വിരാട് കോഹ്ലി; അയാൾ ഇന്ത്യൻ ടീമിന് കൊടുത്തതൊരു പോരാട്ടവീര്യമാണ്

മനസിൽ തോന്നുന്നത് പുറത്ത് കാണിക്കുന്നയാൾ തന്നെയാണ് കോഹ്ലി. അത് സെഞ്ചുറിയടിക്കുമ്പൊ ആഹ്ലാദം പ്രകടിപ്പിക്കുന്നതിലോ വിജയിക്കുമ്പൊ സെലിബ്രേറ്റ് ചെയ്യുന്നതിലോ മാത്രമല്ല.

| നെൽസൺ ജോസഫ്

തലകുനിച്ച് പടിയിറങ്ങുന്നൊരു വിരാട് കോഹ്ലിയെ സങ്കല്പിക്കാൻ താല്പര്യമില്ല. എല്ലാവർക്കുമുണ്ട് മോശം സമയങ്ങൾ. ഇത് അയാൾക്കൊരു മോശം സമയമായിരിക്കാം. അതുകൊണ്ടുതന്നെയാണ് അയാൾ ആരായിരുന്നെന്ന് ഒന്ന് ഓർമിപ്പിക്കുന്നതും. ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവച്ച് പടിയിറങ്ങുന്ന കോഹ്ലിയെക്കുറിച്ചുതന്നെ.

ഇന്ത്യയെ അൻപത് ടെസ്റ്റുകളിൽ കൂടുതൽ നയിച്ച രണ്ടേരണ്ട് ക്യാപ്റ്റന്മാരാണുള്ളത്. ഒന്ന് മഹേന്ദ്ര സിങ്ങ് ധോണി – 60 ടെസ്റ്റ്. രണ്ട് വിരാട് കോഹ്ലി – 68 ടെസ്റ്റ്. അറുപത് മാച്ചിൽ ധോണി 27 കളിയിൽ ടീമിനെ വിജയത്തിലെത്തിച്ചു. 15 മൽസരങ്ങൾ ഡ്രോ ആയി. ബാക്കിയുള്ള പതിനെട്ട് മൽസരങ്ങൾ ഇന്ത്യ പരാജയപ്പെട്ടു. വിജയശതമാനം- 45% . കോഹ്ലിയുടെ റെക്കോഡ് എടുത്താൽ 68 മൽസരങ്ങളിൽ 40 വിജയങ്ങളും 17 പരാജയങ്ങളും. 11 മൽസരങ്ങളാണ് ഡ്രോ ആയത്. വിൻ % – 58.82. പത്ത് മൽസരങ്ങളിൽ കൂടുതൽ ടീമിനെ നയിച്ച ക്യാപ്റ്റന്മാരിൽ അൻപതിനു മുകളിൽ വിജയശതമാനമുള്ള ഒരേയൊരു ഇന്ത്യൻ ക്യാപ്റ്റൻ.

അതിൽ ഓസ്ട്രേലിയയിൽ ചെന്ന് ഓസ്ട്രേലിയയെ തോല്പിച്ച് സീരിസ് ഉണ്ട്. സൗത്ത് ആഫ്രിക്കയെ ഒരു ദയയുമില്ലാതെ വൈറ്റ് വാഷ് ചെയ്തതുണ്ട്. തോറ്റവരുടെ കൂട്ടത്തിൽ ഇംഗ്ലണ്ടും ന്യൂസിലാൻഡും വെസ്റ്റിൻഡീസുമൊക്കെയുണ്ട്. ജയിച്ച മൽസരങ്ങളിൽ ക്യാപ്റ്റനായി നേടിയ റണ്ണുകളുടെ കണക്കിൽ കാതങ്ങൾ മുന്നിലാണ് അയാൾ. 68 മൽസരത്തിൽ നിന്ന് 57.56 ശരാശരിയിൽ 5864 റൺ. ഉയർന്ന സ്കോർ 254. ക്യാപ്റ്റനായി ആറ് ഡബിൾ സെഞ്ചുറിയുണ്ട് കോഹ്ലിക്ക്.

