...
Home News National പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടിന് വിലക്കേര്‍പ്പെടുത്തി കേന്ദ്രആഭ്യന്തര മന്ത്രാലയം

പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടിന് വിലക്കേര്‍പ്പെടുത്തി കേന്ദ്രആഭ്യന്തര മന്ത്രാലയം

ഇന്ത്യയിൽ ജമ്മു കശ്മീരിലും മറ്റ് പല സ്ഥലങ്ങളിലുമായി ജെയ്ഷ് ഇ മുഹമ്മദിന്റെ ഭീകരവാദ സംഘടന പ്രവര്‍ത്തിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നീക്കം.

152

നേരത്തെ തന്നെ നിരോധിത ഭീകര സംഘടനയായ ജെയഷെ-ഇ-മുഹമ്മദിന്റെ കശ്മീര്‍ പതിപ്പായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടിന് വിലക്കേര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്ത്യയിൽ ജമ്മു കശ്മീരിലും മറ്റ് പല സ്ഥലങ്ങളിലുമായി ജെയ്ഷ് ഇ മുഹമ്മദിന്റെ ഭീകരവാദ സംഘടന പ്രവര്‍ത്തിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നീക്കം.

അഫ്‌ഗാനിൽ നിന്നുള്ള നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്ബയുടെ ഭാഗമായി പ്രവര്‍ത്തിച്ച അര്‍ബാസ് അഹമ്മദ് മിര്‍നെ ഭീകരനായും കേന്ദ്രം പ്രഖ്യാപിച്ചു. 1967ലെ തീവ്രവാദ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരമാണ് വിലക്ക്. പ്രത്യേക വിജ്ഞാപനത്തിലൂടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ വിവരം അറിയിച്ചത്.

ആസൂത്രിത കൊലപാതകങ്ങളിലും കശ്മീരില്‍ തീവ്രവാദത്തിനെ പിന്തുണയ്‌ക്കുന്നതിലും സ്‌ഫോടക വസ്തുക്കള്‍ കടത്തുന്നതിലും പങ്കാളിയാണ് ഇയാളെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.കൂടാതെ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് സംഘടന വിവിധ തരത്തിലുളള ഭീഷണികള്‍ ഉയര്‍ത്തുന്നതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.