...
Home News International റഷ്യ- ഉക്രൈൻ : ഇനി പതുക്കെ ലോകം ഈ പ്രശ്നവും മറക്കും

റഷ്യ- ഉക്രൈൻ : ഇനി പതുക്കെ ലോകം ഈ പ്രശ്നവും മറക്കും

മുഴുവനായും ഉക്രൈൻ പിടിച്ചെടുക്കുകയോ അല്ലെങ്കിൽ റഷ്യൻ പാവയെകൊണ്ട് അവിടം ഭരിപ്പിക്കുകയോ അവരുടെ ലക്ഷം ആയിരുന്നില്ല. അങ്ങനെ ചെയ്താൽ അതൊരു അഫ്ഗാൻ ആയി റഷ്യക്ക് മാറിയേനെ

164

| അനീഷ് മാത്യു

റഷ്യയുടെ ഉക്രേനിയൻ മിലിറ്ററി ആക്ഷൻ അവസാനിച്ചു എന്നൊരു തിയറി കേട്ടു. മിലിറ്ററി ആക്ഷൻ തീർന്നതിനാൽ ആണ് അമേരിക്കയും മിക്കവാറും എല്ലാ യൂറോപ്യൻ രാജ്യങ്ങളും അവരുടെ കീയവിലെ എംബസികൾ വീണ്ടും തുറന്നത്.

അതായത് റഷ്യൻ ഭാഷ സംസാരിക്കുന്നവർ ഉള്ള കഴിക്കൻ മേഖലകൾ ഡോംബസ് പ്രവിശ്യകൾ പിടിച്ചെടുത്തു, അവരുടെ നിയോ നാസികൾ ആയ അസോവ് ബറ്റാലിയന്റെ നടുവൊടിച്ചു, കൂടാതെ യൂറോപ്പിന്റെ റഷ്യയുടെ മേലുള്ള ആശ്രിതത്വം മറന്നുപോകരുതെന്നു യൂറോപ്പിനെ ഓർമിപ്പിച്ചു, ഇതിന്റെ എല്ലാം ഒപ്പം റഷ്യൻ നാഷണലിസം ഒന്നുകൂടി ഊട്ടി ഉറപ്പിച്ചു ഇവയെല്ലാം റഷ്യ നേടിക്കഴിഞ്ഞു. അവരുടെ കറൻസി പഴയ അവസ്ഥയിലേക്ക്, അതിലും നല്ല അവസ്ഥയിലേക്ക് എത്തി, അവരുടെ സാധനങ്ങൾക്ക് പുതിയ മാർക്കറ്റുകൾ ആയി.

എല്ലാറ്റിനും ഉപരി പുതിയൊരു ലോകക്രമം സാധ്യമാണ് എന്നൊരു ചിന്ത ഉണ്ടാക്കി – ഇന്ത്യ സൗദി തുടങ്ങിയ രാജ്യങ്ങൾ അവരുടെ നിലപാടുകൾ അമേരിക്കയുടെ, യൂറോപ്പിന്റെ എല്ലാ പ്രെഷെറിനെയും തള്ളിക്കളയുന്നു.

മുഴുവനായും ഉക്രൈൻ പിടിച്ചെടുക്കുകയോ അല്ലെങ്കിൽ റഷ്യൻ പാവയെകൊണ്ട് അവിടം ഭരിപ്പിക്കുകയോ അവരുടെ ലക്ഷം ആയിരുന്നില്ല. അങ്ങനെ ചെയ്താൽ അതൊരു അഫ്ഗാൻ ആയി റഷ്യക്ക് മാറിയേനെ. അത് കൂടാതെ യുക്രൈൻ എന്ന ജൂനിയർ മാൻഡ്രേക്കിനെ റഷ്യ യൂറോപ്പിന്റെ കാലാകാലത്തേക്കുള്ള തലവേദന ആയി കൊണ്ട് കൊടുക്കുകയും ചെയ്തു.