ഹോമിൽ തുടർച്ചയായ 12 സീരിസ് ജയങ്ങളുടെ അവിശ്വസനീയമായ റെക്കോഡും. അതിനെക്കാളൊക്കെ അപ്പുറം അയാൾ ഇന്ത്യൻ ടീമിന് കൊടുത്തൊരു പോരാട്ടവീര്യമാണ്. വിരാട് കോഹ്ലി ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ നായകനാവുന്ന മൊമൻ്റ് ഓർമയുണ്ട് എനിക്ക്. അതിനു മുൻപുള്ള അവസാന 17 ഓവർസീസ് മൽസരങ്ങളിൽ 13 എണ്ണം പരാജയപ്പെട്ട ടീം. ഇംഗ്ലണ്ടിലെ സീരിസിൽ നാണം കെട്ട് അടപടലം തോറ്റമ്പിയ ടീം.. ടെസ്റ്റിൻ്റെ മൂന്നാം ദിവസം ഇന്നിങ്സിനും 244 റണ്ണിനുമൊക്കെ തോൽക്കുകയായിരുന്നു അന്ന്. ആ ടീമാണ് ഓസ്ട്രേലിയയിൽ കളിക്കാൻ വരുന്നത്.

അന്ന് മിച്ചൽ ജോൺസണൊക്കെ തീ പാറുന്ന ഫോമിലാണെന്നാണോർമ. ആദ്യ ടെസ്റ്റിൽ ധോണി കളിക്കുന്നില്ല. നയിക്കുന്നത് കോഹ്ലിയാണ്. ആദ്യ ഇന്നിങ്ങ്സിൽ ഓസ്ട്രേലിയ 517 റണ്ണെടുത്ത് ഡിക്ലയർ ചെയ്തപ്പൊ ഒരു ഇന്നിങ്ങ്സ് തോൽവി എന്നാവും കളി കാണുന്നവർ കണക്ക് കൂട്ടിയത്. മുന്നിൽ നിന്ന് നയിക്കുന്നത് എങ്ങനെയാണെന്ന് കോഹ്ലി കാണിച്ചുകൊടുത്ത മാച്ചാണത്. ആദ്യ ഇന്നിങ്ങ്സിൽ സെഞ്ചുറി. ഓസ്ട്രേലിയയ്ക്ക് ലീഡ് നൂറിൽ താഴെ.

രണ്ടാമിന്നിങ്ങ്സിൽ ജയിക്കാൻ വേണ്ടത് 364 റണ്ണാണ്. അന്ന് കുറെക്കാലത്തിനു ശേഷം ആദ്യമായി വിദേശമണ്ണിൽ ജയത്തിനു വേണ്ടി പൊരുതുന്ന ഇന്ത്യയെ കണ്ടിരുന്നു. മുരളി വിജയുടെ 99 ഒഴികെ പൂജാരയുടെ 21 ഉം സാഹയുടെ 13 ഉമായിരുന്നു കോഹ്ലിക്ക് തുണയുണ്ടായിരുന്നത്.


നൂറ്റിയെഴുപത്തഞ്ച് പന്തിൽ നിന്ന് അന്ന് ടെസ്റ്റിൻ്റെ നാലാമിന്നിങ്ങ്സിൽ ബാക്കിയുള്ള 9,0,6,4,5,1,0 സ്കോറുകാരെ വച്ച് വിജയത്തിനു 48 റൺ അകലെ വരെ എത്തിച്ച കോഹ്ലിയുടെ 141 മറക്കില്ലൊരിക്കലും. അടുത്ത മാച്ച് ധോണി നയിച്ചു. നാല് വിക്കറ്റിനായിരുന്നു തോറ്റത്. അടുത്ത ടെസ്റ്റ് നയിച്ച കോഹ്ലിക്ക് ടെസ്റ്റ് ഡ്രോ ആക്കാനേ കഴിഞ്ഞുള്ളൂ. ആ ടെസ്റ്റിലെ ആദ്യ ഇന്നിങ്ങ്സിലുമുണ്ടായിരുന്നു സെഞ്ചുറി. ക്യാപ്റ്റനായ ആദ്യ മൂന്ന് ടെസ്റ്റ് ഇന്നിങ്ങ്സുകളിലും സെഞ്ചുറി.. അതാണ് തുടക്കം.

