...
Home Entertainments ടോവിനോ വിഷയത്തിൽ പെട്ട് വി എസ് സുനിൽകുമാർ

ടോവിനോ വിഷയത്തിൽ പെട്ട് വി എസ് സുനിൽകുമാർ

ഈ വിഷയം നിലനിൽക്കില്ല എന്നാണ് ഇടതുപക്ഷ അഭിപ്രായം. എങ്കിലും ഇത് തിരഞ്ഞെടുപ്പ് ചട്ട ലംഘനം ആണെന്ന വാദവുമായി ഉറച്ചു നിൽക്കുകയാണ് എൻഡിഎ .

248

രാഷ്ട്രീയ മത്സരം ആയ തിരഞ്ഞെടുപ്പിൽ തങ്ങളുടെ രാഷ്ട്രീയ അഭിപ്രായം പറയുന്ന സിനിമ താരങ്ങളെ ഓരോ തവണയും കാണാറുണ്ട്. രമേശ്‌ പിഷാരടി, സുരേഷ് ഗോപി, കൃഷ്ണകുമാർ, മുകേഷ്, ധർമ്മജൻ തുടങ്ങി ഒട്ടനേകം താരങ്ങൾ തങ്ങളുടെ രാഷ്ട്രീയ നിലപാട് തുറന്ന് പറഞ്ഞവർ ആണ്. അതിൽ ഇടതുപക്ഷ ചായ്‌വ് ഉള്ളവരും വലതുപക്ഷ ചായ്‌വുള്ളവരും ഒക്കെ ഉണ്ട്. അതുകൊണ്ട് തന്നെ തങ്ങളുടെ നാട്ടിലെ താൻ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ ഒട്ടനേകം താരങ്ങൾ എല്ലാ വർഷവും രംഗത്ത് വരാറുണ്ട്. ഇത്തരത്തിൽ തന്റെ രാഷ്ട്രീയ നിലപാട് തുറന്ന് പറഞ്ഞ ആളാണ്‌ യുവ നടൻ ടോവിനോ തോമസും.

തൃശ്ശൂരിലെ ഇടതുപക്ഷ സ്ഥാനാർഥി വി എസ് സുനിൽ കുമാറിന്റെ തിരഞ്ഞെടുപ്പ് പോസ്റ്റർ ആണ് നിലവിൽ വിവാദം ഉണ്ടാക്കിയിരിക്കുന്നത്. ടോവിനോയുടെ ഒപ്പം നിൽക്കുന്ന ചിത്രം അടങ്ങുന്ന പോസ്റ്റർ ആണ് വിവാദം ആയത്. ടോവിനോ നിലവിൽ കേരളത്തിലെ തിരഞ്ഞെടുപ്പ് അംബാസിഡർ ആണ്. അത്തരത്തിൽ ഉള്ള ഒരാൾക്ക് ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി വോട്ട് ചോദിക്കാൻ തിരഞ്ഞെടുപ്പ് ചട്ട പ്രകാരം പറ്റില്ല. അങ്ങനെ ഇരിക്കെ ആണ് ഇത്തരത്തിൽ ഒരു പോസ്റ്റർ വന്നത്.

തെറ്റ് മനസിലായ നടൻ ടോവിനോ ഉടനെ തന്നെ പോസ്റ്റർ പിൻവലിക്കാൻ ആവശ്യപ്പെടുകയും അത് പിൻവലിക്കുകയും ചെയ്തു. പക്ഷെ വിഷയത്തിൽ കളക്ടർക്ക് പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് NDA. ഈ വിഷയം നിലനിൽക്കില്ല എന്നാണ് ഇടതുപക്ഷ അഭിപ്രായം. എങ്കിലും ഇത് തിരഞ്ഞെടുപ്പ് ചട്ട ലംഘനം ആണെന്ന വാദവുമായി ഉറച്ചു നിൽക്കുകയാണ് എൻഡിഎ .

സിനിമ താരങ്ങൾ ഇലക്ഷൻ പ്രചരണം കൊഴിപ്പിക്കാറുണ്ട് എങ്കിലും ഇത്തരത്തിൽ ഒരു പ്രശ്നത്തിന് വഴി വെട്ടിയത് ആദ്യമായി ആകും. എന്ത് തന്നെ ആയാലും ഇത് ചട്ട ലംഘനം ആണോ അല്ലയോ എന്ന വിഷയത്തിൽ അവസാന തീരുമാനം പറയേണ്ടത് തിരഞ്ഞെടുപ്പ് അധികാരികൾ ആണ്

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.