ശിവശങ്കറിനും സ്വപ്നയ്ക്കുമപ്പുറത്ത് സ്വർണക്കടത്തിന് മാനങ്ങളുണ്ട്

കള്ളമൊഴിയുടെ ചരിത്രത്തിൽ വേറിട്ട എപ്പിസോഡാണിത്. സാധാരണ കള്ളസാക്ഷികളെ ഉപയോഗിച്ചാണല്ലോ കള്ളമൊഴിയുണ്ടാക്കുക. ഇവിടെ കൊടുക്കാത്ത മൊഴി കൊടുത്തു എന്ന് കോടതിയോടു പറയുക. അത് സീലു വെച്ച കവറിലുണ്ടെന്ന് നാക്കു വിറയ്ക്കാതെ കോടതിയ്ക്കുറപ്പു കൊടുക്കുക

| പികെ സുരേഷ് കുമാർ

ശിവശങ്കറിന്റെ പുസ്തകം ഇന്നലെ വായിച്ചു തീർത്തു. സ്വപ്നയും ശിവശങ്കറുമായുണ്ടായിരുന്ന വ്യക്തി – സ്വകാര്യ ബന്ധങ്ങൾ ഏത് തലം വരെ ആയിരുന്നു എന്നതോ അതിൽ ഇക്കിളിപ്പെടുത്തുന്ന എന്തെങ്കിലും ഉണ്ടെന്നതോ എന്റെ വിഷയമല്ല. കേന്ദ്ര ഏജൻസികൾ എന്ന ക്വട്ടേഷൻ സംഘം രാഷ്ട്രീയ ലക്ഷ്യം വെച്ച് നടത്തിയ ഇടപെടലുകളും അവർക്കൊപ്പം ചേർന്ന് ഒരു വിഭാഗം മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും നടത്തിയ വേട്ടകൾ മാത്രമാണ് എന്റെ വിഷയം.

അവാസ്തവും അസത്യങ്ങളും നിരത്തി സംസ്ഥാന സർക്കാറിനെ അപകീർത്തിപ്പെടുത്തി ഭരണ- രാഷ്ട്രീയ നേതൃത്വങ്ങളെ അപമാനിക്കാൻ നടത്തിയ നെറികെട്ട ഒട്ടേറെ നീക്കങ്ങൾ കേന്ദ്രേ ക്വട്ടേഷൻ സംഘ- ഇരുമ്പുകൈ മായാവിമാർ ആയ മാധ്യമ സംഘങ്ങളിൽ നിന്ന് ഉണ്ടായി.. LDF ന്റെ തുടർ ഭരണ സാദ്ധ്യതകളെ ഏതു വിധേനയും തടയാനും തകർക്കാനും ഉള്ള ശ്രമങ്ങളാണ് മാധ്യമങ്ങളിൽ നിന്ന് ഉണ്ടായത്…
ശിവശങ്കറിനെ എങ്ങിനെയാണ് കേന്ദ്ര ഏജൻസികൾ ഹണ്ട് ചെയ്തത് എന്ന് ശിവ ശങ്കർ കൃത്യമായി പുസ്തകത്തിൽ വിവരിക്കുന്നുണ്ട്… അത് കേവലം പറഞ്ഞു പോകുന്നതല്ല, കോടതി രേഖകളുടെ പിൻബലത്തിൽ തന്നെയുള്ള തുറന്ന് പറച്ചിൽ ആണ്.

സ്വർണ്ണം വന്ന നയതന്ത്ര ബാഗേജ് വിട്ടു കൊടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് കസ്റ്റംസിനെ വിളിച്ചു എന്ന് ആദ്യം നുണ പറഞ്ഞത് BJP സംസ്ഥാന പ്രസിഡന്റ് K സുരേന്ദ്രൻ ആണ് . പിന്നീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അത് ഏറ്റുപിടിച്ചു. മാധ്യമങ്ങൾ ഇരുവരെയും വെച്ച് ആഘോഷം നടത്തി… കസ്റ്റംസിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചില്ല എന്ന സത്യം വെളിപ്പെടുത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ ഡൽഹിയിൽ നിന്ന് ഇടപെട്ട് നാഗ്പൂരിലേക്ക് ട്രാൻസ്ഫർ ചെയ്യിച്ചത് ഇവിടെ ആരും മറന്നിട്ടില്ല.

