ഹിന്ദുത്വ ഭീകരത ഉഴുതു മറിച്ച കർണ്ണാടക മണ്ണിൽ ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും കാറ്റ്‌ വീശുമ്പോൾ

കഴിഞ്ഞ ദിവസം കർണ്ണാടകയിൽ നടന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ സുപ്രധാനമായ മറ്റൊരു കർശന നിർദ്ദേശം പോലീസ് സേനയ്ക്ക് നൽകിയിരിക്കുകയാണ് . കാവിഷാളോ, ചരടോ അണിഞ്ഞ് പോലീസുകാർ ജോലിക്ക്‌ വരാൻ പാടില്ല

|ശ്രീജ നെയ്യാറ്റിൻകര

കർണ്ണാടകയിൽ ബി ജെ പിയെ പരാജയപ്പെടുത്തി അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാരിന്റെ പുറത്തു വരുന്ന രാഷ്ട്രീയ പ്രഖ്യാപനങ്ങളും പ്രസ്താവനകളും ഏതൊരു മതേതര – ജനാധിപത്യ വിശ്വാസിയേയും സംബന്ധിച്ച് രാഷ്ട്രീയ പ്രതീക്ഷ നൽകുന്നതാണ്. ആശ്വാസം നൽകുന്നതാണ് ..

കർണ്ണാടകയിൽ മുൻ ബി ജെ പി സർക്കാർ ഹിജാബ് നിരോധനം നടപ്പിലാക്കിയതിനെ തുടർന്ന് 18000 വിദ്യാർത്ഥികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പുറത്തായെന്നാണ് ഔദ്യോഗിക കണക്കുകൾ … കോൺഗ്രസ് അധികാരമേറ്റ് ആദ്യ ദിവസങ്ങളിൽ തന്നെ പ്രഖ്യാപിച്ചത് ഹിജാബ് നിരോധനം പിൻവലിക്കും എന്നാണ് .

കോൺഗ്രസ് സർക്കാർ ഹിജാബ് നിരോധനം പിൻവലിച്ചാൽ അത് ഹിന്ദുത്വയ്‌ക്കേൽപ്പിക്കുന്ന പ്രഹരം ചെറുതായിരിക്കില്ല. ഹിജാബ് നിരോധനം പിൻവലിക്കും എന്ന് മാത്രമല്ല കോൺഗ്രസ് സർക്കാരിന്റെ പ്രഖ്യാപനം. ഗോവധ നിരോധന നിയമം,മതം മാറ്റ നിരോധന നിയമം തുടങ്ങിയ നിയമങ്ങളൊക്കെ പിൻവലിക്കുമെന്ന് കോൺഗ്രസ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട് … അഥവാ ഹിന്ദുത്വ കൃത്യമായ അജണ്ട ലക്ഷ്യം വച്ച് നിർമ്മിച്ചെടുത്ത നിയമങ്ങളൊക്കെ കോൺഗ്രസ് സർക്കാർ പിൻവലിച്ച് ജനങ്ങൾക്ക് നീതി ലഭ്യമാക്കുമെന്ന് സാരം

ഹിന്ദുത്വ നിർമ്മിച്ച നിയമങ്ങൾ പിൻവലിക്കുക മാത്രമല്ല കർണ്ണാടകയുടെ സമാധാനാന്തരീക്ഷത്തിന് ഭംഗം വരുത്തിയാൽ ആർ എസ് എസിനേയും ബജ്രഗംദളിനേയും നിരോധിക്കുമെന്നുള്ള കർണ്ണാടക മന്ത്രി പ്രിയങ്ക് ഗാർഖേയുടെ താക്കീതും വന്നു. അഥവാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ കോൺഗ്രസ് മുന്നോട്ടു വച്ച ബജ്രംഗ്ദൾ നിരോധനം കർണ്ണാടകയിൽ സർക്കാർ അധികാരമേറ്റ ശേഷം വീണ്ടും ചർച്ചയാകുകയാണ്.

മാത്രമല്ല, കഴിഞ്ഞ ദിവസം കർണ്ണാടകയിൽ നടന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ സുപ്രധാനമായ മറ്റൊരു കർശന നിർദ്ദേശം പോലീസ് സേനയ്ക്ക് നൽകിയിരിക്കുകയാണ് . കാവിഷാളോ, ചരടോ അണിഞ്ഞ് പോലീസുകാർ ജോലിക്ക്‌ വരാൻ പാടില്ല.

എന്തായാലും ഈ പ്രഖ്യാപനളൊക്കെ പ്രായോഗികമാക്കിയാൽ അതൊരു ചെറിയ കാര്യമല്ല .. ഹിന്ദുത്വ ഭീകരത ഉഴുതു മറിച്ച കർണ്ണാടക മണ്ണിൽ ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും കാറ്റ്‌ വീശുന്നത് വലിയ ആശ്വാസം തന്നെയാണ്. ആ കാറ്റിന്റെ ശീതളിമ കർണ്ണാടകയ്‌ക്ക് മാത്രമല്ല ഇന്ത്യയ്‌ക്ക് മുഴുവൻ ആശ്വാസം പ്രദാനം ചെയ്യും. കേവല പ്രഖ്യാപനങ്ങൾക്കപ്പുറം ഹിന്ദുത്വ വിരുദ്ധ ആശയങ്ങൾ പ്രായോഗികമാക്കാനുള്ള ആർജ്ജവവും ആത്മവിശ്വാസവും കർണ്ണാടക സർക്കാരിനുണ്ടാകട്ടെ.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച് മുഖ്യമന്ത്രി പിണറായി വിജയൻയുടെ മണ്ഡലമായ ധർമ്മടത്തിലും ഫ്ലക്‌സ് ബോർഡുകൾ ഉയർന്നു. കടമ്പൂർ പഞ്ചായത്തിലെ ആഡൂരിൽ സ്ഥാപിച്ച ബോർഡിൽ “പി ജയരാജനെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ” എന്ന സന്ദേശമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, “തിരുത്തേണ്ട പാഠഭാഗങ്ങളുണ്ട്, ജീർണ്ണതകൾ ചർച്ച...

Keep exploring...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

More News

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...