...
Home News International വാക്​സിൻ സ്വീകരിച്ചില്ല; 27 പേരെ പുറത്താക്കി അമേരിക്കൻ​ എയർഫോഴ്​സ്

വാക്​സിൻ സ്വീകരിച്ചില്ല; 27 പേരെ പുറത്താക്കി അമേരിക്കൻ​ എയർഫോഴ്​സ്

കഴിഞ്ഞ മാസം രണ്ടിനകം മുഴുവൻ എയർഫോഴ്​സ്​ ഉദ്യോഗസ്ഥരോടും വാക്​സിൻ സ്വീകരിക്കാൻ യുഎസ്​ ഗവർമെന്റ് നിർദേശിച്ചിരുന്നു.

149

കൊറോണ പ്രതിരോധ വാക്​സിൻ സ്വീകരിക്കാത്തതിന്​ 27 പേരെ പുറത്താക്കി അമേരിക്കൻ​ എയർഫോഴ്​സ്​. ഇതാദ്യമായാണ്​ അമേരിക്കയിൽ വാക്​സിൻ സ്വീകരിക്കാത്തതിന്‍റെ പേരിൽ എയർഫോഴ്​സ്​ ഉദ്യോഗസ്ഥരെ പുറത്താക്കുന്നത്​. നിർബന്ധമായും കോവിഡ്​ വാക്​സിൻ സ്വീകരിക്കണമെന്ന നിലവിലെ ഉത്തരവിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്നും അതിനാലാണ്​ നടപടിയുണ്ടായതെന്നും​ വക്​താവ്​ സ്റ്റീ​ഫ്​നാക്ക്​ പറഞ്ഞു.

കഴിഞ്ഞ മാസം രണ്ടിനകം മുഴുവൻ എയർഫോഴ്​സ്​ ഉദ്യോഗസ്ഥരോടും വാക്​സിൻ സ്വീകരിക്കാൻ യുഎസ്​ ഗവർമെന്റ് നിർദേശിച്ചിരുന്നു. എയർ ഫോഴ്​സ്​, എയർ നാഷണൽ ഗാർഡ്​ അംഗങ്ങളോട്​ ഡിസംബർ രണ്ടിനകം വാക്​സിൻ സ്വീകരിക്കാനും ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിൽ വീഴ്ച വരുത്തിയതോടെയാണ്​ നടപടിയുണ്ടായത്​.

പുറത്താക്കപ്പെട്ട 27 പേർക്കും ആറ്​ വർഷത്തിൽ കുറവ്​ സർവീസ്​ മാത്രമാണ്​ ഉണ്ടായിരുന്നത്​. അതിനാൽ വാക്​സിൻ സ്വീകരിക്കുന്നതിൽ ഇളവ്​ വേണമെന്ന ഇവരുടെ ആവശ്യം ബോർഡിന്​ മുമ്പാകെ എത്തിയില്ലെന്നും എയർഫോഴ്​സ്​ വക്​താവ്​ അറിയിച്ചു. നേരത്തെ വാക്​സിൻ സ്വീകരിക്കാത്തതിന്​ 37 ട്രെയിനി ജീവനക്കാരെ എയർഫോഴ്​സ്​ പുറത്താക്കിയിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.