താനൂർ ദുരന്തം; നാട്ടിൽ നിയമങ്ങൾ ഇല്ലാത്തതല്ല അനുസരിക്കാത്തതാണ് മുഖ്യ പ്രശ്നം

നിയമാനുസൃതമുള്ള പരിശോധനകൾ നടത്താതെയും ലൈസൻസ് നേടാതെയും നിയമം അനുശാസിക്കുന്ന പാസഞ്ചർ കപ്പാസിറ്റിയ്ക്ക് മുകളിൽ ആളുകളെ കയറ്റുന്നതുമാണ് മിക്ക ബോട്ടപകടങ്ങളുടെയും കാരണം.

| സാന്റി

താനൂർ ബോട്ട് ദുരന്തം സുരക്ഷാ മാനദണ്ഡങ്ങൾ അവഗണിച്ചുള്ള വിനോദ സഞ്ചാരത്തിന്റെ അനന്തര ഫലമാണ്. 18 പേരെ കയറ്റാവുന്ന ബോട്ടിൽ കുട്ടികളടക്കം ഇരട്ടിയിലധികം ആളുകളെ കയറ്റി ആറേ കാലിന് അവസാനിപ്പിക്കേണ്ടുന്ന യാത്ര എഴേ കാൽ വരെ ആളെ കയറ്റി ക്ഷണിച്ചു വരുത്തിയ ദുരന്തമാണ്.. ഒരാൾ പോലും ജാക്കറ്റ് ധരിച്ചിരുന്നില്ല. ഫിഷിങ് ബോട്ട് രൂപകല്പന മാറ്റി വിനോദ സഞ്ചാരത്തിനു ഉപയോഗിച്ചതാണെന്നും കേൾക്കുന്നു.

ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണിത്. ആരാണ് ഇതിനു സർവീസ് അനുമതി കൊടുത്തത്? അപകടം ഉണ്ടായ ശേഷമല്ല, സുരക്ഷയെ കുറിച്ചു ചിന്തിക്കേണ്ടത്. വിലപ്പെട്ട 22 ജീവനുകളാണ് നഷ്ടപ്പെട്ടത്. നഷ്ടപരിഹാരം ഒരിക്കലും മരിച്ചവർക്ക് പകരം ആവില്ല. അത്ര മേൽ ഹൃദയഭേദകമാണ് ഈ ദുരന്തം.

ബോട്ട് പുറപ്പെട്ട് ഏകദേശം 300 മീറ്റര്‍ എത്തിയപ്പോള്‍ തന്നെ അപകടമുണ്ടായെന്നാണ് വിവരം. ആദ്യം ഇടത്തോട്ട് ചെരിഞ്ഞ ബോട്ട് പിന്നീട് മുങ്ങിത്താഴുകയായിരുന്നു. ബോട്ടിന്റെ ഒരു ഭാഗം ചരിഞ്ഞതോടെ കുറച്ചുപേര്‍ പുഴയിലേക്ക് ചാടിയെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പരിഭ്രാന്തിയില്‍ ആളുകള്‍ നീങ്ങിയപ്പോള്‍ ബോട്ട് തലകീഴായി മറിഞ്ഞതാകാമെന്നാണ് നിഗമനം.

അതേസമയം, മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പൊലീസ് സ്ഥിരീകരിച്ചു. അറ്റ്ലാന്റിക് ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച കാര്യത്തിൽ അടക്കം പൊലീസ് പരിശോധന ഉണ്ടാകും. തുറമുഖ വകുപ്പ്, ഇൻലാന്റ് നാവിഗേഷൻ എന്നിവരുടെ ലൈസൻസ് ബോട്ടിന് ഉണ്ടെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. ലൈസൻസ് നമ്പറും ബോട്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഇനി ഒരാഴ്ച്ച കാലത്തേക്ക് സർക്കാർ സംവിധാനങ്ങളെല്ലാം ഉറക്കത്തിൽ നിന്നും ഉണർന്നു പ്രവർത്തിക്കും , റെയ്‌ഡുകളും ലൈസൻസ് റദ്ദാക്കലുകളുടെയും ഒരു നീണ്ട പട്ടിക തന്നെ കാണാം .. ചാനലുകളിൽ ചർച്ചകളുടെ ബഹളമായിരിക്കും. സർക്കാരും വകുപ്പും ചേർന്ന് അപകടങ്ങൾ ഒഴിവാക്കാനായി ബോട്ടുകളുടെ രാത്രിയാത്ര നിരോധിക്കാൻ സാധ്യതയുണ്ട്, കുറഞ്ഞ പക്ഷം ബോട്ടുകളുടെ കളറെങ്കിലും മാറ്റാനുള്ള ഉത്തരവിറക്കും.

ഒരാഴ്ച്ച കഴിയുമ്പോൾ എല്ലാം വീണ്ടും പഴയരീതിയിലാകും സർക്കാരും വകുപ്പുകളും വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീഴും. എന്നിട്ട് അടുത്തൊരു ദുരന്തത്തിന് വേണ്ടി കാത്തിരിക്കും. ഒന്ന് ഉണർന്ന് പ്രവർത്തിക്കാനായി.

നിയമാനുസൃതമുള്ള പരിശോധനകൾ നടത്താതെയും ലൈസൻസ് നേടാതെയും നിയമം അനുശാസിക്കുന്ന പാസഞ്ചർ കപ്പാസിറ്റിയ്ക്ക് മുകളിൽ ആളുകളെ കയറ്റുന്നതുമാണ് മിക്ക ബോട്ടപകടങ്ങളുടെയും കാരണം. നാട്ടിൽ നിയമങ്ങൾ ഇല്ലാത്തതല്ല, നിയമങ്ങൾ അനുസരിക്കാത്തതാണ് മുഖ്യ പ്രശ്നം.

ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം നിയമം അനുസരിക്കുന്നതിനെ കുറിച്ച് വാചാലമാകുകയും ദുരന്ത അനുഭവങ്ങൾ വിസ്മൃതിയിലേക്ക് ആകുമ്പോൾ നിയമ ലംഘനങ്ങൾ തുടർക്കഥയാകുന്ന സ്ഥിതി മാറണം… പൊതു ജന സുരക്ഷയ്ക്കായി ഉള്ള നിയമങ്ങൾ അത് റോഡ് നിയമങ്ങൾ ആയാലും ജലഗതാഗത നിയമങ്ങൾ ആയാലും കെട്ടിട നിർമ്മാണ – തൊഴിൽ ഇടങ്ങളിലായാലും കർശനമായി പാലിക്കപ്പെടണം.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...