...
Home Entertainments അന്താരാഷ്ട്ര അംഗീകാരങ്ങളോടെ ‘തിരുവരംഗർ – ദി ഡെയ്റ്റി സിംഗേഴ്സ്’; ചിറ്റൂർ പാഞ്ചജന്യം ഫിലിം ഫെസ്റ്റിവലിൽ

അന്താരാഷ്ട്ര അംഗീകാരങ്ങളോടെ ‘തിരുവരംഗർ – ദി ഡെയ്റ്റി സിംഗേഴ്സ്’; ചിറ്റൂർ പാഞ്ചജന്യം ഫിലിം ഫെസ്റ്റിവലിൽ

പാരമ്പര്യത്തിന്റെയും അനുഷ്ഠാനങ്ങളുടെയും പേരിൽ ഒരു ജനതയ്ക്ക് മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന സാമൂഹിക സമ്മർദ്ദങ്ങളെയും ജാതിവ്യവസ്ഥയുടെ കടുത്ത അതിർവരമ്പുകളെയും ചിത്രം ശക്തമായി ചോദ്യം ചെയ്യുന്നു.

381

കലയുടെയും ആചാരങ്ങളുടെയും മറവിൽ ജാതിവ്യവസ്ഥ മനുഷ്യരെ അവരുടെ പരമ്പരാഗത തൊഴിലുകളിലേക്ക് എങ്ങനെ ബന്ധിക്കപ്പെടുന്നു എന്നത് അന്വേഷിക്കുന്ന ഡോക്യുമെന്ററി ‘തിരുവരരംഗർ – ദി ഡെയ്റ്റി സിംഗേഴ്സ്’ (Thiruvarangar – The Deity Singers) ചിറ്റൂർ പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും. ഫെബ്രുവരി 4-ന് വൈകുന്നേരം 6 മണിക്ക് ചിറ്റൂർ കൈരളി തിയേറ്ററിലാണ് പ്രദർശനം.

ഒറ്റപ്പാലത്തെ പാണ സമുദായത്തിന്റെ നേതാവായ വാസു ചാമിയുടെ ജീവിതയാത്രയിലൂടെയാണ് ഡോക്യുമെന്ററി സഞ്ചരിക്കുന്നത്. പാരമ്പര്യത്തിന്റെയും അനുഷ്ഠാനങ്ങളുടെയും പേരിൽ ഒരു ജനതയ്ക്ക് മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന സാമൂഹിക സമ്മർദ്ദങ്ങളെയും ജാതിവ്യവസ്ഥയുടെ കടുത്ത അതിർവരമ്പുകളെയും ചിത്രം ശക്തമായി ചോദ്യം ചെയ്യുന്നു.

സംവിധായകൻ ഷാജി എജോണിന്റെ ( Shaji AJohn ) ആദ്യ ഡോക്യുമെന്ററി സംരംഭമായ ഈ ചിത്രം ഇതിനോടകം തന്നെ ഏഴ് അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ തിരഞ്ഞെടുക്കപ്പെടുകയും അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. മുംബൈ കൊഹിനൂർ ഫിലിം ഫെസ്റ്റിവൽ 2025-ൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രം, നാനോ കോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (വാഷിംഗ്ടൺ), സോഷ്യൽ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവൽ (ചെന്നൈ), പ്ലാനറ്റ് ഡോക് (ബ്രസീൽ), ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പിരിമെന്റൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ (കോഴിക്കോട്), ഇന്റർനാഷണൽ ഫോക്ലോർ ഫിലിം ഫെസ്റ്റിവൽ 2026 എന്നിവിടങ്ങളിലാണ് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടത് .

സനോജ് ഗോപാലകൃഷ്ണനും പ്രിയ കാർത്തികേയനുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ജയൻദാസ് (ഛായാഗ്രഹണം), എ.യു. ശ്രീജിത്ത് കൃഷ്ണ, പ്രശാന്ത് (എഡിറ്റിംഗ്), ഷാജി മാധവൻ (ശബ്ദമിശ്രണം), രാജേഷ് ബി. എന്നിവർ അണിയറപ്രവർത്തകരാണ്.

സാമൂഹിക പ്രസക്തിയുള്ള ഈ ഡോക്യുമെന്ററിയുടെ പ്രദർശനത്തിലേക്ക് എല്ലാ ചലച്ചിത്ര പ്രേമികളെയും ചിറ്റൂർ പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി അണിയറപ്രവർത്തകർ അറിയിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.