സ്വർണ്ണം അടങ്ങിയ ബാഗ് വിട്ടു കിട്ടാൻ ശിവശങ്കർ കസ്റ്റംസിൽ വിളിച്ചതായി ചോദ്യം ചെയ്യലിൽ സ്വപ്നയും ശിവശങ്കറും സമ്മതിച്ചു എന്ന് വ്യാജ രേഖയുണ്ടാക്കിയാണ് ശിവശങ്കറെ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്തത് വ്യക്തമാക്കപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ സുപ്രധാന പദ്ധതികളെ കരിനിഴലിൽ നിർത്താനുള്ള ആസൂത്രിത ശ്രമങ്ങൾ വിവിധ കേന്ദ്ര ഏജൻസികളുടെ ഭാഗത്ത് നിന്ന് ഉണ്ടായി… ഇലക്ഷൻ ഡ്യുട്ടിക്കാർ എന്ന അപര നാമധേയം ED യ്ക്ക് ചാർത്തിക്കിട്ടി.

കേന്ദ്ര ഏജൻസികളുടേത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ഇടപെടലുകൾ മാത്രമായിരുന്നു.. അവർ കേന്ദ്ര ഭരണകക്ഷിക്കായി എത്രത്തോളം വിടുപണി ചെയ്യുന്നു എന്നതിന്റെ ചെറിയ ഉദാഹരണം മാത്രമാണ് മുൻ ED ജോയിന്റ് ഡയറക്ടർ രാജേശ്വർ സിങ്ങ് സർവീസിൽ നിന്ന് സ്വയം വിരമിച്ച് മോദി – ഷാ മാരെ വാഴ്ത്തിപ്പാടി ഇപ്പോൾ ഉത്തർപ്രദേശ് നിയമസഭാ ഇലക്ഷനിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നത് ..
ശിവശങ്കറിന്റെ പുസ്തകം തുറന്ന് കാണിക്കുന്നത് കേന്ദ്ര ഏജൻസികളെയും ഒരു വിഭാഗം മാധ്യമങ്ങളെയുമാണ്.

അതുകൊണ്ട് തന്നെ മുഖം വികൃതമായ മാധ്യമങ്ങൾ പ്രതിരോധം സൃഷ്ടിക്കാനുള്ള വിഫല ശ്രമങ്ങളുമായി രംഗത്തുണ്ട്… ശിവ ശങ്കറിന് തമിഴ് നാട്ടിൽ കാറ്റാടിപ്പാടം ഉണ്ട് എന്ന് വ്യാജ വാർത്ത ചമച്ചവരും സെക്രട്ടേറിയറ്റിൽ പഴയ ഫാനിൽ നിന്ന് ഷോർട്ട് സർക്യൂട്ടിൽ ഉണ്ടായ ചെറിയ തീപ്പിടുത്തത്തെ “തലസ്ഥാനം കത്തി ” എന്ന് വെണ്ടയ്ക്ക നിരത്തിയവനൊക്കെ സമൂഹ മധ്യത്തിൽ ഉടുതുണി നഷ്ടപ്പെട്ട് നിൽക്കുകയാണ്..
“ഐ ഡോണ്ട് തിങ്ക് ദി ഇൻവെസ്റ്റിഗേറ്റിംഗ് ഏജൻസി സിംപ്ലി അറസ്റ്റ് ജസ്റ്റ് ലൈക് ദാറ്റ്”.
സ്വപ്ന സുരേഷിന്റെ വാചകമാണ്. പറഞ്ഞത് വിനു വി ജോണിനോട്. ന്യൂസവർ ജഡ്ജി തലകുലുക്കി. ഇനിയൊന്നും പേടിക്കാനില്ലെന്ന ആശ്വാസത്തിൽ, ഇൻവെസ്റ്റിഗേറ്റിംഗ് ഏജൻസി വെട്ടിരുമ്പു രാകി. അതവരുടെ കാര്യം.

എന്നാൽ, പരിഷ്കൃത ജനാധിപത്യ സമൂഹത്തിൽ ജീവിക്കണമെന്നാഗ്രഹിക്കുന്ന ആരെയും അലോസരപ്പെടുത്തുന്ന, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുണ്ട് ശിവശങ്കറിന്റെ പുസ്തകത്തിൽ. പേജ് 73ൽ അതിങ്ങനെ തുടങ്ങുന്നു:

“…..അറസ്റ്റ് ഉത്തരവിൽ കാരണമായി (grounds for arrest) കാണിച്ചിരിക്കുന്നത് പ്രധാനമായും സ്വപ്നയുടെ അഭ്യർത്ഥന പ്രകാരം കസ്റ്റംസിന്റെ പരിശോധനയില്ലാതെ ബാഗേജ് വിട്ടുകിട്ടുന്നതിനായി മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥനോട് ഞാൻ സംസാരിച്ചതായി 2020 ഒക്ടോബർ 15ലെ ചോദ്യം ചെയ്യലിൽ ഞാൻ തന്നെ സമ്മതിച്ചു എന്നാണ്.

(6. During your statement given to ED on 15-10-2020, you (shri Sivasankar) accepted to have spoken to a senior Customs Officer and made the request as per the wishes of Swapna Suresh. This clearly shows your active involvement in the offences committed by Swapna.

