...
Home News Kerala വൈവിധ്യമാർന്ന ഇന്ത്യൻ കാഴ്ചകളെ പെയിന്റിങ്ങുകളായും എഴുത്തുകളായും പകർത്തി ട്രാവൽ ബ്രഷ് ഇന്ത്യ വരയാത്ര...

വൈവിധ്യമാർന്ന ഇന്ത്യൻ കാഴ്ചകളെ പെയിന്റിങ്ങുകളായും എഴുത്തുകളായും പകർത്തി ട്രാവൽ ബ്രഷ് ഇന്ത്യ വരയാത്ര പെയിന്റിങ്ങ് പ്രദർശനം

കെ.കെ.ശൈലജ ടീച്ചർ ലോഗോ പ്രകാശനം നടത്തി ഉദ്ഘാടനം നിർവ്വഹിച്ച യാത്ര ചരിത്ര പ്രസിദ്ധമായ കാസറഗോഡ് മാലിക് ദീനാർ പള്ളി പകർത്തി കൊണ്ടാണ് ആരംഭിച്ചത്.

697

വൈവിദ്ധ്യമാർന്ന ഇന്ത്യൻ കാഴ്ചകളെ പെയിന്റിങ്ങുകളായും എഴുത്തുകളായും പകർത്തി ചിത്രകാരന്മാരായ ഷൈജു കെ മാലൂർ, വിപിൻ ഇരിട്ടി, ചന്ദ്രൻ മൊട്ടമ്മൽ എന്നിവർ നടത്തുന്ന ട്രാവൽ ബ്രഷ് ഇന്ത്യാ വരയാത്രയിലെ ഇതുവരെ വരക്കപ്പെട്ട പെയിന്റിങ്ങുകളുടെ പ്രദർശനം കോഴിക്കോട് ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ 2022 ജനുവരി 31 വൈകു: 4.30ന് തുടക്കമായി.

ഫിബ്രവരി 4 വരെ പ്രദർശനം ഉണ്ടായിരിക്കും. കെ.കെ.ശൈലജ ടീച്ചർ ലോഗോ പ്രകാശനം നടത്തി ഉദ്ഘാടനം നിർവ്വഹിച്ച യാത്ര ചരിത്ര പ്രസിദ്ധമായ കാസറഗോഡ് മാലിക് ദീനാർ പള്ളി പകർത്തി കൊണ്ടാണ് ആരംഭിച്ചത്.

ഏഴ് ജില്ലകളിൽ യാത്ര ചെയ്തു വരച്ച 30 ചിത്രങ്ങളാണ് പ്രദർശനത്തിനായ് ഒരുക്കിയിട്ടുള്ളത്. അക്രലിക്ക് മീഡിയം ഉപയോഗിച്ച് വരച്ച ചിത്രങ്ങളാണ് എല്ലാം. ചരിത്രപ്രധാനമായതും വ്യത്യസ്ഥമായ സ്ഥലങ്ങളിലൂടെയുമുള്ള യാത്രാ ചിത്രങ്ങളാണ് ഇവ. പ്രദർശനം എല്ലാ ജില്ലകളിലും നടത്താനാണ് ഉദ്ദേശിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.