...
Home News National ‘പരമ്പരാഗത’ ഹിന്ദുവും ‘അക്രമാത്മക ഹിന്ദുത്വ’യും: വഴിപിരിയൽ ആരംഭിച്ചുവോ?

‘പരമ്പരാഗത’ ഹിന്ദുവും ‘അക്രമാത്മക ഹിന്ദുത്വ’യും: വഴിപിരിയൽ ആരംഭിച്ചുവോ?

'വിരാട ഹിന്ദുസ്ഥാൻ' എന്ന സംഘപരിവാർ രാഷ്ട്രീയ അജണ്ടയോട് യാഥാസ്ഥിതിക, പ്രാദേശിക, ഹിന്ദു സമൂഹങ്ങൾ പതുക്കെ പതുക്കെ അകലം പാലിച്ചുകൊണ്ടിരിക്കുന്ന കാഴ്ച പലയിടങ്ങളിലും കാണാൻ കഴിയും.

347

| കെ സഹദേവൻ

അക്രമാത്മക ഹിന്ദുത്വം ഇന്ത്യയുടെ രാഷ്ട്രീയ ഭരണ സംവിധാനത്തിൽ നേരിട്ട് ഇടപെടാൻ ആരംഭിച്ച ഒരു ദശക കാലയളവിൽ രാജ്യത്തിൻ്റെ ഹിന്ദി ഹൃദയ ഭൂമിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സൂക്ഷ്മമായ മാറ്റങ്ങൾ ശ്രദ്ധിച്ചാൽ അത്ഭുതപ്പെടുത്തുന്ന ചില നിരീക്ഷണങ്ങളിലേക്ക് നിങ്ങളെ കൊണ്ടു ചെന്നെത്തിച്ചേക്കും.

‘വിരാട ഹിന്ദുസ്ഥാൻ’ എന്ന സംഘപരിവാർ രാഷ്ട്രീയ അജണ്ടയോട് യാഥാസ്ഥിതിക, പ്രാദേശിക, ഹിന്ദു സമൂഹങ്ങൾ പതുക്കെ പതുക്കെ അകലം പാലിച്ചുകൊണ്ടിരിക്കുന്ന കാഴ്ച പലയിടങ്ങളിലും കാണാൻ കഴിയും. ഹിന്ദു ദേശീയതയ്ക്ക് വേരോടാൻ സഹായകമായ പല ഘടകങ്ങളും ഇന്ന് തിരിഞ്ഞ് നിന്ന് ചോദ്യങ്ങൾ ചോദിക്കാൻ ആരംഭിച്ചിരിക്കുന്നു.

ഹരിയാനയിലെ ‘ഖാപു’കളായാലും, കർണ്ണാടകയിലെ വൊക്കലിംഗ സമുദായ നേതൃത്വ മായാലും ഗുജറാത്തിലെ പട്ടേൽ / പാട്ടിദാർമാരായാലും ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലെയും യാഥാസ്ഥിതിക, പരമ്പരാഗത ഹിന്ദു സമൂഹങ്ങളുടെ താൽപ്പര്യങ്ങളും ആർ എസ്സ് എസ്സിൻ്റെ ‘വിരാട ഹിന്ദുസ്ഥാൻ’ സ്വപ്നങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ തലപൊക്കാൻ തുടങ്ങിയിരിക്കുന്നു.

അതിദേശീയതാ വാദത്തിൻ്റെ തിരികല്ലിൽ മേൽപ്പറഞ്ഞ പ്രാദേശിക താൽപ്പര്യങ്ങളെ ദീർഘകാലം കുരുക്കിയിടാൻ കഴിയില്ലെന്നതാണ് ഇന്ത്യൻ രാഷ്ട്രീയത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാകുക. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഈ സംഘർഷങ്ങൾ ഏത് രീതിയിൽ പ്രതിഫലിക്കും എന്ന് പ്രവചിക്കുക ദുഷ്കരമാണെങ്കിലും ഏതൊരു സങ്കുചിത രാഷ്ട്രീയ ചിന്തകളാണോ സംഘ പരിവാറിനെ നയിക്കുന്നത് അതിൻ്റെ വ്യത്യസ്ത രൂപങ്ങളായിരിക്കും അവരുടെ തകർച്ചയ്ക്കുള്ള ഒരു ഘടകമാകാൻ പോകുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.