...
Home Career പ്രൊമോട്ടര്‍മാരുടെ ഒഴിവ്; പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം

പ്രൊമോട്ടര്‍മാരുടെ ഒഴിവ്; പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം

കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക് / മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. ഫോണ്‍ 04994 256162.

224

കാസര്‍കോട് ജില്ല പട്ടികജാതി വികസന ഓഫീസിന് കീഴിലുള്ള വിവിധ ബ്ലോക്ക് / മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ പ്രൊമോട്ടറായി നിയമിക്കുന്നതിനായി അര്‍ഹരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു/ തത്തുല്യ യോഗ്യത.

പ്രായപരിധി 18-30. പ്രതിമാസ ഹോണറേറിയം 10,000 രൂപ. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷ കാസര്‍കോട് ജില്ല പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കണം. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 5ന് തിങ്കളാഴ്ച്ച വൈകിട്ട് 5വരെ.

നിശ്ചിത യോഗ്യതയുള്ളവരെ ജില്ലാതലത്തില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുക. കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക് / മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. ഫോണ്‍ 04994 256162.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.