...
Home Entertainments ലോകം മുഴുവന്‍ ഇഷ്ടപ്പെടുന്ന ഒരു സിനിമയുടെ ഭാഗമാകണം; കരിയർ അവസാനിപ്പിക്കണം; ഷാരൂഖ് പറയുന്നു

ലോകം മുഴുവന്‍ ഇഷ്ടപ്പെടുന്ന ഒരു സിനിമയുടെ ഭാഗമാകണം; കരിയർ അവസാനിപ്പിക്കണം; ഷാരൂഖ് പറയുന്നു

ലോകവ്യാപകമായി ഇഷ്ടപ്പെടുന്ന ഒരു സിനിമയുടെ ഭാഗമാകണം. പിന്നെ ഇത്രയും വലിയ വേദിയില്‍ ആരും എന്നോട് ചോദിക്കരുത്, എന്തുകൊണ്ട് ഞാന്‍ ലോകമെമ്പാടും അറിയപ്പെടുന്ന ഒരു സിനിമ ചെയ്തില്ല എന്ന്

190

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് ബോളിവുഡ് sooppar താരം ഷാരൂഖ് ഖാന്‍. മുപ്പത് വർഷത്തിലേറെയായുള്ള തന്റെ കരിയറിലെ വളര്‍ച്ചയെ കുറിച്ചും പ്രേക്ഷകര്‍ അദ്ദേഹത്തിന് നല്‍കിയ പ്രോത്സാഹനത്തെ കുറിച്ചും ദുബായിയില്‍ നടന്ന വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റില്‍ സംസാരിച്ച നടന്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഇഷ്ടപ്പെടുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു സിനിമ ചെയ്തിട്ട് വേണം കരിയര്‍ അവസാനിപ്പിക്കാനെന്ന് പറഞ്ഞു.

ഷാരൂഖിന്റെ വാക്കുകളിലൂടെ : ‘എനിക്ക് എന്റെ സിനിമാ കരിയര്‍ അവസാനിപ്പിക്കണം, ആ അവസാനം വളരെ അകലെയാണെങ്കിലും (എനിക്ക് 35 വര്‍ഷം കൂടി ഇനി ബാക്കിയുണ്ട്). ലോകവ്യാപകമായി ഇഷ്ടപ്പെടുന്ന ഒരു സിനിമയുടെ ഭാഗമാകണം. പിന്നെ ഇത്രയും വലിയ വേദിയില്‍ ആരും എന്നോട് ചോദിക്കരുത്, എന്തുകൊണ്ട് ഞാന്‍ ലോകമെമ്പാടും അറിയപ്പെടുന്ന ഒരു സിനിമ ചെയ്തില്ല എന്ന്, കാരണം ആ സിനിമ എന്നെ മറികടക്കുന്നതാകണം. അതാണ് എന്റെ സ്വപ്നം,’ ഷാരൂഖ് ഖാന്‍ പറഞ്ഞു.

തനിക്ക് ഓസ്കാർ ലഭിച്ച ‘സ്ലംഡോഗ് മില്യണയര്‍’ എന്ന സിനിമയിൽ നിന്നും ഓഫര്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ അത് തനിക്ക് ചെയ്യാന്‍ കഴിയാത്തത്ര ചെറിയ റോളായിരുന്നതിനാല്‍ നിരസിച്ചുവെന്നും നടന്‍ വേദിയിൽ വെളിപ്പെടുത്തി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.