പെട്ടിമുടി ദുരന്തത്തിന് മൂന്ന് വയസ്

ഒരേ സ്ഥലത്ത് താമസിച്ച് ഒരിടത്ത് ജോലി ചെയ്ത് ജീവിച്ചവർക്ക് മരണ ശേഷവും ഒരിടത്ത് തന്നെ അന്ത്യവിശ്രമം ഒരുക്കി. കെ ഡി എച്ച് പി കമ്പനിയുടെ രാജമല മൈതാനത്തെ ബലികുടീരങ്ങൾ നൊമ്പരക്കാഴ്ചയായി മാറി.

| അനു ദേവസ്യ

മല മുകളില്‍ നിന്ന് ശരവേഗത്തിൽ പൊട്ടി അലച്ചെത്തിയ ഉരുള്‍ പെട്ടിമുടിയെ ഒന്നാകെ മൂടിയിട്ട് മൂന്ന് വർഷം. 2020 ഓഗസ്റ്റ് ആറിന് രാത്രി 10.30 തോടെയാണ് ഒരു നാടിനെ ഒന്നാകെ നാമവശേഷമാക്കിയ പെട്ടിമുടി ദുരന്തം നടന്നത്. മണ്ണിനും കല്ലിനും അടിയില്‍പ്പെട്ട് 70 ജീവനുകൾ പൊലിഞ്ഞു. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ താറുമാറായതിനാല്‍ രാത്രിയില്‍ നടന്ന സംഭവം പുറംലോകം അറിഞ്ഞത് പിറ്റേ ദിവസം രാവിലെയാണ്.

അപകടം നടന്ന് 12 മണിക്കൂറുകൾക്ക് ശേഷം മാത്രമാണ് രക്ഷാപ്രവർത്തനം ആരംഭിക്കാൻ സാധിച്ചത്. അപകടത്തിൽപ്പെട്ട 82 പേരിൽ 12 പേരെ മാത്രമാണ് രക്ഷപ്പെടുത്താൻ കഴിഞ്ഞത്. എഴുപത് പേര്‍ മരിച്ചെങ്കിലും അതില്‍ 66 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്. നാലു പേര്‍ ഇപ്പോഴും കാണാമറയത്താണ്. അവര്‍ മരിച്ചതായി പിന്നീട് പ്രഖ്യാപിച്ചു. ശക്തമായ മഴയെ വകവെയ്ക്കാതെ 19 ദിവസമാണ് തെരച്ചിൽ നടത്തിയത്.

മൂന്നാറിൽ നിന്ന് 25 കിലോമീറ്ററിലധികം മലമുകളിലാണ് പെട്ടിമുടി സ്ഥിതി ചെയ്യുന്നത്. തുള്ളിതോരാതെ പെയ്തിറങ്ങിയ ആ മഴയിൽ കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷനിലെ തൊഴിലാളികൾ താമസിച്ചിരുന്ന പെട്ടിമുടിയിലെ 4 ലൈൻ ലയങ്ങളാണ് ഉരുൾ കവർന്നത്. മൂന്നു കിലോമീറ്റര്‍ ഉയരത്തില്‍നിന്ന് ഉരുള്‍പൊട്ടി മലയിടിഞ്ഞ് ലയങ്ങളെ ഒന്നാകെ മൂടി. മൊബൈൽ ഫോൺ കവറേജോ ലാൻഡ് ഫോൺ സൗകര്യമോ ഇവിടെയില്ലാതിരുന്നത് ദുരന്തം പുറംലോകം അറിയാൻ വൈകുന്നതിന് കാരണമായി. കനത്ത മഴയിൽ പെരിയവരൈ പാലം പാലം ഒലിച്ചുപോയതിനാൽ രക്ഷാപ്രവർത്തകർക്ക് യഥാസമയം എത്താൻ കഴിഞ്ഞില്ല. ഇതോടെ രക്ഷാപ്രവർത്തനവും വൈകി.

