...
Home Sports ദ്രാവിഡിന്റെ പേരിലുള്ള തകർക്കാനാവാത്ത മൂന്ന് റെക്കോർഡുകൾ

ദ്രാവിഡിന്റെ പേരിലുള്ള തകർക്കാനാവാത്ത മൂന്ന് റെക്കോർഡുകൾ

മികച്ച സാങ്കേതിക മികവും അചഞ്ചലമായ മാനസിക ശക്തിയും ശാന്തമായ സമീപനവും കൊണ്ട് ‘ദി വാൾ’ എന്ന വിശേഷണം സ്വന്തമാക്കിയ ദ്രാവിഡ് ടെസ്റ്റ് ക്രിക്കറ്റിൽ നിരവധി അപൂർവ റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്.

3

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റർമാരിൽ ഒരാളാണ് രാഹുൽ ദ്രാവിഡ്. മികച്ച സാങ്കേതിക മികവും അചഞ്ചലമായ മാനസിക ശക്തിയും ശാന്തമായ സമീപനവും കൊണ്ട് ‘ദി വാൾ’ എന്ന വിശേഷണം സ്വന്തമാക്കിയ ദ്രാവിഡ് ടെസ്റ്റ് ക്രിക്കറ്റിൽ നിരവധി അപൂർവ റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്.

  1. ടെസ്റ്റിൽ ഏറ്റവും കൂടുതൽ പന്തുകൾ നേരിട്ട താരം

ടെസ്റ്റ് കരിയറിൽ 31,258 പന്തുകളാണ് ദ്രാവിഡ് നേരിട്ടത്. ടെസ്റ്റ് ചരിത്രത്തിൽ ഒരു ബാറ്റർ നേരിട്ട ഏറ്റവും കൂടുതൽ പന്തുകളാണിത്. 29,437 പന്തുകളുമായി സച്ചിൻ ടെൻഡുൽക്കർ രണ്ടാം സ്ഥാനത്താണ്.

  1. ക്രീസിൽ ഏറ്റവും കൂടുതൽ സമയം

286 ടെസ്റ്റ് ഇന്നിങ്സുകളിലായി 44,152 മിനിറ്റാണ് ദ്രാവിഡ് ക്രീസിൽ ചെലവഴിച്ചത്. ഈ റെക്കോർഡിലും സച്ചിനാണ് രണ്ടാം സ്ഥാനത്ത്. 41,304 മിനിറ്റാണ് സച്ചിൻ ക്രീസിൽ ചെലവഴിച്ചത്.

  1. ഏറ്റവും കൂടുതൽ സെഞ്ച്വറി കൂട്ടുകെട്ടുകൾ

ടെസ്റ്റ് കരിയറിൽ 88 സെഞ്ച്വറി കൂട്ടുകെട്ടുകളുടെ ഭാഗമായ ദ്രാവിഡാണ് ഈ പട്ടികയിലും മുന്നിൽ. 86 സെഞ്ച്വറി കൂട്ടുകെട്ടുകളുമായി സച്ചിൻ രണ്ടാം സ്ഥാനത്തുണ്ട്. സച്ചിൻ-ദ്രാവിഡ് സഖ്യം ടെസ്റ്റിൽ 20 തവണ സെഞ്ച്വറി കൂട്ടുകെട്ടും സ്ഥാപിച്ചിട്ടുണ്ട്.

164 ടെസ്റ്റുകളിൽ നിന്ന് 52.31 ശരാശരിയിൽ 13,288 റൺസാണ് ദ്രാവിഡിന്റെ സമ്പാദ്യം. ഏകദിനത്തിൽ 10,889 റൺസും നേടി. പരിശീലകനായും ഇന്ത്യൻ ക്രിക്കറ്റിന് നിർണായക സംഭാവന നൽകിയ ദ്രാവിഡിന്റെ മാർഗനിർദേശത്തിലാണ് 2024ൽ ഇന്ത്യ ടി20 ലോകകപ്പ് നേടിയത്. കളിക്കാരനായും പരിശീലകനായും ഇന്ത്യൻ ക്രിക്കറ്റിലെ ദ്രാവിഡിന്റെ സംഭാവനകൾ എന്നും ഓർമിക്കപ്പെടും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.