അതു പൂർണമായും തെറ്റാണെന്നും അങ്ങനെയൊരു മൊഴി നൽകിയിട്ടില്ലെന്നും ഞാൻ അറിയിച്ചു കഴിഞ്ഞിരുന്നു. പോരെങ്കിൽ ഞാൻ അങ്ങനെയൊരു കോൾ വിളിച്ചതിന് ഫോൺകോൾ രേഖ പോയിട്ട്, കോൾ സ്വീകരിച്ച മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെന്നൊരാളും നിലവിലില്ല. 15-10-2020ൽ രേഖപ്പെടുത്തിയതായി പറയുന്ന മൊഴിയാകട്ടെ, അവർ പുറത്തു കാണിച്ചിട്ടുമില്ല’’

<<<.എന്തൊരു തെമ്മാടിത്തരമാണിത്? ഇതു കേട്ടാൽ ജനാധിപത്യബോധമുള്ള ആരുടെയും ചോര തിളയ്ക്കണം. പ്രതി, കുറ്റം സമ്മതിച്ചുവെന്ന് കോടതിയോടു പറയുക. കുറ്റസമ്മത മൊഴി കോടതിയിൽ നിന്ന് മറച്ചുവെയ്ക്കുക. എന്നിട്ട് ജാമ്യം കൊടുക്കരുതെന്ന് വാദിക്കുക. വെള്ളരിക്കാപ്പട്ടണത്തിലൊന്നുമല്ല ഇത് നടന്നത്. നമ്മുടെ കൺമുന്നിൽ.

കള്ളമൊഴിയുടെ ചരിത്രത്തിൽ വേറിട്ട എപ്പിസോഡാണിത്. സാധാരണ കള്ളസാക്ഷികളെ ഉപയോഗിച്ചാണല്ലോ കള്ളമൊഴിയുണ്ടാക്കുക. ഇവിടെ കൊടുക്കാത്ത മൊഴി കൊടുത്തു എന്ന് കോടതിയോടു പറയുക. അത് സീലു വെച്ച കവറിലുണ്ടെന്ന് നാക്കു വിറയ്ക്കാതെ കോടതിയ്ക്കുറപ്പു കൊടുക്കുക. കോടതി കവറു തുറന്നു നോക്കുമ്പോൾ, മൊഴിയുമില്ല, ഒരു വാഴയ്ക്കയുമില്ല.

ഇതെന്തു നീതിനിർവഹണം? ഇങ്ങനെ പച്ചവെളിച്ചത്തിൽ പ്രോസിക്യൂഷൻ കോടതിയെ കബളിപ്പിച്ച മറ്റൊരു സന്ദർഭമുണ്ടോ? എന്തു ചെയ്താലും ചോദിക്കാനും പറയാനും ആരുമില്ലെന്ന ഹുങ്ക് നീതിന്യായപീഠത്തോട് ഇത്ര ധിക്കാരത്തോടെ പ്രകടിപ്പിച്ച മറ്റൊരു അനുഭവമുണ്ടോ? കോടതിയിൽ ഇങ്ങനെ പെരുമാറുന്നവർ മറ്റെവിടെ, എന്തു ചെയ്യില്ല? അതു ചെയ്തവരെ തുടലഴിച്ചു വിടാൻ പാടുണ്ടോ എന്ന ചോദ്യമാണ് ശിവശങ്കറിന്റെ പുസ്തകം പൊതുസമൂഹത്തിലുയർത്തുന്നത്.

ഇങ്ങനെയൊരു സംഭവം നടന്നാൽ ജനാധിപത്യബോധമുള്ള ഏതു മാധ്യമപ്രവർത്തകനും ഈ ക്രൂരതയ്ക്ക് ഇരയായവർക്കൊപ്പമേ നിൽക്കൂ. നീതിന്യായ വ്യവസ്ഥയുടെ നിലനിൽപ്പു തന്നെ അപകടത്തിലാക്കുന്ന, അങ്ങേയറ്റം ഭീഷണമായ ഒരു സാഹചര്യമാണിത്. അത് തിരിച്ചറിയാനും ചെറുത്തു തോൽപ്പിക്കാനും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളിൽ എത്രപേർക്ക് നട്ടെല്ലുണ്ട് എന്നു കൂടി ഈ വിവാദം വെളിപ്പെടുത്തുന്നു.
ഇതു ചെയ്ത “ഇൻവെസ്റ്റിഗേഷൻ ഏജൻസി”യെയാണ് സ്വപ്നാ സുരേഷും വിനു വി ജോണും കൂടി അന്യോന്യം നടത്തി വെളുപ്പിക്കാൻ ശ്രമിക്കുന്നത്.

