...
Home News Kerala തീ ചാമുണ്ഡി തെയ്യം; ആചാരപരമായ നൃത്തം അവതരിപ്പിക്കാൻ കുട്ടികളെ നിർബന്ധിക്കുന്നില്ലെന്ന് ഉറപ്പാക്കണം; ഹൈക്കോടതി ഇടപെടൽ

തീ ചാമുണ്ഡി തെയ്യം; ആചാരപരമായ നൃത്തം അവതരിപ്പിക്കാൻ കുട്ടികളെ നിർബന്ധിക്കുന്നില്ലെന്ന് ഉറപ്പാക്കണം; ഹൈക്കോടതി ഇടപെടൽ

ചിറക്കൽ കോവിലകവും ചിറക്കൽ ക്ഷേത്ര ട്രസ്റ്റും വാർഷിക ചടങ്ങുകളോടനുബന്ധിച്ച് നടത്തുന്ന ഒറ്റക്കോലം തെയ്യം എന്ന ആചാരപരമായ നൃത്തത്തിൽ കുട്ടികളെ കുറഞ്ഞത് 101 തവണയെങ്കിലും തീക്കനലിൽ എറിയുന്നതായി എൻജിഒ ആരോപിച്ചു.

456

തീ ചാമുണ്ഡി തെയ്യത്തിന്റെ ആചാരപരമായ നൃത്തം അവതരിപ്പിക്കാൻ കുട്ടികളെ നിർബന്ധിക്കാതിരിക്കാൻ സ്വീകരിക്കുന്ന കൃത്യമായ നടപടികൾ വിശദമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കേരള ഹൈക്കോടതി വ്യാഴാഴ്ച സ്ത്രീ-ശിശു വികസന വകുപ്പ് സെക്രട്ടറിയോട് നിർദ്ദേശിച്ചു.

കേരളത്തിലെ വടക്കൻ മലബാർ മേഖലയിലെ ആചാരപരമായ നൃത്ത പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് എൻജിഒ ദിശ മർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എജെ ദേശായിയും ജസ്റ്റിസ് വി ജി അരുണും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് മേൽപ്പറഞ്ഞ നിർദ്ദേശം പുറപ്പെടുവിച്ചത് .

ചിറക്കൽ കോവിലകവും ചിറക്കൽ ക്ഷേത്ര ട്രസ്റ്റും വാർഷിക ചടങ്ങുകളോടനുബന്ധിച്ച് നടത്തുന്ന ഒറ്റക്കോലം തെയ്യം എന്ന ആചാരപരമായ നൃത്തത്തിൽ കുട്ടികളെ കുറഞ്ഞത് 101 തവണയെങ്കിലും തീക്കനലിൽ എറിയുന്നതായി എൻജിഒ ആരോപിച്ചു. 2023 മെയ് മാസത്തിൽ 14 വയസ്സുള്ള കുട്ടിയെ തെയ്യം കെട്ടിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഈ തെയ്യത്തിൽ പങ്കെടുക്കുന്നത് കുട്ടികളുടെ ജീവിക്കാനുള്ള അവകാശത്തെ മാത്രമല്ല, അവരുടെ ക്ഷേമത്തെയും ഈ ആചാരം പ്രതികൂലമായി ബാധിക്കുന്നുവെന്ന് അഭിഭാഷക എകെ പ്രീത മുഖേന സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. തെയ്യം നൃത്തം അവതരിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പലപ്പോഴും പാർശ്വവൽക്കരിക്കപ്പെട്ട പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽ പെട്ടവരാണെന്നും അങ്ങനെ അവതരണത്തെ ഫ്യൂഡൽ ഭൂതകാലത്തിന്റെ തിരുശേഷിപ്പായി മാറ്റുന്നുവെന്നും ആക്ഷേപമുണ്ട്.

“കുട്ടികളെ പ്രകടനക്കാരായി തിരഞ്ഞെടുക്കുന്നത് അവരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണ്, അവരുടെ മികച്ച താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണ്, മാത്രമല്ല അവരുടെ ആരോഗ്യത്തെയും ക്ഷേമത്തെയും ബാധിക്കുന്ന അപകടകരമാണ്,” ഹർജിയിൽ പറയുന്നു.

കുട്ടികളെ ഇത്തരം ആചാരങ്ങളുടെ ഭാഗമാക്കരുതെന്ന് സർക്കാരിന് നിർദേശം നൽകാത്തത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് ദേശായി ആരാഞ്ഞു. അന്വേഷണം തുടരാൻ കഴിയുമെങ്കിലും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്വീകരിച്ച നടപടികൾ രേഖപ്പെടുത്തി സെക്രട്ടറി അധിക സത്യവാങ്മൂലം കോടതിയിൽ സമർപ്പിക്കണമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.