...
Home News ഇത് അവനി ലേഖാര; ഇന്ത്യയ്ക്ക് വേണ്ടി സ്വർണ്ണം നേടിയ ആദ്യ പാരാലിമ്പ്യൻ

ഇത് അവനി ലേഖാര; ഇന്ത്യയ്ക്ക് വേണ്ടി സ്വർണ്ണം നേടിയ ആദ്യ പാരാലിമ്പ്യൻ

2011 ൽ പതിനൊന്നു വയസുണ്ടായിരുന്ന അവനി ഒരു കാർ ആക്സിഡെന്റിൽ പെട്ടു. നട്ടെല്ലിനേറ്റ ക്ഷതം മൂലം അരക്കു താഴെ തളർന്നു. പഠനം മാത്രമായി വീൽ ചെയറിൽ കഴിയാൻ തീരുമാനിച്ച അവനിയെ ആർച്ചറിയിലേക്ക് തിരിച്ചു വിട്ടത് അവളുടെ അച്ഛനായിരുന്നു.

175

| അനുപമ ശശിധരൻ

അവനി ലേഖാര ഇപ്പോൾ രാജസ്ഥാൻ വനം വകുപ്പിൽ അസിസ്റ്റൻറ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എന്ന തസ്തികയിൽ ജോലി ചെയ്യുന്നു. 2021 ലെ മേൽ രത്ത അവാർഡ്, 2022 ൽ പത്മശ്രീ . 2022 ൽ BBC ഇന്ത്യ ചേഞ്ച് മേക്കർ അവാർഡ് : അവനിയുടെ അവാർഡ് പട്ടിക നീളമുള്ളതാണ്.

അവനി ലേഖാര 2023 ൽ വുമൺസ് സ്റ്റാന്റിംഗ റൈഫിൾ (പാരാ ഷൂട്ടിംഗ് ) ലോക നമ്പർ 1 റാങ്ക് ഉള്ള താരം ആണ്. പക്ഷേ, ഇവയിൽ ഏറ്റവും വലിയ അവാർഡ് 2021 ൽ ഇന്റർനാഷനൽ പാരാലിംപിക് ഒളിമ്പിക്സ് കമ്മിറ്റി നൽകിയ ബെസ്റ്റ് ഫീമെയിൽ ഡെബ്യൂ ആണ്. കാരണം അവനി ഇന്ത്യക്കു വേണ്ടി സ്വർണ്ണം നേടിയ ആദ്യ പാരാലിമ്പ്യൻ ആണ്.

2011 ൽ പതിനൊന്നു വയസുണ്ടായിരുന്ന അവനി ഒരു കാർ ആക്സിഡെന്റിൽ പെട്ടു. നട്ടെല്ലിനേറ്റ ക്ഷതം മൂലം അരക്കു താഴെ തളർന്നു. പഠനം മാത്രമായി വീൽ ചെയറിൽ കഴിയാൻ തീരുമാനിച്ച അവനിയെ ആർച്ചറിയിലേക്ക് തിരിച്ചു വിട്ടത് അവളുടെ അച്ഛനായിരുന്നു. 2015 ൽ ആണ് അവനി ഷൂട്ടിംഗിലേക്കു വരുന്നത്.

പത്തൊൻപതു വയസുള്ളപ്പോഴണ് 2020 ടോക്യോ പാരാലിമ്പിക്സിൽ അവനി ആദ്യമായി ഇന്ത്യയിലേക്ക് ഷൂട്ടിംഗ് സ്വർണ്ണം കൊണ്ടു വരുന്നത്. കഴിഞ്ഞ വർഷം സ്വന്തം ലോക റെക്കോർഡ് തകർത്തുകൊണ്ടാണ് അവനി പാരിസിൽ നടന്ന പാര ഷൂട്ടിംഗ് ലോകകപ്പിൽ സ്വർണ്ണം നേടിയതും ലോക റാങ്കിംഗിൽ നമ്പർ 1 ആവുന്നതും 2024 പാരിസ് പാരാലിമ്പിക്സിലേക്ക് യോഗ്യത നേടുന്നതും. ടോക്യോ പാരാലിമ്പിക്സിൽ സ്വർണ്ണം നേടിയതിനു ശേഷം, ലേഖാര പറഞ്ഞത്, ” ഒരു സമയം ഒരു ഷോട്ട്. മറ്റൊന്നിനും പ്രാധാന്യമില്ല. ” എന്നാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.