തീർന്നില്ല., പേജ് 82ൽ ശിവശങ്കർ പറയുന്നു.,

“നവംബർ 17ന് പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിരസിച്ചുകൊണ്ടുള്ള ഉത്തരവു പുറപ്പെടുവിച്ചു. എന്നാൽ അതേ ഉത്തരവിൽത്തന്നെ സെഷൻസ് കോടതി ED സീൽഡ് കവറിൽ നൽകിയതായി പറഞ്ഞ 15-10-2020ലെ ശിവശങ്കറിന്റെ മൊഴിയുടെ പകർപ്പ് ആ സീൽഡ് കവറിൽ ഉണ്ടായിരുന്നില്ലെന്നും 10-11-2020ന് സ്വപ്ന നൽകിയ മൊഴിയുടെ ശരിമ പരിശോധിക്കേണ്ടതാണെന്നും നിരീക്ഷിക്കുകയും ചെയ്തിരുന്നു”<<<
ശിവശങ്കറിന്റെ കുറ്റസമ്മത മൊഴി കോടതിയ്ക്കു സമർപ്പിച്ചില്ലെന്ന് കോടതി കണ്ടെത്തി. അസ്വാഭാവികത ബോധ്യപ്പെട്ട് അക്കാര്യം വിധിന്യായത്തിന്റെ ഭാഗമാക്കുകയും ചെയ്തു.

കഥ അവിടെയും തീരുന്നില്ല., ആ ഉത്തരവിൽ ഇങ്ങനെയൊരു വാചകം കൂടിയുണ്ട്….
“The Customs officer to whom the petitioner allegedly made request has not been admittedly questioned also”. ശിവശങ്കറിൻ്റെ അഭ്യർത്ഥന കൈപ്പറ്റിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തിട്ടില്ലെന്ന്. ശീർഷാസനത്തിൽ നിൽക്കുന്ന അന്വേഷണ പ്രഹസനത്തിന്റെ ഉടുമുണ്ട് വലിച്ചഴിക്കുകയാണ് കോടതി.

പ്രോസിക്യൂഷൻ കെട്ടിപ്പൊക്കിയ നുണയുടെ ചീട്ടുകൊട്ടാരം കേവലം ഒരു വാചകത്തിൽ തകർത്തു കളഞ്ഞു. ബാഗേജ് വിട്ടുകൊടുക്കാൻ ഒരു സീനിയർ കസ്റ്റംസ് ഉദ്യോഗസ്ഥനോട് ശിവശങ്കരൻ സംസാരിച്ചുവെങ്കിൽ ആ ഉദ്യോഗസ്ഥന് പേരും നാളും ഉണ്ടാകണം.

എത്ര മണിയ്ക്ക്, എന്തു പറഞ്ഞു എന്നൊക്കെ കോടതിയെ ബോധ്യപ്പെടുത്തുക മാത്രമല്ല, ആ ഉദ്യോഗസ്ഥൻ വിചാരണവേളയിൽ കൂട്ടിൽ കയറി നിന്ന് കോടതിയോട് മുഖദാവിൽ ഏറ്റു പറയുകയും വേണം. നീതിനിർവഹണത്തിലെ പ്രാഥമിക നിഷ്കർഷ.

പക്ഷേ, അങ്ങനെയൊരു ഉദ്യോഗസ്ഥൻ ഉണ്ടെങ്കിലല്ലേ ഇതൊക്കെ ചെയ്യാൻ പറ്റൂ. ഉടലും തലയുമില്ലാത്ത, അരൂപിയായ ഒരുദ്യോഗസ്ഥനോടായിരുന്നു ശിവശങ്കറിന്റെ അഭ്യർത്ഥനയെന്നും ഡീകോഡു ചെയ്യാൻ കഴിയാത്ത നിഗൂഢതരംഗങ്ങളിലൂടെയായിരുന്നു സന്ദേശം പാഞ്ഞതെന്നും ജിജോ ജോൺ പുത്തേഴത്തുമാർക്ക് മനോരമയിലെഴുതാം. വിനു വി ജോൺമാർക്ക് ചാനലുകളിൽ അലറാം. പക്ഷേ, കോടതിയിൽ അതു വിലപ്പോവില്ല.

എന്തൊരു വിരോധാഭാസമെന്നു നോക്കൂ. കസ്റ്റംസാണ് അന്വേഷിക്കുന്നത്. കസ്റ്റംസുകാരെ ശിവശങ്കർ വിളിച്ചുവെന്നാണ് ആരോപണം. തങ്ങളുടെ കൂട്ടത്തിൽ ആരെയാണ് വിളിച്ചതെന്ന ചോദ്യത്തിന് കസ്റ്റംസുകാർക്ക് മറുപടിയില്ല. അതിഗംഭീരമല്ലേ അന്വേഷണം? അധികാരത്തിന്റെ ഈ നെറികേടാണ് ശിവശങ്കർ ചർച്ചയ്ക്കു വെയ്ക്കുന്ന വിഷയം. ഇതിലെവിടെയാണ് സ്വപ്നയുടെ റോൾ?