അഭയാർത്ഥികൾ മുതൽ വലതുപക്ഷങ്ങളുടെ കോൺസോളിഡേഷൻ വരെയുള്ള തലവേദനകൾ, തുർക്കി എന്തുകൊണ്ടാണ് മുപ്പത് കൊല്ലത്തിലേറെ മുമ്പ് അപ്ലിക്കേഷൻ കൊടുത്ത തങ്ങളെ പരിഗണിക്കാതെ യുക്രൈനിനെ യൂറോപ്പ്യൻ യൂണിയനിൽ പരിഗണിക്കുന്നത് എന്ന ചോദ്യം, റഷ്യയിൽ നിർത്തിപ്പോരേണ്ടി വന്ന പല ബിസിനസുകൾ ഉണ്ടാക്കുന്ന നഷ്ടങ്ങൾ, റഷ്യൻ ഗ്യാസിനും ഓയിലിനും ഗോതമ്പിനും വളത്തിനും ഉള്ള പുതിയ ഉപഭോഗ്താക്കലും ആയി മത്സരിക്കേണ്ട അവസ്ഥ, അമേരിക്കൻ ആശ്രിതത്വത്തിലേക്കുള്ള കൂടുതൽ തിരിച്ചുപോക്ക്, മിക്കവാറും രാജ്യങ്ങളിലും തീവ്രവലതുപക്ഷങ്ങൾക്കു ഉണ്ടാകുന്ന പിന്തുണ. യൂറോപ്യൻ കറൻസി 15 ശതമാനം കഴിഞ്ഞ മൂന്നു മാസം കൊണ്ട് ഇടിഞ്ഞു.

അതോടൊപ്പം എനർജി ചിലവുകൾ ഇരട്ടിയും മൂന്നിരിക്കാട്ടിയും ആകുന്നു. ജർമനി – ഫ്രാൻസ് – ഇറ്റലി ഏന്നീ യൂറോപ്പിലെ പ്രധാന മൂന്നു ശക്തികൾ എല്ലാവരും മാനുഫാച്ചറിങ് എക്കണോമികൾ ആണ്. യൂറോ കറൻസിയുടെ വിലയിടിവ് ചെറിയ ഉപകാരം ഉണ്ടാകുമെങ്കിലും കൂടിയ എനർജി ചിലവുകൾ ഈ രാജ്യങ്ങളുടെ ചൈനയും ആയുള്ള മത്സരശേഷിയെ കുറയ്ക്കും. ഇങ്ങനെ ഇങ്ങനെ പതിനായിരം തലവേദനകൾ ആണ് ഈ മിലിറ്ററി ആക്ഷൻ തുടർന്ന് യൂറോപ്പിന് നേരിടേണ്ടി വരുന്നത്.

ലോകമാസകലം ഉണ്ടാകുന്ന ഇൻഫ്‌ളേഷൻ ടാക്സ് വർധിപ്പിക്കാൻ ഗവൺമെന്റുകളെ നിര്ബന്ധിതർ ആക്കും – അങ്ങനെ ഉണ്ടാകുന്ന റിസഷൻ trillion കണക്കിന് അടിച്ചു കൂടിയ അമേരിക്കൻ കറന്സിയെ വീണ്ടും അതിന്റെ സ്ഥാനത്തേക്ക് ഉറപ്പിക്കും . അങ്ങനെ നോക്കുമ്പോൾ ഈ യുദ്ധം അവർക്കും ലാഭം. റഷ്യൻ മിനറലുകൾ കുറഞ്ഞ വിലയിലും കൂടുതൽ നല്ല ടെർമുകളിലും കിട്ടുന്ന ചൈനക്കും ലാഭം . ഇനി പതുക്കെ ലോകം ഈ പ്രശ്നവും മറക്കും.

എന്തായാലും പ്രധാന മിലിറ്ററി ആക്ഷൻ തീർന്നു എന്ന് തന്നെ ആണ് മിക്കവാറും റഷ്യൻ അനുകൂല – യുക്രൈൻ അനുകൂല റ്റെലെഗ്രാം ചാനലുകൾ വായിക്കുമ്പോളും തോന്നുന്നത് . വലിയ ആക്ഷനുകൾ കാണുന്നില്ല, ഒന്നോ രണ്ടോ ടാങ്കുകൾ മറിഞ്ഞു കിടക്കുന്ന ഫോട്ടോകൾ മാത്രം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.