ദുരന്തത്തിൽ പത്തടി ഉയരത്തിൽ വരെ മണ്ണു മൂടി. പലയിടത്തും വമ്പൻ പാറകൾ വന്നടിഞ്ഞു. ഉറക്കത്തിൽ മരണം തഴുകിയവർ…. പുതപ്പിനുള്ളിലായിരുന്നു പല മൃതദേഹങ്ങളും കണ്ടെടുത്തത്.. അഗ്‌നിരക്ഷാ സേന, ദേശീയ ദുരന്തനിവാരണസേന, സന്നദ്ധ പ്രവർത്തകർ, സ്‌കൂബാ ഡൈവിങ്, വനം, പൊലീസ്, റവന്യൂ പഞ്ചായത്ത് വകുപ്പുകളും കെ.ഡി.എച്ച്.പി കമ്പനി, പ്രദേശവാസികൾ, സന്നദ്ധപ്രവർത്തകർ തുടങ്ങി നിരവധി പേരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്. റഡാർ, ഡോഗ് സ്‌ക്വാഡ് അടക്കം സാദ്ധ്യമായ എല്ലാ സംവിധാനങ്ങളും തിരച്ചിൽ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചു. മഴയും മഞ്ഞും ചെറിയ മണ്ണിടിച്ചിലുകളും തടസം നിന്നപ്പോഴും പ്രതിസന്ധികളിൽ തളരാത്ത പോരാട്ടമായിരുന്നു രക്ഷാപ്രവർത്തനത്തിൽ ഉണ്ടായത്.

കേരള പൊലീസ് ഡോഗ് സ്‌ക്വാഡ്, പ്രത്യേക പരിശീലനം നേടിയ പൊലീസ് നായ ബെൽജിയം മെലിനോയിസ് വിഭാഗത്തിൽപ്പെട്ട പത്തുമാസം മാത്രം പ്രായമുള്ള ലില്ലി മണ്ണിനടിയിൽ നിന്ന് 15 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വർക്കിംഗ് ലാബ്രഡോർ വിഭാഗത്തിൽപ്പെട്ട ഡോണയും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. കളിക്കൂട്ടുകാരി ധനുഷ്‌കയുടെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയ കുവിയെന്ന വളർത്തുനായയും മലയാളി മനസുകളിൽ നിറഞ്ഞുനിൽക്കുന്നു.

ഒരേ സ്ഥലത്ത് താമസിച്ച് ഒരിടത്ത് ജോലി ചെയ്ത് ജീവിച്ചവർക്ക് മരണ ശേഷവും ഒരിടത്ത് തന്നെ അന്ത്യവിശ്രമം ഒരുക്കി. കെ ഡി എച്ച് പി കമ്പനിയുടെ രാജമല മൈതാനത്തെ ബലികുടീരങ്ങൾ നൊമ്പരക്കാഴ്ചയായി മാറി. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപാ വീതം ധനസഹായം പ്രഖ്യാപിച്ചു. ദുരന്തത്തില്‍ എല്ലാം നഷ്ടമായ രക്ഷപ്പെട്ട എട്ട് കുടുംബാംഗങ്ങള്‍ക്ക് കുറ്റിയാര്‍വാലിയില്‍ സര്‍ക്കാരും കണ്ണൻദേവൻ കമ്പനിയും ചേർന്ന് സുരക്ഷിതമായ താമസ സൗകര്യമൊരുക്കി.

പെട്ടിമുടി എന്നും നോവായി അവശേഷിക്കുന്നു. ഉറ്റവരെയും ജനിച്ചുവളർന്ന മണ്ണും നഷ്ടപ്പെട്ടവർക്ക് കണ്ണുനീരിൻെറ നനവ് അവശേഷിക്കുന്നു. ഓരോ മഴക്കാലവും ഓരോ ആഗസ്റ്റും പെട്ടിമുടിയുടെ വേർപാട് ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അതൃപ്തി തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...