...
Home News Kerala സാധാരണക്കാരന്റെ പ്രയാസം മനസിലാക്കുന്നില്ലെങ്കില്‍ എന്തിനാണ് സര്‍ക്കാരുകള്‍: വി എം സുധീരന്‍ ചോദിക്കുന്നു

സാധാരണക്കാരന്റെ പ്രയാസം മനസിലാക്കുന്നില്ലെങ്കില്‍ എന്തിനാണ് സര്‍ക്കാരുകള്‍: വി എം സുധീരന്‍ ചോദിക്കുന്നു

കോണ്‍ഗ്രസ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി നടത്തിയ ജന്‍ ജാഗരണ്‍ അഭിയാന്റെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു സുധീരന്‍

333

സാധാരണക്കാരായ ജനങ്ങളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കാത്ത സര്‍ക്കാരുകളാണ് കേന്ദ്രത്തിലും സംസ്ഥാനത്തിലുമെന്ന് മുതിർന്ന കോൺ. നേതാവ് വി എം സുധീരൻ . പൊതുവിപണിയിലെ വിലക്കയറ്റംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ അതിന് പരിഹാരം കാണാതെ മറ്റ് എന്ത് ചെയ്തിട്ടും എന്താണ് പ്രയോജനമെന്നും വിഎം സുധീരന്‍ ചോദിച്ചു.

കോണ്‍ഗ്രസ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി നടത്തിയ ജന്‍ ജാഗരണ്‍ അഭിയാന്റെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു സുധീരന്‍. ജനങ്ങൾ തൊഴിൽ ഇല്ലാതെ വലയുമ്പോൾ രാജ്യത്തിന്റെ കരുത്താകേണ്ട പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുകയാണ്. പെട്രോൾ വില കൂട്ടുന്ന മോദിയുടെ അതേ പാത പിണറായി വിജയൻ പിന്തുടരുന്നതായും സുധീരൻ ആരോപിച്ചു.

കേരളത്തിലെ പിൻവാതിൽ നിയമനം കണ്ടുമടുത്ത് ചാൻസലർ പദവിയിൽ നിന്ന് ഒഴിയുകയാണെന്ന് ഒരു ഗവർണർക്ക് പറയേണ്ടി വന്നതു കേരളത്തെ ലജ്ജിപ്പിക്കുന്നെന്നും സുധീരൻ പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.