‘സമരാഗ്‌നിയില്‍ പങ്കെടുക്കാന്‍ വി ഡി സതീശൻ ഹെലികോപ്ടറില്‍’, വിവാദമാക്കി മറുപക്ഷം

സമരാഗ്‌നിയുടെ നടത്തിപ്പ് ചുമതലയുള്ള എജന്‍സി ഏർപ്പെടുത്തിയ ഹെലികോപ്ടറിലാണ് സതീശന്‍ സഞ്ചരിച്ചത്.

സമരാഗ്‌നിയില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഹെലികോപ്ടറില്‍ പറന്നത് വിവാദമാകുന്നു. സമരാഗ്‌നിയുടെ ചുമലയുള്ള ഏജന്‍സി ഏര്‍പ്പെടുത്തിയ ഹെലികോപ്ടറിലാണ് സതീശന്‍ സഞ്ചരിച്ചത്. യാത്ര ദൃശ്യങ്ങള്‍ പുറത്തുവിടരുതെന്ന് നിര്‍ദേശം നല്‍കിയെന്നും ആരോപണം.

കെപിസിസി നേതൃത്വത്തില്‍ നടക്കുന്ന സമരാഗ്‌നിയില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഹെലികോപ്ടറില്‍ പറന്നത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ വിവാദമാക്കി. സമരാഗ്‌നിയുടെ നടത്തിപ്പ് ചുമതലയുള്ള എജന്‍സി ഏർപ്പെടുത്തിയ ഹെലികോപ്ടറിലാണ് സതീശന്‍ സഞ്ചരിച്ചത്. നിയമസഭാ സമ്മേളനത്തിനിടെ കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലെ യോഗങ്ങള്‍ക്ക് സതീശന്‍ ഈ ഹെലികോപ്ടറാണ് ഉപയോഗിച്ചത്. എന്നാൽ യാത്ര പരമാവധി രഹസ്യമാക്കാന്‍ സതീശനുമായി അടുത്ത കേന്ദ്രങ്ങള്‍ ശ്രദ്ധിച്ചു. ഹെലികോപ്ടറില്‍ പറന്നിറങ്ങുന്ന ‘മാസ് വീഡിയോ’ പ്രചരിപ്പിക്കരുതെന്ന പ്രത്യേക നിര്‍ദേശം സോഷ്യല്‍ മീഡിയ ടീമിന് നല്‍കിയാതായി കൈരളി ന്യൂസ് റിപ്പോർട്ട് ചെയ്തു.

മുഖ്യമന്ത്രിയെയടക്കം ഹെലികോപ്ടര്‍ യാത്രയുടെ പേരില്‍ വിമര്‍ശിച്ചതിന്റെ ജാള്യത മറക്കാനാണ് യാത്ര ദൃശ്യങ്ങള്‍ ഒഴിവാക്കിയതെന്നാണ് വിവരം. എന്നാല്‍ ഈ ദൃശ്യങ്ങള്‍ മറുവിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതാണ് പുതിയ വിവാദം. കോടികള്‍ പിരിച്ച് കെപിസിസി നേതൃത്വം നടത്തുന്നത് ധൂര്‍ത്ത് യാത്രയാണെന്ന വിമര്‍ശനം ഇതിനോടകം ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് ഹെലികോപ്ടര്‍ യാത്രയുടെ വിവരങ്ങളും പുറത്തുവരുന്നത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

സിഎംആര്‍എല്‍ ഹര്‍ജിയെ ശക്തമായി എതിര്‍ക്കും; അനധികൃത ഇടപാടുകളില്‍ നിര്‍ണായക തെളിവുകളുണ്ടെന്ന് ഇഡി

എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ ശക്തമായി എതിര്‍ക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സിഎംആര്‍എല്ലിൻ്റെ അനധികൃത ഇടപാടുകളില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ...

Keep exploring...

ലക്‌ഷ്യം പിണറായിയല്ല; കർത്തയുടെ ഡയറിയിലെ ആ പേരുകൾ; കുഴൽനാടൻ പണി തുടങ്ങുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്കൊക്കെ?

| വേദനായകി കേരള രാഷ്ട്രീയത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ തിരക്കഥയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലേക്ക് ഇഡി ഇരച്ചുകയറിയപ്പോൾ പലരും കരുതിയത് ലക്ഷ്യം പിണറായി മാത്രമാണെന്നാണ്. എന്നാൽ, രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ പോന്ന...

പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ചതിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കൊല്ലം അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്. ബൈക്ക് കത്തിച്ച കേസിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളിൽ ആരതി രാജ് (26), സുഹൃത്ത്...

Related Articles

സിഎംആര്‍എല്‍ ഹര്‍ജിയെ ശക്തമായി എതിര്‍ക്കും; അനധികൃത ഇടപാടുകളില്‍ നിര്‍ണായക തെളിവുകളുണ്ടെന്ന് ഇഡി

എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ ശക്തമായി എതിര്‍ക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സിഎംആര്‍എല്ലിൻ്റെ അനധികൃത...

തമിഴ്‌നാട്ടിൽ ക്രമസമാധാനം തകർന്നു; മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ആഞ്ഞടിച്ച് ഉദയനിധി സ്റ്റാലിൻ

കടലൂരിൽ 25 വയസ്സുള്ള യുവതി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് തമിഴ്‌നാട്ടിൽ രാഷ്ട്രീയ പോര് മുറുകുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില...

ജനഗണ മന നമ്മുടെ ദേശീയ ഗാനവും വന്ദേ മാതരത്തിൻ്റെ നിശ്ചിത വരികൾ മാത്രം നമ്മുടെ ദേശീയ ഗീതവുമാണ്; അതിനൊരു ചരിത്രമുണ്ട്

| എമ്മെസ് ഷൈജു ജനഗണ മന നമ്മുടെ ദേശീയ ഗാനവും വന്ദേ മാതരത്തിൻ്റെ നിശ്ചിത വരികൾ മാത്രം നമ്മുടെ ദേശീയ...

സർക്കാർ വന്ന ശേഷമുള്ള രണ്ടാമത്തെ വലിയ തമാശ VD- മോഡി ആക്ഷേപം: മുഖ്യമന്ത്രി

ജനങ്ങൾക്ക് നൽകിയ വാ​ഗ്ദാനങ്ങൾ പൂർണമായി പാലിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അഞ്ചു ഇന്ദിരാ​ഗ്യാരന്റികൾ നടപ്പിലാക്കും....

‘നായകൻ മെസ്സി തന്നെ’; ആറാം ലോകകപ്പിന് അര്‍ജന്റീന ടീം പ്രഖ്യാപിച്ചു

ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന 23-മത് ഫിഫ ലോകകപ്പ് ജൂൺ 11 മുതൽ ജൂലൈ 19 വരെ...

കോക്രോച്ച് ജനതാ പാർട്ടിയുടെ എക്‌സ് ഹാൻഡിൽ അൺബ്ലോക്ക് ചെയ്യുന്നത് പരിശോധിക്കണം: ഡൽഹി ഹൈക്കോടതി

ആക്ഷേപഹാസ്യ ഡിജിറ്റൽ സംഘടനയായ കോക്രോച്ച് ജന്ത പാർട്ടിയുടെ എക്‌സ് അക്കൗണ്ട് ഈ ഘട്ടത്തിൽ അൺബ്ലോക്ക് ചെയ്യാൻ ഉത്തരവിടാൻ ഡൽഹി...

ചൈനയുടെ റിയൽ ചോക്ക് പോയിന്റ് ആരംഭിക്കുന്നത് മലാക്കയിലല്ല, ഹോർമുസിലാണ്: റിപ്പോർട്ട്

ലണ്ടൻ ആസ്ഥാനമായുള്ള ഇൻ്റെർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസിൻ്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ചൈനയുടെ സമുദ്ര ദുർബലത മലാക്ക കടലിടുക്കിൽ...

ഇറാൻ- യുഎസ് ആണവ കരാർ; പാകിസ്ഥാൻ ഗ്യാരണ്ടി നൽകും

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപരമായ ഒരു ആണവ കരാറിൻ്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത് ആഗോള രാഷ്ട്രീയത്തിൽ ഒരു പ്രധാന...