...
Home Entertainments ഇനിയും ചുരുളഴിയാത്ത യാഥാർഥ്യങ്ങൾ; കൂടത്തായിയും ജോളിയും

ഇനിയും ചുരുളഴിയാത്ത യാഥാർഥ്യങ്ങൾ; കൂടത്തായിയും ജോളിയും

കൂടത്തായി കേസ് ഇന്നും ചുരുൾ അഴിയാത്ത ഒരു സംഭവം തന്നെ ആണ്. എന്തിന്? ഈ ഒരു ചോദ്യത്തിന് ഉത്തരം ജോളിക്ക് അല്ലാതെ ഇന്ന് മറ്റൊരു മനുഷ്യനും അറിയില്ല. വർഷം 4 കഴിയുന്നു കേസ് ആരംഭിച്ചിട്ട്.

337

| ശ്യാം സോർബ

“കർത്താവ് ബൈബിളിൽ പറഞ്ഞിട്ടുണ്ടല്ലോ എത്രയൊക്കെ പാപം ചുമന്നാലും അതൊക്കെ ക്ഷമിക്കും എന്ന്”
– ജോളി ജോസഫ്

2019 ഒക്ടോബർ 15, കേരളത്തെ മുഴുവൻ നടുക്കിക്കൊണ്ട് ഒരു സ്ത്രീയെ കേരള പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലയിലെ കൂടത്തായിയിൽ പൊന്നാമറ്റം കുടുംബ വീടിൽ നിന്നും ജോളി ജോസഫ് എന്ന 47 വയസുകാരിയെ അറസ്റ്റ് ചെയ്തുകൊണ്ട് കേരള പോലീസിലെ കോഴിക്കോട് റൂറൽ SP, കെ ജി സൈമണും സംഘവും പുറത്ത് വരുന്നത് മാധ്യമങ്ങളിലൂടെ കേരളം മുഴുവൻ നോക്കികണ്ടു. ജോളി ജോസഫ് ചെയ്തു എന്ന് കരുതപ്പെടുന്ന കുറ്റം, ഭർതൃ പിതാവ്, ഭർതൃ മാതാവ്, ഭർത്താവ്, ഉൾപ്പെടെ 6 കൊലപാതകങ്ങൾ. ഭക്ഷണത്തിൽ സയനൈഡ് ചേർത്ത് ആളുകളെ കൊന്ന ജോളി ജോസഫ് നെ സോഷ്യൽ മീഡിയ കാലങ്ങൾ ഓളം കൊണ്ട് നടന്നു.ജോളി ജോസഫ് കഥ ഡോക്യുമെന്ററി ഫിലിം ആയി Netflix പുറത്തിറക്കിയിരിക്കുന്നു. Curry & Cyanide

ഇന്ത്യ ടുഡേ ഒറിജിനൽസിന്റെ പ്രൊഡക്ഷനിൽ ക്രിസ്റ്റോ ടോമി ആണ് ഈ ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ അവൈലബിൾ ആയിട്ടുള്ള Curry and Cyanide ഒരു വല്ലാത്ത Haunted Visual Treatment ആണ്. അതൊരിക്കലും കെട്ടിപ്പടുത്ത തിരക്കഥയോ ക്യാമറയോ ഒന്നും ദൃശ്യമാന്ത്രികതയോ ഒന്നും കൊണ്ടല്ല. കൂടത്തായി കേസ്, അവിടെ എന്ത് സംഭവിച്ചു എന്നതിന്റെ യഥാർത്ഥ വിവരങ്ങൾ കേൾക്കുന്നതിലും കാണുന്നതിലും ഉള്ള ഞെട്ടൽ ആണ്. ഒരുപക്ഷെ ഒരു fictional Novel നെ വെല്ലുന്ന യഥാർത്ഥ സംഭവങ്ങൾ. ജോളി ജോസഫ് കൊന്നു എന്ന് പറയപ്പെടുന്നതിൽ 60/70 വയസ്സ് മുതൽ 1 വയസ്സുകാരൻ വരെയുണ്ട്. അത്രയ്ക്ക് വലിയ ക്രൂരത ആണ് പൊന്നമറ്റം കുടുംബവും കൂടത്തായി ഗ്രാമവും സാക്ഷ്യം വഹിച്ചത്.

