...
Home Entertainments വർഷങ്ങൾക്ക് ശേഷം : മികച്ച മേക്കിങ്ങും തിരക്കഥയും അവകാശപ്പെടാവുന്ന ഫുൾ എന്റർറ്റൈനെർ

വർഷങ്ങൾക്ക് ശേഷം : മികച്ച മേക്കിങ്ങും തിരക്കഥയും അവകാശപ്പെടാവുന്ന ഫുൾ എന്റർറ്റൈനെർ

ആകെമൊത്തത്തിൽ ജനങ്ങളുടെ പൾസ് മനസിലാക്കി ഒരുക്കിയ വിനീത് ശ്രീനിവാസന്റെ അടുത്ത sure സൂപ്പർഹിറ്റ് ആണ് വർഷങ്ങൾക്ക് ശേഷം.

242

| നാരായണൻ നമ്പു

വിഷു റിലീസുകളിൽ മൂന്ന് ചിത്രങ്ങളും ഇന്ന് തന്നെ കാണണം എന്നുറപ്പിച്ചിരുന്നു. വിനീത് ശ്രീനിവാസൻ എന്ന sഷുവർ ബെറ്റ് സംവിധായകന്റെ വർഷങ്ങൾക്ക് ശേഷം തന്നെ ആദ്യം കാണാം എന്ന് തീരുമാനിച്ചു. ‘Cringe’ എന്നൊക്കെ ചിലർ പറയുന്ന വിനീതിന്റെ എല്ലാ തിരക്കഥയും എനിക്ക് ഇഷ്ടമായവയായിരുന്നു. അവസാനം ഇറങ്ങിയ ഹൃദയം അടക്കം എന്നിലെ പ്രേക്ഷകന് സംതൃപ്തി നൽകിയ സിനിമയായിരുന്നു. അതിനേക്കാൾ ഏറെ ഇമോഷണൽ കണക്ഷൻ തോന്നിയ വളരെ മികച്ച സിനിമയാണ് വർഷങ്ങൾക്ക് ശേഷം.

എങ്ങനെ പ്രേക്ഷകനെ എൻഗേജ്ഡ് ആക്കാം എന്ന് പൂർണമായി മനസിലാക്കി ഒരുക്കിയ ഗംഭീര സിനിമയാണ്. എല്ലാവരും തീയറ്ററിൽ ആസ്വദിക്കുക. ഒറ്റ പേര് നിവിൻ പോളി. എജ്ജാതി പെർഫോമൻസ് ആണ് നിവിൻ ഇതിൽ ചെയ്തിരിക്കുന്നത്. പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും ഒപ്പത്തിനൊപ്പം പെർഫോം ചെയ്ത സിനിമയിൽ രണ്ടാളുടേം കെമിസ്ട്രി വമ്പൻ ആയിരുന്നു. ഒരു പൊടിക്ക് ധ്യാൻ തന്നെയാണ് തകർത്തത്. നിവിൻ പോളി പിന്നീട് വന്ന് തകർത്തുവാരിയിട്ടാണ് പോയത്. അഭിനയിച്ച എല്ലാവരും തകർത്തു.

അമൃത് രാംനാഥ് ഒരുക്കിയ സംഗീതം ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. രഞ്ജൻ എബ്രഹാം ചെയ്ത എഡിറ്റിംഗ് വർക്ക്‌ മികച്ചു നിന്നു. നല്ല ലെംഗ്ത് ഉണ്ടെങ്കിലും അത് ഫീൽ ചെയ്തില്ല. വിശ്വജിത് ചെയ്ത ക്യാമറ വർക്കും മികച്ചു നിന്നു. ആകെമൊത്തത്തിൽ ജനങ്ങളുടെ പൾസ് മനസിലാക്കി ഒരുക്കിയ വിനീത് ശ്രീനിവാസന്റെ അടുത്ത sure സൂപ്പർഹിറ്റ് ആണ് വർഷങ്ങൾക്ക് ശേഷം. എല്ലാവർക്കും ആസ്വദിക്കാവുന്ന വളരെ മികച്ച മേക്കിങ്ങും തിരക്കഥയും അവകാശപ്പെടാവുന്ന ഫുൾ എന്റർറ്റൈനെർ

( കടപ്പാട് – മൂവി സ്ട്രീറ്റ് )

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.