...
Home News Kerala ഓൺലൈൻ തട്ടിപ്പ് പലവിധം; കെണിയിൽ ചാടാൻ മലയാളികളും

ഓൺലൈൻ തട്ടിപ്പ് പലവിധം; കെണിയിൽ ചാടാൻ മലയാളികളും

ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളായ ആമസോൺ, ഫ്ലിപ്കാർട്ട്, മീഷോ എന്നിവയുടെ പേരിലാണ് ഇപ്പോൾ പുതിയ തട്ടിപ്പുകൾ.

155

ഇത് ഓൺലൈൻ തട്ടിപ്പുകളുടെ കാലമാണ്. സൈബർ ഇടത്തിൽ ഏതൊക്കെ വഴികളിൽ നമുക്ക് കയറാൻ പറ്റുന്നുണ്ടോ ആ വഴിക്കെല്ലാം തട്ടിപ്പുകളും ഉണ്ട്. അതിൽ വീഴാതെ മുന്നോട്ട് പോകുക എന്നതാണ് കാര്യം. ഓൺലൈനിൽ ഇടപാടുകൾ നടത്തുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് ആരും അവർക്ക് ലാഭം ഇല്ലാതെ നമുക്ക് പണം തരില്ല എന്നതാണ്.

എളുപ്പമാർഗത്തിൽ പണം ഉണ്ടാക്കാൻ ശ്രമിക്കുമ്പോഴാണ് തട്ടിപ്പുകൾക്ക് ഇരയാക്കുന്നത്. ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളായ ആമസോൺ, ഫ്ലിപ്കാർട്ട്, മീഷോ എന്നിവയുടെ പേരിലാണ് ഇപ്പോൾ പുതിയ തട്ടിപ്പുകൾ. എറണാകുളം സ്വദേശികളുടെ പണം നഷ്ടപ്പെട്ട് അവർ പരാതി നൽകിയപ്പോഴാണ് പുതിയ തട്ടിപ്പ് പുറത്ത് വരുന്നത്. എറണാകുളം മാത്രം കേന്ദ്രീകരിച്ച് നടന്നതിനാൽ തട്ടിപ്പുകാർ മലയാളികൾ ആകാമെന്ന നിഗമനത്തിലാണ് പോലീസ്.

സ്ക്രാച്ച് ആൻഡ് വിൻ തട്ടിപ്പാണ് ഇപ്പോൾ നടന്നിട്ടുള്ളത്. ഓൺലൈനായി സാധനങ്ങൾ വാങ്ങിയപ്പോൾ കിട്ടിയ കാർഡ് ചുരണ്ടി നോക്കിയപ്പോഴാണ് സമ്മാനം ഉണ്ടെന്ന് അറിഞ്ഞത്. ഇവർക്ക് രജിസ്ട്രഡ് ആയി സമ്മാനം കൈപ്പറ്റാനുള്ള ഫോമും തട്ടിപ്പുകാർ അയച്ചു നൽകി. ടാക്സ് അടച്ചാൽ മാത്രമേ സമ്മാനം ലഭിക്കു എന്നതായിരുന്നു ഇവർ പറഞ്ഞത്. പണ്ടുമുതലേ കേൾക്കുന്ന തട്ടിപ്പ് ആയിട്ടും ആളുകൾ അതിൽ വീണു എന്നതാണ് ശ്രദ്ധേയം.

നമുക്ക് വെറുതെ ആരും ഒന്നും തരില്ലെന്നും അങ്ങോട്ട് പണം നൽകി സമ്മാനങ്ങൾ സ്വീകരിക്കേണ്ടന്നുമുള്ള ബോധം ഉണ്ടായാൽ ഇത്തരം തട്ടിപ്പുകളിൽ നിന്ന് നമുക്ക് എളുപ്പത്തിൽ രക്ഷപ്പെടാം. ബാങ്കുമായും പണമിടപാടുമായും ബന്ധപ്പെട്ട ഒരു രഹസ്യവിവരവും ആരോടും പറയാതെയും കൈമാറ്റാം ചെയ്യാതെയും ഇരിക്കണം. ജാഗ്രത പുലർത്തുക എന്നതാണ് ഏക പോംവഴി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.