പലയിടത്തും തോന്നിയിട്ടുണ്ട് പോലീസിന്റെ അനാസ്ഥ ആണോ ഇത്രയും മരണങ്ങൾ നടക്കാൻ കാരണം എന്ന്,പക്ഷെ അല്ല – അത്രയ്ക്ക് ബ്രില്യന്റ് ആയി ആയിരുന്നു ജോളി എന്ന സ്ത്രീ കാര്യങ്ങളെ തനിക്ക് അനുകൂലമായി മാറ്റി എടുത്തത്. ജോളിക്ക് വേണ്ടി കോടതിയിൽ വാദിക്കുന്ന അഡ്വ. ആളൂർ ഇതിൽ പറയുന്ന ചില പോയിന്റുകൾ ഉണ്ട്, ജോളി അല്ല ഇത് ചെയ്തത് എന്ന് തോന്നിപ്പോകും, അതുപോലെ ആണ് ഓരോ തെളിവുകളും മുന്നിലേക്ക് വെക്കുന്നത്.

കൂടത്തായി കേസ് ഇന്നും ചുരുൾ അഴിയാത്ത ഒരു സംഭവം തന്നെ ആണ്. എന്തിന്? ഈ ഒരു ചോദ്യത്തിന് ഉത്തരം ജോളിക്ക് അല്ലാതെ ഇന്ന് മറ്റൊരു മനുഷ്യനും അറിയില്ല. വർഷം 4 കഴിയുന്നു കേസ് ആരംഭിച്ചിട്ട്.. 14 വർഷം നീണ്ട കൊലപാതക പരമ്പര… എന്നെ ഏറ്റവും കൂടുതൽ വലിച്ചത് ജോളിയുടെ മകൻ റൊമോയുടെ സ്റ്റേറ്റ്മെന്റ്കൾ തന്നെ ആയിരുന്നു. ആദ്യമായി പോലീസിലേക്ക് വിവരങ്ങൾ എത്തിക്കുന്നത് മുതൽ ഈ നിമിഷം വരെ അവൻ എടുക്കുന്ന സ്റ്റാൻഡ്, അത്രയ്ക്ക് പവർഫുൾ ആയിരുന്നു. ഈ സ്ത്രീ എന്റെ അമ്മ അല്ല എന്ന് തന്നെ ആണ് അവൻ പറയുന്നത്. ഡോക്യൂമെന്ററിയുടെ ആദ്യവസാനം സ്ത്രീ, അവർ എന്നൊക്കെ അല്ലാതെ അബദ്ധത്തിൽ പോലും അമ്മ എന്നവൻ പറയുന്നില്ല….

Curry & Cyanide കണ്ടു നോക്കു…. ഒരു ഭാവനസൃഷ്ട്ടി നോവലിനെയോ സിനിമയെയോ വെല്ലുന്ന ജോളി ജോസഫ് എന്ന സ്ത്രീയുടെ ജീവിതം……. ഒരു തരത്തിൽ സൊ കാൾഡ് സമൂഹത്തിനു വേണ്ടി ചെയ്ത് വെച്ച ചിത്രീകരണം. കണ്ട് കഴിഞ്ഞു, ഇനി ഒരു ചോദ്യം ബാക്കി. നാളെ ജോളി നിരപരാധി ആണെന്ന് തെളിഞ്ഞാൽ ഈ ഡോക്യുമെന്ററി പറഞ്ഞു വെച്ച കഥകൾ അത്രയും?

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.