...
Home News ദൗർഭാഗ്യവശാൽ എല്ലാം ട്രോളോ തമാശയായോ തള്ളാൻ പറ്റാത്ത ലോകത്താണ് നാമിന്ന് ജീവിക്കുന്നത്

ദൗർഭാഗ്യവശാൽ എല്ലാം ട്രോളോ തമാശയായോ തള്ളാൻ പറ്റാത്ത ലോകത്താണ് നാമിന്ന് ജീവിക്കുന്നത്

ഒന്നാലോചിക്കൂ, നിങ്ങളെത്ര കൊടികെട്ടിയ കമ്യൂണിസ്റ്റ് ആയാലും വല്ലടത്തും പോയി തല്ല് കൊണ്ട് വരുമ്പോൾ പേടിച്ച് വിറച്ച് വീഡിയോ ലൈവിൽ വരുന്ന സമയത്ത് “ഞാനിപ്പൊ രക്തസാക്ഷിയായേനേ“ എന്ന് പറയുമോ?

641

| കാളിയമ്പി

കഴിഞ്ഞ ദിവസം ഉക്രൈനിൽ ബങ്കറിൽ കഴിയുന്ന ഒരു മലവാളിയെപ്പറ്റി ഒരു കുറിപ്പെഴുതിയിരുന്നു. അതിൽ മലയാളികൾ പൊതുവേ പലയിടത്തും കാട്ടുന്ന മാന്യതയില്ലായ്മയെപ്പറ്റിയും സൂചിപ്പിച്ചു. വിദേശ രാജ്യങ്ങളിൽ എത്തിപ്പെട്ടാൽ തമിഴൻമാരോ ഗുജറാത്തികളോ എന്തിന് ഇന്ത്യയ്ക്ക് പുറത്ത് നിന്ന് പാകിസ്ഥാനികളോ അഫ്ഗാനികളോ കാട്ടാത്ത മര്യാദയില്ലാഴിക മലയാളികൾ കാട്ടുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

അതിന് കാരണം അവനവന്റെ വേരുകളിൽ ഒരു അഭിമാനമില്ലാത്തത് കൊണ്ടാണെന്ന് തോന്നിയിട്ടുണ്ട്. ഒപ്പം കുരങ്ങൻ കള്ള് കുടിച്ചാലെന്ന പോലെ തല നിറഞ്ഞ് നിൽക്കുന്ന ഇടത് ധാർഷ്ട്യവും അവിവേകവും ആരോ മരുഭൂമിയിൽ അധ്വാനിച്ച് നരകിച്ചയക്കുന്ന മണിയോർഡൽ ചുമ്മായിരുന്ന് കിട്ടുന്നവന്റെ അഹങ്കാരവും.
അത് മനസ്സിലിരുന്നത് കൊണ്ടാണ് മാതൃഭൂമി ന്യൂസിൽ വീഡിയോഗെയിം കളിക്ക് ശേഷം വന്ന കളിയുടെ വീഡിയോ കണ്ട് മലയാളികളെ പൊതുവേ പറഞ്ഞത്.

പക്ഷേ പിന്നീട് സാർ “ശവർമ്മ ജിഹാദിനു“ പോയ അടുത്ത ലൈവ് കണ്ടപ്പോൾ ഇത് മലയാളിയുടെ പ്രശ്നമാണോ എന്നൊരു സംശയമുണ്ടാകുന്നു. ഓഹ്! എന്തിലും ജിഹാദ് കൂട്ടിക്കലർത്തുന്ന സംഘിയെത്തി എന്നാണോ ആലോചിക്കുന്നത്? ആലോചിക്കണ്ട… ഞാൻ പറഞ്ഞതല്ല. അവൻ തന്നെ പറഞ്ഞതാണ്. താൻ ഒരു ഷവർമ്മ വാങ്ങാൻ പോയി, പട്ടാളക്കാരുടേ വീഡിയോ എടുത്തു. അവന്മാർ പിടിച്ച് നിർത്തി അത് ഡിലീറ്റ് ചെയ്യിച്ചു. ഞാനിപ്പൊ “ശഹീദായേനേ“ എന്ന് പറഞ്ഞത് അവൻ തന്നെയാണ്. ജിഹാദിനു പോയി മറ്റ് ജനങ്ങളെ ഹാലിളകി കൊന്ന് സ്വയം മരിക്കുന്നവനെയാണല്ലോ ശഹീദ്, ശിഹാദുക്കൾ എന്നൊക്കെ എന്ന് പറയുന്നത്.