മനസിൽ തോന്നുന്നത് പുറത്ത് കാണിക്കുന്നയാൾ തന്നെയാണ് കോഹ്ലി. അത് സെഞ്ചുറിയടിക്കുമ്പൊ ആഹ്ലാദം പ്രകടിപ്പിക്കുന്നതിലോ വിജയിക്കുമ്പൊ സെലിബ്രേറ്റ് ചെയ്യുന്നതിലോ മാത്രമല്ല.2019 ലെ ഐ.സി.സിയുടെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡും കോഹ്ലിയുടെ കയ്യിൽത്തന്നെയാണ് എത്തിയതും.

മലിംഗയുള്ള ടീമിനെതിരെ മുന്നൂറ് മുപ്പതിൽ ചിൽവാനം ഓവറിൽ അടിച്ചെടുത്ത അയാളുടെ പോരാട്ടവീര്യമാണ്, ആ അഗ്രഷനാണ് മുന്നോട്ട് പലപ്പൊഴും ഇന്ത്യൻ ടീം പ്രകടിപ്പിച്ചതും. ഇത് കോഹ്ലിക്കൊരു മോശം സമയമായിരിക്കാം. അയാൾ വിമർശനങ്ങൾക്ക് അതീതനല്ലായിരിക്കാം. പക്ഷേ ഒരു സമയത്ത് ഏഴാം സ്ഥാനത്ത് കിടന്നൊരു ടീമിനെ വർഷങ്ങളോളം ഒന്നാം സ്ഥാനത്ത് നിർത്തിയ ക്യാപ്റ്റനാണ് അയാൾ. ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റന് ആശംസകൾ. തലയുയർത്തിത്തന്നെ ഇറങ്ങിക്കോളൂ കോഹ്ലീ

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ദേശീയ പതാക ഉയർത്താൻ അനുമതി ആവശ്യമില്ല’; പോലീസ് നോട്ടീസിന് എതിരെ നേഹ ബോറ ഹൈക്കോടതിയിൽ

ന്യൂഡൽഹി: ദേശീയ പതാക ഉയർത്താൻ പൗരന്മാർക്ക് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് വാദിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ) പ്രസിഡന്റ് നേഹ ബോറ ഡൽഹി ഹൈക്കോടതിയെ...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...

റഷ്യയുടെ സമ്മർദ്ദവും തന്ത്രപരമായ നീക്കങ്ങളും: ഇന്ത്യ അഞ്ചാം തലമുറ യുദ്ധവിമാനമായ ‘എസ്.യു-57’ വാങ്ങുമോ?

ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനമാണ് എ.എം.സി.എ (Advanced Medium Combat Aircraft). ഈ...

‘ടിബറ്റിലും ചൈനയുടെ ഭാഗങ്ങളിലും ശക്തമായ ഭൂചലനം’; ഹിമാനികൾ ഉരുകുന്നതിൽ ആശങ്ക, മുന്നറിയിപ്പ്

ടിബറ്റിലും ചൈനയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചു. ഭൂകമ്പത്തിന്റെ തീവ്രത, ആഴം,...

പഞ്ചാബിൽ അടുത്ത സർക്കാർ എൻഡിഎയുടേത്; എഎപിക്കും കോൺഗ്രസിനും എതിരെ അമിത് ഷാ

ന്യൂഡൽഹി: പ്രതിഷേധങ്ങളും പ്രകടനങ്ങളും കൊണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ്, ആം ആദ്മി...

ഡി- കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായുള്ള ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച യുഎൻ റിപ്പോർട്ട്; ശക്തമായ എതിർപ്പുമായി ഇന്ത്യ

ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ഡി-കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച...

ഇസ്രായേലിൽ നിർണായക തിരഞ്ഞെടുപ്പ് പോരാട്ടം; നെതന്യാഹുവിന്റെ ഭാവി നിർണയിക്കുന്നത് 61 സീറ്റുകൾ

ജറുസലേം: ഇസ്രായേലിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വീണ്ടും ചൂടുപിടിക്കുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അധികാരത്തുടർച്ചയും പ്രതിപക്ഷത്തിന്റെ തിരിച്ചുവരവുമാണ് തിരഞ്ഞെടുപ്പിലെ പ്രധാന...