നവംബർ 17ന്റെ കോടതിവിധിയിൽ സ്വപ്നയുടെ മൊഴിയെക്കുറിച്ചും സംശയമുന്നയിച്ചിട്ടുണ്ട്. In these circumstances (ഏത്…. ശിവശങ്കറിന്റെ കുറ്റസമ്മത മൊഴി സീലു വെച്ച കവറിലുണ്ട് എന്ന് കോടതിയോടു പറയുന്നു. കോടതി കവറു തുറന്നു നോക്കുമ്പോൾ മൊഴി കാണുന്നില്ല. അതാണ് In these circumstances ………) the latest statement of the accused no 2 dated 10-11-2020 must be subjected to strict and thorough scrutiny……. .

ഇന്ന് ചാനലുകളിൽ വന്നിരുന്ന് ശിവശങ്കറിനെതിരെ പറയുന്ന എല്ലാ വെളിപ്പെടുത്തലുകളും 2020 നവംബർ മുതൽ മൊഴിയായും 164 സ്റ്റേറ്റ്മെന്റായും സ്വപ്ന വെളിപ്പെടുത്തിയ കാര്യങ്ങളാണ്. അവയിൽ പറയാത്ത ഒന്നും ചാനലുകളോട് പറഞ്ഞിട്ടേയില്ല. മസാല പുരട്ടിയ ആരോപണ ബോംബുകളൊഴികെ.

ഈ സ്റ്റേറ്റ്മെന്റിനെക്കുറിച്ചാണ് തൊട്ടു മുകളിൽ പറഞ്ഞ വാചകം കോടതിയിൽ നിന്നുണ്ടായത്. സ്വപ്നയുടെ മൊഴി കർശനവും സൂക്ഷ്മവും സമഗ്രവുമായി പരിശോധിക്കണമെന്ന്. എന്നുവെച്ചാൽ മൊഴിയിൽ എന്തെങ്കിലും പറഞ്ഞാൽ അതു സാധൂകരിക്കാൻ തെളിവു വേറെ സംഘടിപ്പിക്കണം.

അത്തരം ഏതെങ്കിലുമൊരു തെളിവ് നാളിതുവരെയായി അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടില്ല. ഇലക്ഷൻ കഴിഞ്ഞപാടെ അവർ കുറ്റിയും പറിച്ച് പോവുകയും ചെയ്തു. എല്ലാ കാര്യങ്ങളും താൻ ഇൻവെസ്റ്റിഗേറ്റിംഗ് ഏജൻസിയോട് പറഞ്ഞിട്ടുണ്ടെന്നും അത് കോടതി പരിശോധിക്കട്ടെ എന്നുമാണല്ലോ അവർ ചാനലുകളിൽ പറയുന്നത്. ബാഗേജ് വിട്ടുകൊടുക്കുന്ന കാര്യത്തിൽ ശിവശങ്കർ ഇടപെട്ടു എന്ന് സ്വപ്ന പറയുന്നത് 10-11-2020ലെ സ്റ്റേറ്റ്മെന്റിലെ പതിനെട്ടാം ചോദ്യത്തിനുള്ള മറുപടി ആയിട്ടാണ്. ആ ചോദ്യവും ഉത്തരവും താഴെ കൊടുക്കുന്നു.

Q18 – How many times did Mr. Sivasankar speak to the airport/customs authorities to help you out in respect of consignments received from abroad?
A18 – Mr Sivasankar spoke to the airport/customs authorities 3 to 4 times to help me out in respect of consignments received from abroad.

ഊതുന്നിടത്തേയ്ക്കെല്ലാം പറക്കുന്ന, ഏതു നിമിഷവും പൊട്ടിപ്പോകാവുന്ന സോപ്പുകുമിള പോലെ ഒരുത്തരം. ഇതു വെച്ച് എന്തു തെളിയിക്കാനാണ്? ഇതിന്റെ തുടർ ചോദ്യം എന്തായിരിക്കും? ഇവർ ആരൊക്കെ, ഏതു സമയത്താണ് വിളിച്ചത്, പേരറിയാമോ, ഡെസിഗ്നേഷൻ അറിയാമോ, എന്തായിരുന്നു മറുപടി എന്നൊക്കെ ചോദിക്കുമെന്നാണ് നാം പ്രതീക്ഷിക്കുക.

