...
Home News Kerala നിരന്തരമായ തിരുത്തലുകളിലൂടെയാണ് ഈ സമൂഹം നവീകരിക്കപ്പെടുന്നത്

നിരന്തരമായ തിരുത്തലുകളിലൂടെയാണ് ഈ സമൂഹം നവീകരിക്കപ്പെടുന്നത്

ഏതാനും വർഷങ്ങൾക്ക് മുൻപ് 2017 ലോ മറ്റോ ആണ് തൻ്റെ തന്നെ ഫാന്‍സ്‌ വെട്ടുകിളിക്കൂട്ടങ്ങളോട് മമ്മൂട്ടി “ തനിക്ക് വേണ്ടി പ്രതികരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല " എന്ന് പറഞ്ഞത് .

184

| സന്തോഷ് ടിഎൻ

മമ്മൂട്ടി. ഇത്രയേറെ കാലത്തിനോടൊപ്പം അപ്‌ഡേറ്റ് ചെയ്യുന്ന മറ്റൊരു കലാകാരൻ ഇന്ത്യയിൽ ഉണ്ടോ എന്നെനിക്കറിയില്ല. ശരീരം മാത്രമല്ല ചിന്തയും ഒരുപോലെ സമകാലീനമായി സൂക്ഷിക്കുന്ന മറ്റൊരാൾ ഇന്ത്യൻ സിനിമയിൽ ഇല്ല.

ഏതാനും മുൻപാണ് അദ്ദേഹം പറഞ്ഞത് – “ഓഡിയൻസിനെ നമ്മൾ എജുക്കേറ്റ് ചെയ്യേണ്ട കാര്യമൊന്നുമില്ല. അവർ ഇതെല്ലാം കണ്ടും പഠിച്ചും നമ്മളെ എജുക്കേറ്റ് ചെയ്യുന്ന കാലമാണ്. പഴയ പോലൊന്നുമല്ല, കുറെയധികം ലോക സിനിമകളും മറ്റും കണ്ട് മുക്കും മൂലയും നോക്കി മനസിലാക്കാൻ അറിയുന്നവരാണ് പ്രേക്ഷകർ”

മോഹൻലാൽ മുതൽ അഞ്ജലി മേനോൻ വരെയുള്ളവർക്ക് തിരിച്ചറിയാതെ പോകുന്ന ചില യാഥാർഥ്യങ്ങൾ. ഏതാനും വർഷങ്ങൾക്ക് മുൻപ് 2017 ലോ മറ്റോ ആണ് തൻ്റെ തന്നെ ഫാന്‍സ്‌ വെട്ടുകിളിക്കൂട്ടങ്ങളോട് മമ്മൂട്ടി “ തനിക്ക് വേണ്ടി പ്രതികരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല ” എന്ന് പറഞ്ഞത് .

തെറ്റ് പറ്റിയാൽ തിരുത്താനുള്ള ബോധമാണ് ഒരു മനുഷ്യന്റെ ഏറ്റവും മികച്ച രാഷ്ട്രീയം. നിരന്തരമായ തിരുത്തലുകളിലൂടെയാണ് ഈ സമൂഹം നവീകരിക്കപ്പെടുന്നത്- വ്യക്തിയും.


തൻ്റെ ഒരു വാക്ക് തെറ്റായി പോയി എന്ന് ബോധ്യപ്പെട്ടാൽ , അത് തിരുത്താൻ , ഖേദം പ്രകടിപ്പിക്കാൻ ,ഇനി ആവർത്തിക്കില്ല എന്ന് ഉറപ്പു നൽകാൻ നമുക്ക് ആകപ്പാടെ ഒരു മമ്മൂട്ടിയൊക്കെ തന്നെയേ ഉള്ളൂ. അത് മറ്റു പലർക്കും ഒരു മാതൃക ആകും എന്നതാണ് ഇതിലെ ഏറ്റവും മഹത്തായ കാര്യം.

ഒരു വികെഎൻ കോമഡി പറഞ്ഞ്‌ അവസാനിപ്പിക്കാം. വികെഎൻ പങ്കെടുക്കുന്ന ഒരു ചടങ്ങ് …
പങ്കെടുക്കുന്ന മറ്റൊരു പ്രമുഖവ്യക്തി, മമ്മൂട്ടി. വന്നപാടെ വികെഎൻ ന്റെ അടുത്തുള്ള കസേരയിൽ ചെന്നിരുന്ന് മമ്മൂട്ടി –

“നമസ്ക്കാരം, ഞാൻ മമ്മൂട്ടി “
വി.കെ.എൻ- “നമസ്ക്കാരം” ! എന്തുചെയ്യുന്നു ?

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.