...
Home News National കോൺഗ്രസിന്റെ പൂർണ്ണ തകർച്ചയിൽ സന്തോഷിക്കുക തന്നെ ചെയ്യണം

കോൺഗ്രസിന്റെ പൂർണ്ണ തകർച്ചയിൽ സന്തോഷിക്കുക തന്നെ ചെയ്യണം

കോൺഗ്രസ്സ് പൂർണ്ണമായും ഇല്ലാതാവുക തന്നെ വേണം, അവിടെ പുതിയ നാമ്പുകൾ മുളച്ചു വരിക തന്നെ ചെയ്യും, അത്‌ കൊണ്ട് മാത്രമേ കോർപ്പറേറ്റുകൾ നിയന്ത്രിക്കപ്പെടുന്ന സംഘപരിവാർ ശക്തികളെ തോൽപ്പിക്കാൻ ആവൂ

294

| ജലീൽ കാലിയത്

എന്താണ് കോൺഗ്രസ്സ് കുറച്ചു കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് സത്യസന്ധമായി വിലയിരുത്തേണ്ട അവസരം കൂടിയാണ് ഇപ്പോൾ വന്നു ചേർന്നിരിക്കുന്നത്. “ഉപ്പൂപ്പാക്ക് ആനയുണ്ടായിരുന്നു” എന്നും പറഞ്ഞു, ഇല്ലാവലുപ്പം സ്വയം സങ്കല്പിച്ചു, ബിജെപിക്ക് എതിരെ നിൽക്കുന്ന ശക്തമായ പ്രാദേശിക കക്ഷികളെ തങ്ങളുടെ വരുതിയിലാക്കാൻ ശ്രമിക്കുകയും, അവർ കൊണ്ഗ്രസ്സിന്റെ ശക്തി ക്ഷയം തിരിച്ചറിഞ്ഞു അതിന് വഴങ്ങാതിരിക്കുകയും ചെയ്യുമ്പോൾ ഉണ്ടാവുന്ന ബിജെപി വിരുദ്ധ വോട്ടുകളുടെ വിഘടനം മാത്രമല്ലേ സമീപകാലത്തെ ബിജെപി വിജയങ്ങൾ എന്ന് തിരിച്ചറിയാൻ വൈകരുത്.

തമിഴ്നാട്ടിലെ സ്റ്റാലിന്റെ DMK, കൃത്യമായി കോൺഗ്രസിന്റെ ശക്തിക്ഷയം തിരിച്ചറിഞ്ഞു, അവർക്ക് അർഹമായത് മാത്രം കൊടുത്തു, മികച്ച വിജയം നേടിയത് സമീപകാലത്തെ ഏറ്റവും മികച്ച രാഷ്ട്രീയ പരീക്ഷണങ്ങളിൽ ഒന്നായിരുന്നു. അതിനവർ പറഞ്ഞ കാരണവും കോൺഗ്രസ്സ് രാഷ്ട്രീയത്തിന്റെ അപചയം തന്നെയാണ് സൂചിപ്പിക്കുന്നത്.

കോൺഗ്രസുകാർ ജയിച്ചു കഴിഞ്ഞാൽ, “ബിജെപിയും AIADMK അടങ്ങുന്ന പാർട്ടിയിലേക്ക് പോവില്ല എന്ന് എന്താണ് ഉറപ്പ്..?” എന്നാണ് അന്ന് സ്റ്റാലിൻ ചോദിച്ചത്, കോൺഗ്രസ്സ് ഒരു മറുപടിയും കൊടുക്കാൻ ആവാതെ DMK-ക്ക് വഴങ്ങി, DMK കൊടുത്ത നാമമാത്രമായ സീറ്റുകളിൽ ഒതുങ്ങിയത് സമീപകാല രാഷ്ട്രീയം പറഞ്ഞു വെക്കുന്ന യാഥാർഥ്യമാണ്.

അതേപോലെ തന്നെയാണ് ശിവസേന കോൺഗ്രസ്സ് മഹാരാഷ്ട്ര MLA-മാർക്കും, MP-മാർക്കും കൊടുത്ത ഭീഷണി, കാലുമാറി ബിജെപിയിലേക്ക് പോകാം എന്ന് ആരും വിചാരിക്കേണ്ട, അങ്ങിനെ മാറിയാൽ ഫലം അനുഭവിക്കും എന്ന്. ഇന്നും കോൺഗ്രസ്സ് അംഗങ്ങളുടെ കാലുമാറ്റം നടക്കാത്ത സംസ്ഥാനങ്ങളിൽ ഒന്ന് മഹാരാഷ്ട്ര ആവുന്നതിന്റെ കാരണം ആ ഭീഷണി വളരെ വലുതാണ് എന്നത് കൊണ്ട് തന്നെയാണ്.

ബിജെപിക്ക് പിന്നീട് മുതൽക്കൂട്ടാവുന്ന, ബിജെപിയിലേക്ക് കാലുമാറി തങ്ങളുടെ കാര്യം സുരക്ഷിതമാക്കുന്ന, ഒരു പാർട്ടി മര്യാദയും ജനാധിപത്യ ബോധവും ഇല്ലാത്ത ഒരു സംഘടനാ സംവിധാനവും നിലനിൽക്കാത്ത കോൺഗ്രസ്സ് ഇനിയും ഇന്ത്യയിൽ നിലനിന്ന് എന്താണ് സാധിക്കാൻ പോകുന്നത്..?

കോൺഗ്രസ്സ് പൂർണ്ണമായും ഇല്ലാതാവുക തന്നെ വേണം, അവിടെ പുതിയ നാമ്പുകൾ മുളച്ചു വരിക തന്നെ ചെയ്യും, അത്‌ കൊണ്ട് മാത്രമേ കോർപ്പറേറ്റുകൾ നിയന്ത്രിക്കപ്പെടുന്ന സംഘപരിവാർ ശക്തികളെ തോൽപ്പിക്കാൻ ആവൂ.

ചുമ്മാ കോൺഗ്രസ്സ് തകർന്നാൽ ബിജെപി ശക്തമാവും എന്നൊക്കെയുള്ള ജല്പനങ്ങൾ അവസാനിപ്പിച്ചു, യാഥാർത്ത്യങ്ങളുമായി പൊരുത്തപ്പെടുകയാണ് വേണ്ടത്. ബിജെപിക്ക് ആളെ തികഞ്ഞില്ലെങ്കിൽ, കാലുമാറ്റി കോറം തികക്കാനുള്ള ഒരു പാർട്ടി. ബിജെപിയുടെ ശത്രുവാണ് എന്നൊക്കെയുള്ള പ്രചരണം കോർപറേറ്റുകളുടേതാണ്. അതാണ് ആദ്യം ചവറ്റു കൊട്ടയിൽ തള്ളേണ്ടത്.

കനയ്യകുമാരൻ ആവും ഇനി ആദ്യം കോൺഗ്രസിൽ നിന്ന് ബിജെപിയിൽ എത്തുക, കുമ്പക്കുടി സുധാകരൻ ഏകദേശം അവരുടെ പടിക്കൽ ഊഴം കാത്ത് നിൽപ്പുമുണ്ട്, “നട്ടെല്ലുള്ളവൻ നാറിയാൽ പരമനാറി” എന്ന പ്രയോഗം മലയാളത്തിൽ എന്ന പോലെ ഹിന്ദിയിലും സാധ്യമാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.