എന്നാൽ വിചിത്രങ്ങളിൽ വിചിത്രമായിരുന്നു അടുത്ത ചോദ്യം, Apart from the above, what other information has been shared by Mr Sivasankar which had benefitted you financially?
പറഞ്ഞു പഠിപ്പിച്ച മറുപടി കിട്ടിയതിലുള്ള ആശ്വാസമാണ്, Apart from the above എന്ന ദീർഘനിശ്വാസം. മൂന്നു നാലു തവണ ശിവശങ്കർ കസ്റ്റംസുകാരെ വിളിച്ചു എന്നു സ്വപ്നയിൽ നിന്നു കേട്ടതോടെ, ഒരു തുടർ ചോദ്യവും ആവശ്യമില്ലാത്തവിധത്തിൽ അന്വേഷണ സംഘം നിർവാണം പ്രാപിച്ചു. കുറച്ചു നേരം ശവാസനത്തിലും കിടന്നു കാണും.

പക്ഷേ, കോടതിയ്ക്ക് ഉഡായിപ്പു മനസിലായി. അതുകൊണ്ടാണ് ഇക്കാര്യം എടുത്തു പറഞ്ഞുകൊണ്ട്, സ്വപ്നയുടെ സ്റ്റേറ്റ്മെന്റാണ് കർശനവും സമഗ്രവുമായി പരിശോധിക്കണമെന്ന് വിധിന്യായത്തിൽ കോടതി എഴുതിവെച്ചത്.

പുസ്തകം നേരെ ചൊവ്വേ വായിച്ചിട്ടാണ് സ്വപ്നാ സുരേഷിനെ അഭിമുഖം നടത്താൻ തീരുമാനിച്ചതെങ്കിൽ, അവരോടു ചോദിക്കേണ്ട ചോദ്യങ്ങൾ ഇക്കാര്യങ്ങളെക്കുറിച്ചാണ്. അതു ചോദിച്ചാൽ, ചോദിക്കുന്നവരുടെയും പറയുന്നവരുടെയും ചെമ്പു തെളിയും. അതൊഴിവാക്കാൻ ചിലയിടങ്ങിൽ സമർത്ഥമായി കോടതിയെ ചാരുന്നു. ഈ തറവേല ആർക്കും മനസിലാകില്ല എന്ന ധരിച്ചിടത്താണ് മാധ്യമങ്ങൾക്കും സ്വപ്നയ്ക്കും പിഴച്ചത്.

എന്തെല്ലാം ചോദ്യങ്ങളാണ് സ്വപ്നയെ അഭിമുഖീകരിച്ചവർ വിഴുങ്ങിയത്? അനിൽ നമ്പ്യാരെക്കുറിച്ച് ചോദ്യങ്ങളില്ല. സ്വർണം വിട്ടുകൊടുക്കാൻ ആദ്യം കസ്റ്റംസിന് കൽപന കൊടുത്ത ബിഎംഎസ് നേതാവിനെക്കുറിച്ച് ചോദ്യങ്ങളില്ല. സ്വർണം പിടിച്ചുവെച്ച വിവരം അയാളെങ്ങനെ അറിഞ്ഞു എന്ന് സംശയമില്ല. ബാഗേജ് വിട്ടുകൊടുത്തില്ലെങ്കിൽ തൊപ്പി തെറിപ്പിക്കുമെന്ന് ഭീഷണി മുഴക്കാൻ മാത്രം സ്വാധീനം എങ്ങനെയുണ്ടായി എന്നറിയാൻ ആകാംക്ഷയില്ല. മലയാള മാധ്യമപ്രവർത്തനത്തിന് സംഭവിച്ച അധഃപതനത്തിന്റെ ആഴമാണ് സ്വപ്ന സുരേഷിനോട് തൊടുത്ത ചോദ്യങ്ങൾ വെളിപ്പെടുത്തുന്നത്.
സത്യമറിയാനുള്ള ആകാംക്ഷയോ മറച്ചുവെയ്ക്കപ്പെട്ടത് പുറത്തുകൊണ്ടുവരാനുള്ള അന്വേഷണ ത്വരയോ ഒന്നുമല്ല മഹാമാധ്യമങ്ങളിലെ പുലിവേഷങ്ങളെ നയിക്കുന്നത്. ശിവശങ്കറിനും സ്വപ്നയ്ക്കുമപ്പുറത്ത് സ്വർണക്കടത്തിന് മാനങ്ങളുണ്ട്.

അന്വേഷണ ഏജൻസികൾ രഹസ്യമായി നൽകുന്ന കുറിപ്പു വിഴുങ്ങി എക്സ്ക്ലൂസീവ് കാച്ചുന്നവരുടെ തലച്ചോറിന് അപ്രാപ്യമായ ലക്ഷ്യങ്ങളാണവ. 2020 ജൂലൈ മുതൽ തങ്ങൾ പ്രചരിപ്പിച്ച അപവാദക്കഥകളുടെ സാധൂകരണം മാത്രമാണ് സ്വപ്നയുടെ അഭിമുഖങ്ങളിലൂടെ മാധ്യമങ്ങൾ ലക്ഷ്യമിടുന്നത്. സ്വപ്നറാണി, സ്വപ്ന മൂലം ഉറക്കം കെടുന്നതാർക്ക് തുടങ്ങിയ ഇക്കിളിത്തലക്കെട്ടുകളിലൂടെ വിവാദം ഉന്തിത്തള്ളിയവരിൽ നിന്ന് ഇതിലപ്പുറമൊന്നും പ്രതീക്ഷിച്ചുകൂടാ……..

