...
Home News വോണ്‍ എന്ന ലോകം കണ്ട ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍ അവിടെ ജന്മമെടുത്തു; പിന്നീട്...

വോണ്‍ എന്ന ലോകം കണ്ട ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍ അവിടെ ജന്മമെടുത്തു; പിന്നീട് നടന്നത് ചരിത്രം

ആസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ അലന്‍ ബോര്‍ഡര്‍ താരതമ്യേന പുതുമുഖവും ടീമിലെ ഏക സ്പിന്നറുമായ ഷെയ്ൻ വോൺ എന്ന ബോളറെ അടുത്ത ഓവര്‍ എറിയാന്‍ വിളിച്ചു.

187

| പികെ അജയ്

സ്പിൻ മാന്ത്രികൻ ഷെയിൻ വോൺ കളമൊഴിഞ്ഞു. കുട്ടിക്കാലത്തെ ഒരു പാട് ത്രെസിപ്പിച്ചിരുന്നു അത്ഭുതകരമായി കുത്തിത്തിരിയുന്ന പന്തുകൾ കൊണ്ട് ഞാൻ ഉൾപ്പെടുന്ന തലമുറയുടെ ബാല്യത്തിനെ ക്രിക്കറ്റ് എന്ന കളിയോട് അടുപ്പിക്കുകയും‌ വിസ്മയിപ്പിക്കുകയും ചെയ്തു . ക്രിക്കറ്റ് ഓർമ്മകൾക്ക് മരണമില്ല

നൂറ്റാണ്ടിന്റെ ബോൾ

വര്‍ഷം 1993- June 4 സ്ഥലം മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയം. പ്രശസ്തമായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം.സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചാണ് ഓള്‍ഡ് ട്രാഫോര്‍ഡിലേത്.ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ആസ്‌ട്രേലിയയെ 289 റണ്‍സിന് പുറത്താക്കി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 71 റണ്‍സ് എടുത്തപ്പോള്‍ ആണ് ആദ്യ വിക്കറ്റ് വീഴുന്നത്. അടുത്തത് ഇറങ്ങുന്നത് ഏറെ പേരുകേട്ട ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ മൈക്ക് ഗാറ്റിംഗ്.ആസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ അലന്‍ ബോര്‍ഡര്‍ താരതമ്യേന പുതുമുഖവും ടീമിലെ ഏക സ്പിന്നറുമായ ഷെയ്ൻ വോൺ എന്ന ബോളറെ അടുത്ത ഓവര്‍ എറിയാന്‍ വിളിച്ചു.

വലതുകൈയ്യന്‍ ബാറ്റ്‌സ്മാന്‍ ആയ മൈക്ക് ഗാറ്റിംഗിന് നേരെ അയാളുടെ ലെഗ് ബ്രേക്ക് ഡെലിവറി ബോള്‍ പയ്യെ ബാറ്റ്‌സ്മാന് നേരെ ചെരിഞ്ഞുനീങ്ങി. ആ സാഹചര്യത്തില്‍ ഏതു മികച്ച ബാറ്റ്‌സ്മാനും ചെയ്യുന്നതുപോലെ ഗാറ്റിംഗ് ലെഗ് സൈഡിലേയ്ക്ക് നീക്കി ബാറ്റും കാലും അടുപ്പിച്ച് പന്ത് തടഞ്ഞിടുക എന്ന ഉദേശത്തോടെ വെച്ചു.

എന്നാല്‍, പന്ത് ഗാറ്റിംഗിനെ അമ്പരപ്പിച്ചുകൊണ്ട് കുത്തിത്തിരിഞ്ഞു ഓഫ് സ്റ്റംപിലെ ബെയില്‍സും ഇളക്കിക്കൊണ്ട് മൂളിപ്പറന്നു. ഷെയിന്‍ വോണ്‍ എന്ന ലോകം കണ്ട ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍ അവിടെ ജന്മമെടുത്തു.പിന്നീട് നടന്നത് ചരിത്രം. വോണ്‍ എറിഞ്ഞ ആ പന്ത് ‘നൂറ്റാണ്ടിന്റെ ബോള്‍’ എന്ന് വിശേഷിപ്പിക്കപ്പെട്ടു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.