...
Home Entertainments ബോളിവുഡിൽ യഥാർത്ഥ സൗഹൃദങ്ങൾ ഇന്ന് ഇല്ല; തുറന്നുപറഞ്ഞ് അമീഷ പട്ടേൽ

ബോളിവുഡിൽ യഥാർത്ഥ സൗഹൃദങ്ങൾ ഇന്ന് ഇല്ല; തുറന്നുപറഞ്ഞ് അമീഷ പട്ടേൽ

തന്റെ ആദ്യ ചിത്രമായ ‘കഹോ നാ… പ്യാർ ഹേ’യിലെ സഹതാരമായ ഹൃത്വിക് റോഷനൊപ്പമുള്ള പഴയൊരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടായിരുന്നു അമീഷയുടെ പ്രതികരണം.

153

ബോളിവുഡ് സിനിമാ ലോകത്തിലെ ബന്ധങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി അമീഷ പട്ടേൽ. ഇന്നത്തെ സിനിമാ മേഖലയിലെ അഭിനേതാക്കൾക്കിടയിൽ യഥാർത്ഥ സൗഹൃദവും നിഷ്കളങ്കതയും നഷ്ടപ്പെട്ടുവെന്നാണ് താരത്തിന്റെ അഭിപ്രായം.

തന്റെ ആദ്യ ചിത്രമായ ‘കഹോ നാ… പ്യാർ ഹേ’യിലെ സഹതാരമായ ഹൃത്വിക് റോഷനൊപ്പമുള്ള പഴയൊരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടായിരുന്നു അമീഷയുടെ പ്രതികരണം. ഫൂക്കറ്റിലെ ഒരു റെസ്റ്റോറന്റിൽ ഇരുവരും ഒരുമിച്ച് അത്താഴം കഴിക്കുന്ന ചിത്രമാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.

“സഹനടന്മാർ തമ്മിലുണ്ടായിരുന്ന ആത്മാർത്ഥതയും യഥാർത്ഥ ബന്ധങ്ങളും ഇന്ന് ബോളിവുഡിൽ അപൂർവമാണ്. എന്നാൽ അത്തരത്തിലുള്ള സൗഹൃദങ്ങളും ബന്ധങ്ങളും ജീവിതത്തിൽ നേടാനായതിൽ ഞാൻ ഭാഗ്യവതിയാണ്,” അമീഷ കുറിച്ചു. താരത്തിന്റെ പോസ്റ്റും പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

ഇതിനിടെ, ഇന്ത്യൻ സെലിബ്രിറ്റികൾ നേരിടുന്ന ട്രോളിംഗിനെയും അമീഷ വിമർശിച്ചു. ഹോളിവുഡ് താരങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ താരങ്ങൾ കൂടുതൽ പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും ഇരയാകുന്നുവെന്നാണ് നടിയുടെ അഭിപ്രായം.

“പരസ്പരം താഴ്ത്തിക്കെട്ടുന്ന മനോഭാവം സമൂഹത്തിൽ വർധിക്കുകയാണ്. വലിയ പരിപാടികളിലെ വസ്ത്രധാരണത്തിന്റെയോ പെരുമാറ്റത്തിന്റെയോ പേരിൽ സ്വന്തം താരങ്ങളെ ലക്ഷ്യമിടുന്നത് ലജ്ജാകരമാണ്,” അമീഷ പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.