സ്വപ്‌ന സുരേഷ് ഇത്രയും കാലം കേരളീയ പൊതുമനസ്സിൽ സകല തിന്മകളുടേയും ചതിയുടേയും കള്ളക്കടത്തിന്റെയും പ്രതീകമായിരുന്നു. മാധ്യമങ്ങൾ പുറത്ത് വിട്ട അപസർപ്പക കഥകളിലെ നായികയായിരുന്നു അവർ.

ആ പ്രതിച്ഛായകൾക്ക് തന്റേതായ നരേറ്റീവിലൂടെ ഒരു കൗണ്ടർ പ്രതിച്ഛായ സൃഷ്ടിക്കുവാൻ അവർക്ക് അവസരം കിട്ടി എന്നതാണ് ഇപ്പോൾ പുറത്ത് വന്ന അഭിമുഖങ്ങളുടെ ആകെത്തുക. എന്നാൽ കേരളീയ പൊതുസമൂഹത്തിന് ഈ വിഷയത്തിൽ അറിയേണ്ട മർമ്മപ്രധാനമായ ചോദ്യങ്ങൾക്കൊന്നും ഈ വെളിപ്പെടുത്താലോ അഭിമുഖങ്ങളോ ഉത്തരം നൽകുന്നില്ല.

ഒരു ഡിപ്ലോമാറ്റിക്ക് ചാനലിലൂടെ ഇന്ത്യയിലേക്ക് സ്വർണ്ണം കടത്തിയത് ആരാണ്?, ആർക്ക് വേണ്ടിയാണ് ആ സ്വർണ്ണം കൊണ്ട് വന്നത്?. മില്യൺ ഡോളർ ചോദ്യം അതാണ്. അതിന്റെ ഉത്തരമാണ് ലഭിക്കേണ്ടത്. ആ ചോദ്യം ഉന്നയിക്കപ്പെടുകയോ ഉത്തരം ലഭിക്കുകയോ ചെയ്തില്ല. രണ്ട് വ്യക്തികളുടെ സ്വകാര്യ ബന്ധങ്ങളുടെ അകത്തളങ്ങളിലേക്ക് ഇറങ്ങിച്ചെന്നിട്ട് അതിൽ നിന്ന് പൊതുസമൂഹത്തിന് ലഭിക്കേണ്ടതായിട്ട് ഒന്നുമില്ല. മാധ്യമങ്ങൾക്ക് സെൻസേഷൻ സൃഷ്ടിക്കുവാനും അവരുടെ ടി ആർ പി റേറ്റ് ഉയർത്തുവാനും അതുപകരിക്കുമെന്ന് മാത്രം.

അന്തിചർച്ചകളുടെ അവതാരകന്മാർ ഇപ്പോൾ അവരുടെ മുന്നിൽ വിനയകുനയന്മാരായി ഇരുന്ന് അഭിമുഖം നടത്തുന്നത് കണ്ടപ്പോൾ ഞാൻ ആലോചിച്ചത് ഇതേ വേതാളങ്ങൾ അവരെക്കുറിച്ച് അപസർപ്പക കഥകൾ മെനഞ്ഞുണ്ടാക്കി മാസങ്ങളോളം ചർച്ച നടത്തിയ രാത്രികളാണ്. ഊഹാപോഹങ്ങളുടേയും കേന്ദ്ര അന്വേഷണ ഏജൻസികൾ എറിഞ്ഞു കൊടുക്കുന്ന എച്ചിലുകളുടേയും പിൻബലത്തിൽ അവരെ കൊത്തിവലിക്കുകയായിരുന്നു നാളിതുവരെ. ഒറ്റരാത്രി കൊണ്ട് ആ വേതാളങ്ങളൊക്കെ അവരുടെ അഭ്യുദയകാംക്ഷികളായി മാറി.

അവർ ജയിലിൽ കിടന്ന കാലത്ത് ഈ വിഷജീവികൾ അന്തിചർച്ചകളിൽ ഉണ്ടാക്കിയ കഥകളും ആ സ്ത്രീയെക്കുറിച്ച് നടത്തിയ പ്രയോഗങ്ങളും അവർക്കാരെങ്കിലും സമയാസമയം എത്തിച്ചു കൊടുത്തിരുന്നുവെങ്കിൽ ഇവന്മാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയല്ല, ചെരിപ്പൂരി അടിക്കുകയായിരുന്നു ഒരുവേള അവർ ചെയ്യുമായിരിക്കുക.