ഒന്നാലോചിക്കൂ, നിങ്ങളെത്ര കൊടികെട്ടിയ കമ്യൂണിസ്റ്റ് ആയാലും വല്ലടത്തും പോയി തല്ല് കൊണ്ട് വരുമ്പോൾ പേടിച്ച് വിറച്ച് വീഡിയോ ലൈവിൽ വരുന്ന സമയത്ത് “ഞാനിപ്പൊ രക്തസാക്ഷിയായേനേ“ എന്ന് പറയുമോ? പേടി മാറിക്കഴിഞ്ഞ് ചിലപ്പോൾ കോമഡിയായി പറയും. പേടിച്ചിരിക്കുമ്പോൾ പറയില്ല. എന്നെയവർ കൊല്ലുമെന്ന് ഞാൻ ഭയന്നു, എന്നെ തല്ലിക്കൊന്നേനേ എന്നൊക്കെയേ എത്ര വലിയ കമ്യൂണിസ്റ്റുകാരനും പറയൂ.

അപ്പോൾ ഇവിടെ ഇവൻ പറഞ്ഞ ശഹീദ് എന്ന വാക്കിന് ഒരുപാട് അർത്ഥങ്ങളുണ്ട്. ഇവൻ എന്തിനാണവിടെ കറങ്ങുന്നതെന്നും, അവന്റെ കൂടി സുരക്ഷയൊരുക്കാൻ ആയുധമെടുത്തിരിക്കുന്ന സാധാരണ യുക്രൈനികൾ കൂടിച്ചേർന്ന പട്ടാളത്തിന്റെ വീഡിയോ എടുത്തതെന്നും ശരിക്കും ആലോചിക്കണം. ന്യായവും നീതിയും ഒന്നുമല്ല, ഒരു യുദ്ധമാണ്. റഷ്യയ്ക്ക് യുക്രൈനിനെ ആക്രമിക്കാൻ അവരുടെ കാരണങ്ങളുണ്ട്. യുക്രൈനു അവരെ പ്രതിരോധിക്കാൻ എല്ലാ അവകാശവുമുണ്ട്. അതിനിടയിൽ ഇവന്റെയൊക്കെ സർക്കസ് എന്താണ്? ഇപ്പോൾ പൊതുവേ നമ്മളെ ഇരുഭാഗവും ഉപദ്രവിക്കാറില്ല. ഇന്ത്യാക്കാരെ കണ്ടാൽ ഉക്രൈനികൾ തല്ലുന്ന അവസ്ഥ എത്തിക്കുകയാണോ ഇവന്റെയൊക്കെ ലക്ഷ്യം? അതോ അതിലുപരി വല്ലതുമാണോ?

ഇയാളുടെ ശഹീദായേനേ എന്ന പറച്ചിൽ വെറും നാവുപിഴയാണോ ഗൗരവമായെന്തെങ്കിലുമുണ്ടോ എന്ന് സുരക്ഷാ ഏജൻസികൾ ശരിക്കും ആലോചിക്കേണ്ടതുണ്ട്. ആണവശക്തികൾ തമ്മിൽ ഒരു യുദ്ധം നടക്കുന്നതിനിടയിൽ അവൻ ……ലെ “ശവർമ്മ“ വാങ്ങാൻ പോകുന്നു, വെറും “യാദൃശ്ചികമായി“ പട്ടാളക്കാരുടെ വീഡിയോ എടുക്കുന്നു…അവർ കൊങ്ങായ്ക്ക് പിടിക്കുമ്പോൾ ശഹീദായേനേ എന്ന് പറയുന്നു. രണ്ട് ദിവസമായി ചാനലുകളിൽ മുടിഞ്ഞ അഭ്യാസം കാട്ടുന്നു… എല്ലാം വെറും കോമഡിക്കുപരിയായി പലതും ആലോചിപ്പിക്കുന്നതാണ്. രാജ്യത്തെ സുരക്ഷാ ഏജൻസികൾ ശ്രദ്ധിക്കണം. ദൗർഭാഗ്യവശാൽ എല്ലാം ട്രോളോ തമാശയായോ തള്ളാൻ പറ്റാത്ത ലോകത്താണ് നാമിന്ന് ജീവിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.