കടിപിടി കൂടുന്നവരോട്, വരാൻ ഇരിക്കുന്ന വിപത്തിനെ പറ്റി പറഞ്ഞിട്ടും കാര്യം ഉണ്ടാവും എന്ന് തോന്നുന്നില്ല.., അവർ അപ്പോഴും തിരിച്ചു ചോദിക്കും, സിപിഎമ്മിന് എത്ര വോട്ട് കിട്ടിയെന്ന്.., അതാണ് അവരുടെ രാഷ്ട്രീയ നിലവാരം. ഇതൊക്കെ തിരിച്ചറിയാൻ കഴിയുന്നത് കൊണ്ട് തന്നെയാണ്, വീണ്ടും വീണ്ടും പറയുന്നത്, കോൺഗ്രസിന്റെ സമ്പൂർണ്ണ നാശത്തിൽ നിന്നല്ലാതെ ഒരു സംഘപരിവാർ പ്രതിരോധവും ഇന്ത്യയിൽ നടപ്പിലാവില്ല എന്ന്.

ഡികെ ശിവകുമാറും, സിദ്ധരാമയ്യയും അധികാരം കിട്ടിയില്ലെങ്കിൽ, ബിജെപി കൊടുക്കുന്ന വലിയ വാഗ്ദാനങ്ങൾ നിരസിക്കാൻ പ്രാപ്തമായ ആദർശം പേറുന്നവർ ഒന്നുമല്ല.., അവരും കേവലം അധികാര മോഹികളായ കോൺഗ്രെസ്സുകാർ മാത്രമാണ്. ജയിക്കേണ്ടിയിരുന്നില്ല എന്ന് തോന്നും വിധം ആരോചകമാണ് അധികാരത്തിന് വേണ്ടിയുള്ള ഈ ആക്രാന്തം.., കോൺഗ്രസ്സുകാർക്ക് അങ്ങിനെയാവാനേ ആവൂ എന്നറിയാതെയല്ല.., എന്നാലും ചില തുരുത്തുകളിൽ വെളിച്ചം കാണുമ്പോഴുള്ള ഒരു പ്രത്യാശ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.