പിൻകുറി :
ഏഷ്യനെറ്റ് വിനു അന്ന്… : “പത്താംക്ലാസ് പോലും പാസാകാത്ത… വിദേശത്തും നാട്ടിലും കുടിച്ച് കൂത്താടി നടന്നിരുന്ന പക്കാ ഫ്രോഡ് ആയ സ്ത്രീയാണ് സ്വപ്‍ന എന്ന് ആർക്കാണ് അറിയാത്തത്… എന്നിട്ടും ആ ഭൂലോകതട്ടിപ്പുകാരിക്കാണ് കേരളത്തിലെ ചില മന്ത്രിമാർ കൂട്ട് നിന്നത്”…
വിനു ഇപ്പോൾ : “ഇത്രയും കഴിവും വിദ്യഭ്യാസവും തന്റേടവും ഉള്ള മിടുക്കിയായ സ്വപ്നയെ ആരാണ് ചതിച്ചത്… ??…പറയൂ സ്വപ്നാ മാഡം “…

ഫ്രോഡ് എന്ന് വിളിച്ച് ചാനൽ ഫ്ലോറിൽ ആർത്തട്ടഹസിച്ചവൻ അതേ സ്ത്രീയുടെ മുന്നിൽ മാഡം എന്ന് വിളിച്ച് വിനയ കുനിയനായി പഞ്ചപുച്ഛമടക്കി ഇരിക്കുന്ന കാഴ്ച കാലം ജനങ്ങളെ കാണിച്ചു തന്നു.
ഇതൊക്കെ കാണുമ്പോൾ കോട്ടിട്ട ബാർക്കിംഗ് ഡോഗിനോട് നിനക്ക് അൽപ്പമെങ്കിലും ഉളുപ്പുണ്ടോ വിനുവേ എന്ന് ചോദിച്ചാൽ ള്ളുപ്പ് ഏഷ്യാനെറ്റിന്റെ സ്റ്റുഡിയോ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു കളയും .

മാധ്യമങ്ങളുടെ വിശ്വാസ്യത സൈബർ സ്പേസിൽ CPIM അനുഭാവികൾ തുറന്ന് കാട്ടപ്പെട്ട മലവെള്ളപ്പാച്ചിലിനെ പാഴ്മുറം കൊണ്ട് മറയ്ക്കാനുള്ള വിഫല ശ്രമമാണ് സ്വപ്നയുടെ ഇന്റർവ്യൂവുകളിലൂടെ മാധ്യമങ്ങൾ നടത്തുന്നത്… ഒരു കാര്യവുമില്ലടാ ഉവ്വേ…. സത്യാനന്തര കാലത്ത് മാധ്യമങ്ങൾ നടത്തി വിജയിപ്പിച്ച് എടുത്ത കുടില മാധ്യമ പ്രവർത്തനങ്ങൾ ഇപ്പോൾ പൊളിഞ്ഞു വീഴുകയാണ്… സത്യാനന്തര കാലത്തെ മാധ്യമങ്ങളുടെ തെറ്റായ പ്രവണതകൾക്ക് എതിരെ കോട്ട കെട്ടുകയാണ് കടന്നൽ കൂട്ടം…
ശിവശങ്കർ പുസ്തകം പ്രസിദ്ധീകരിച്ചതിൽ സർവീസ് ചട്ടങ്ങളുടെ ലംഘനം ഉണ്ടെന്ന് കണ്ടെത്തി സർക്കാർ സസ്പെൻഷൻ അടക്കമുള്ള അച്ചടക്ക നടപടികൾ സ്വീകരിച്ചാൽ അത് സ്വാഗതം ചെയ്യും.

(KG Biju വിന്റെയും Basheer Vallikkunnu ന്റെയും പോസ്റ്റുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.)

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ താൻ രാജിവെക്കില്ലെന്നും കേന്ദ്രത്തിന് അവരെ പിരിച്ചുവിടാൻ കഴിയുമെന്നും തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ ബുധനാഴ്‌ച പറഞ്ഞു. സംസ്ഥാനം ഒരു തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചില്ല. മറിച്ച് ഒരു ക്രൂരതയാണ്‌ നടന്നതെന്നും തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ബിജെപിയെ "ധാർമ്മികമായി" പരാജയപ്പെടുത്തിയെന്നും...

Keep exploring...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

More News

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

യുഎസ് യുദ്ധവിമാനം പറക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ കാണാതായി

പശ്ചിമേഷ്യയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിൻ്റെ ടാങ്കര്‍ യുദ്ധവിമാനം കാണാതായി. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം...

‘ലക്ഷ്യങ്ങളെല്ലാം നേടി കഴിഞ്ഞു, ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കും’: മാര്‍ക്കോ റൂബിയോ

ഇറാനെതിരെ യുഎസ് നടത്തിവരുന്ന ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധത്തില്‍ അമേരിക്കയുടെ...