...
Home News Kerala നിങ്ങൾക്ക് ശേഷവും മാർക്സിനെ ഈ ലോകത്തിന് വേണം

നിങ്ങൾക്ക് ശേഷവും മാർക്സിനെ ഈ ലോകത്തിന് വേണം

"ഒരിളവും" എന്ന ഭാഗത്തിനുമുൻപുള്ള വാക്ക് 'ടെറർ' എന്നാണ്. മഹാനായ ഒരു വിപ്ലവകാരിയെ അക്രമകാരിയെന്ന് മുദ്രകുത്താൻ ഉപയോഗിക്കുന്ന വാചകം. നിങ്ങളുദ്ദേശിക്കുന്നതേയല്ല, അല്ലേയല്ല, അല്ലല്ലേയല്ല, മാർക്സ് ഉദ്ദേശിക്കുന്നത്.

748

| സ്വാതി ജോർജ്

ഞങ്ങൾക്ക് ഒരനുകമ്പയുമില്ല, നിങ്ങളുടെ അനുകമ്പ ഞങ്ങൾ ചോദിക്കുന്നുമില്ല, ഞങ്ങളുടെ ഊഴം വരുമ്പോൾ ഒരിളവും ഞങ്ങൾ തരില്ല – സ്വന്തം പത്രം നിരോധിച്ച ദിവസം അഭിപ്രായസ്വാതന്ത്ര്യക്കാരനായ മാർക്സ് അതിലെഴുതിയ ഒരു വാചകത്തിൽ നിന്ന് ഒരു വാക്ക് വെട്ടി, അങ്ങനെ ചെയ്തോളാൻ അങ്ങോരു പറഞ്ഞിട്ടുണ്ട് എന്ന് പോസ്റ്ററൊട്ടിച്ച് മാലയാക്കി കൊടികളേന്തി അതുകണ്ട് അതിന്റെ പിന്നാലെ മഹത്തായ വിപ്ലവത്തിനു സൈബർ യക്കാറ്ററിൻബർഗിലേക്ക് യുദ്ധപ്പുറപ്പാടായി മാർച്ച് ചെയ്യുന്ന സഖാക്കളോട് വിനീതമായി ഒരു കാര്യം പറഞ്ഞോട്ടെ. വലിയ രീതിയിൽ തെറ്റിദ്ധരിക്കപ്പെട്ട, മാർക്സിനെതിരെ ലോകത്ത് വലതുപക്ഷക്കാർ വലിയ തോതിൽ ഉപയോഗിക്കുന്ന, തെറ്റിദ്ധാരണാജനകമായ ഒരു വാചകമാണത്.

“ഒരിളവും” എന്ന ഭാഗത്തിനുമുൻപുള്ള വാക്ക് ‘ടെറർ’ എന്നാണ്. മഹാനായ ഒരു വിപ്ലവകാരിയെ അക്രമകാരിയെന്ന് മുദ്രകുത്താൻ ഉപയോഗിക്കുന്ന വാചകം. നിങ്ങളുദ്ദേശിക്കുന്നതേയല്ല, അല്ലേയല്ല, അല്ലല്ലേയല്ല, മാർക്സ് ഉദ്ദേശിക്കുന്നത്. വേണെങ്കിൽ വായിച്ചോളൂ, പരിശോധിച്ചോളൂ, അത് കഴിഞ്ഞെന്താണുണ്ടായതെന്ന് കൂടി അറിഞ്ഞോളൂ. ദയവായി നിങ്ങളുടെ അമിതാവേശത്തിന്റെ ഏണികളെല്ലാം കൂടെ അങ്ങോരുടെ പുറത്തേക്ക് ചാരരുത്.

ഒരു വലിയ രാഷ്ട്രീയസംഹിതയുടെ ഏറ്റവും വലിയ ഐക്കണോഗ്രഫിയെയാണ് അമിതാവേശത്തിൽ ഇങ്ങനെയെടുത്ത് മണ്ണിലെറിയുന്നതെന്ന് ഉത്തരവാദിത്തപ്പെട്ടവരാരെങ്കിലും ഉണ്ടെങ്കിൽ, അവരു ശ്രദ്ധിച്ചാൽ കൊള്ളാം. നിങ്ങൾക്ക് ശേഷവും മാർക്സിനെ ഈ ലോകത്തിനു വേണം. അയാൾ അതിലും പ്രധാനപ്പെട്ട ഒരുപാട് കാര്യങ്ങൾ പറഞ്ഞതിന്റെ പേരിലാണ് അറിയപ്പെടുന്നതും വായിക്കപ്പെടുന്നതും, ആചാര്യനാകുന്നതും. അയാളൊരു മതത്തിന്റെയും പ്രചാരകനുമല്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.