...
Home News Kerala കേരളത്തിന്റെ പോലീസ് സേനയ്ക്ക് എന്ത് പറ്റി?

കേരളത്തിന്റെ പോലീസ് സേനയ്ക്ക് എന്ത് പറ്റി?

കഴിഞ്ഞ കുറച്ച് നാളുകളായി കേരള പോലീസിന് അത്ര നല്ലകാലമല്ല. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ കയറിയതിന് ശേഷം സർക്കാർ ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വന്നത് പോലീസിന്റെ പ്രവർത്തികൾ കൊണ്ടാണ്.

301

| ബേസിൽ നെല്ലിമറ്റത്തിൽ

ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സേന ഏതാണ് എന്ന് പരിശോധിച്ചാൽ ആദ്യത്തെ അഞ്ചിൽ കേരള പോലീസും ഉണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി കേരള പോലീസിന് അത്ര നല്ലകാലമല്ല. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ കയറിയതിന് ശേഷം സർക്കാർ ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വന്നത് പോലീസിന്റെ പ്രവർത്തികൾ കൊണ്ടാണ്.

കേരളത്തിലെ പോലീസിന് പണ്ടുകാലം മുതലേ പലകാര്യങ്ങളിലും പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്. രണ്ട് മുന്നണികളുടെ കാലത്തും പ്രമദമായ പല സംഭവങ്ങളിലും പോലീസ് കുറ്റക്കാരായി നിന്നിട്ടുണ്ട്. എന്നാൽ അന്നൊന്നും പോലീസിനെ എതിർക്കാനുള്ള ധൈര്യം ജനങ്ങൾക്ക് ഉണ്ടായിരുന്നില്ല. സാമൂഹ്യമാധ്യമങ്ങളുടെ കടന്നു വരവോടെ പോലീസിന് പണി കിട്ടിക്കൊണ്ടേ ഇരിക്കുകയാണ്.

കഴിഞ്ഞ ദിവസം കണ്ണൂർ ചൊക്ലിയിൽ നടന്ന സംഭവമാണ് ഏറ്റവും ഒടുവിൽ പോലീസിന് കളങ്കം ഉണ്ടാക്കിയിരിക്കുന്നത്. ജനങ്ങളെ നിയമം പഠിപ്പിക്കുന്ന പോലീസുകാർ തന്നെ നിയമം തെറ്റിച്ചപ്പോൾ ഒരു യുവാവ് അത് ചോദ്യം ചെയ്യുകയും തുടർന്ന് പോലീസ് ആ യുവാവിന്റെ നേരെ നടപടി എടുക്കുകയും ചെയ്തു. വിഷയം സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനോടകം ചർച്ചയായിട്ടിട്ടുണ്ട്.

ആ യുവാവ് ഇതിനെതിരെ കോടതിയിൽ പോകുമെന്നാണ് ഇപ്പോൾ പ്രതികരിച്ചിട്ടുള്ളത്. ഈ വിഷയവുമായി ബന്ധപ്പെട്ട് കോടതിയിൽ പോയാൽ പോലീസിന് പണി കിട്ടുമെന്ന് ഉറപ്പാണ്. മാത്രവുമല്ല പോലീസിനെതിരെ ഒരു ജനവികാരവും രൂപപ്പെട്ടിട്ടുണ്ട്. നിയമം നോക്കി നടത്തേണ്ടവർ അത് പാലിക്കാതെ വന്നാൽ കനത്ത ശിക്ഷ തന്നെ നൽകണം.

ഏതെങ്കിലും ഒന്നോ രണ്ടോ കുഴപ്പക്കാരായ പോലീസുകാർ കാരണം പോലീസ് ഫോഴ്സ് മൊത്തം പഴി കേൾക്കേണ്ടി വരുന്നു. കുഴപ്പക്കാരായ പോലീസുകാർക്കെതിരെ സർക്കാർ പല തവണ നടപടികൾ എടുത്തിട്ടുണ്ട്. ഇനി കോടതിയിൽ നിന്നുകൂടി നടപടി ഉണ്ടായാൽ മാതൃകപരമായി സേവനം ചെയ്യുന്ന പോലീസുകാർക്ക് അത് വീണ്ടും കളങ്കമാകും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.