നികേഷ് കുമാർ സ്കൂൾ ഓഫ് ജേർണലിസം എന്താണ് കേരളത്തിന് നേടി തന്നത്?

സ്വാഭാവികമായും അതിനു മുമ്പ് ഉണ്ടായിരുന്ന ശശികുമാർ ജേർണലിസം ശാഖ പൊളിഞ്ഞു - നികേഷ് കുമാർ ജേർണലിസം ആയി കേരളത്തിലെ ചാനലുകൾ എല്ലാം തന്നെ മാറി. ഇതാണ് മാപ്രാ എന്ന അവസ്ഥയിലേക്ക് മാധ്യമപ്രവർത്തകരെ മൊത്തത്തിൽ പൊതുസമൂഹം വിളിക്കാൻ നിര്ബന്ധിതർ ആക്കിയത് .

| അനീഷ് മാത്യു

റിപ്പോർട്ടർ ടി വി ചാനലിന്റെ ഉടമസ്ഥത മാൻഗോ മൊബൈൽ ഫോൺ നിർമിതാക്കൾ ആയിരുന്നവർക്ക് കൈമാറി എന്ന് കുറച്ചു ദിവസം മുമ്പ് വായിച്ചിരുന്നു. ഒരു സംഭവം നടക്കുമ്പോൾ തന്നെ അല്ലെങ്കിൽ അതിനേക്കാൾ മുമ്പേ വാർത്ത സൃഷ്ടിക്കാൻ ആയി ഉള്ള പരിപാടി കേരളത്തിൽ അവതരിപ്പിച്ചത് റിപ്പോർട്ടർ ചാനലിന്റെ നികേഷ് കുമാർ ആണ്. ഒബി വാൻ – കോൽ പിടിച്ച ആൾ – സംഭവം എന്താണെന്നു അറിയും മുമ്പേ -ഉടനെ തന്നെ അതിനെപ്പറ്റി അന്തോം കുന്തോം അറിയും മുമ്പേ അഭിപ്രായം നടത്താൻ നിര്ബന്ധിതർ ആകുന്ന രാഷ്ട്രീയ സാമൂദായിക നേതാക്കൾ.

സി എൻ എൻ ഒക്കെ പരീക്ഷിച്ചിരുന്ന അതെ പരിപാടി കേരളത്തിൽ അവതരിപ്പിച്ച ഇന്ത്യാ വിഷൻ എന്ന ചാനൽ – എന്നാൽ അത്തരം വാർത്താ സംപ്രേക്ഷണത്തിൽ ഉൾക്കൊള്ളേണ്ട യാതൊരുവിധ എഡിറ്റിംഗ് രീതികളും ഇല്ലാതെ വാർത്താ അവതരണം ആയി. ഇന്ത്യ വിഷൻ എന്ന ചാനൽ സാമ്പത്തികം ആയി പൊളിഞ്ഞു എന്ന് മാത്രമല്ല അതിൽ നിന്നും ട്രെയിനിങ് കിട്ടി വന്ന കുറെ അവതാരകർ എന്ന വിഭാഗം പത്തിരുപത് ചാനലുകളിൽ ആയി പോയി അതിലും വികൃതമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങി.

സ്വാഭാവികമായും അതിനു മുമ്പ് ഉണ്ടായിരുന്ന ശശികുമാർ ജേർണലിസം ശാഖ പൊളിഞ്ഞു – നികേഷ് കുമാർ ജേർണലിസം ആയി കേരളത്തിലെ ചാനലുകൾ എല്ലാം തന്നെ മാറി. ഇതാണ് മാപ്രാ എന്ന അവസ്ഥയിലേക്ക് മാധ്യമപ്രവർത്തകരെ മൊത്തത്തിൽ പൊതുസമൂഹം വിളിക്കാൻ നിര്ബന്ധിതർ ആക്കിയത് . വാർത്തയിലെ വസ്തുത എന്നത് ഒരു തരത്തിലും പ്രധാനം അല്ല – വാർത്ത ജനങ്ങളിൽ എത്തിക്കുന്ന സ്പീഡ് മാത്രം ആണ് കാര്യം എന്ന അവസ്ഥയിൽ നിന്നും വളർന്നു മാധ്യമക്കാർ തന്നെ പോസ്റ്ററുകൾ ഒട്ടിച്ചു വാർത്ത സൃഷ്ടിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി എന്ന് മന്ത്രി വീണ ജോർജ് ഒരാഴ്ച മുമ്പ് പറഞ്ഞിരുന്നു.

ഇത്തരം ബിസിനസ് മോഡലുകൾ സമ്പത്ത് – ലാഭം ഉണ്ടാക്കുന്നു എങ്കിൽ ഏതെങ്കിലും ഒരു ന്യായം ആയി പറയാമായിരുന്നു -ലാഭം അല്ലെ – കാപിറ്റലിസം അല്ലെ ഞങ്ങൾക്ക് വേറെ വഴിയില്ല എന്നോ മറ്റോ ന്യായീകരിക്കാമായിരുന്നു. എന്നിട്ടോ നികേഷ് കുമാറിന്റെ തന്നെ ഇന്ത്യാവിഷന്റെ പിന്നാലെ റിപ്പോർട്ടറും ഒരു തരത്തിലും നടത്തിക്കൊണ്ടു പോകാൻ വയ്യാതെ ആണ് നികേഷ് കുമാർ ഈ ചാനൽ മംഗോ മുതലാളിമാർക്ക് കൈമാറുന്നത് .

ചുരുക്കത്തിൽ നികേഷ് കുമാർ സ്കൂൾ ഓഫ് ജേർണലിസം എന്താണ് കേരളത്തിന് നേടി തന്നത് ? നുണകൾ- അർത്ഥസത്യങ്ങൾ – ഫോബിയകൾ ഇതൊക്കെ ആണ് സംഘപരിവാരത്തെ ഒരു നാട്ടിൽ വളർത്തുന്നത് – ഫാഷിസ്റ്റ് ചിന്തകൾക്ക് ഐഡിയകൾക്ക് വളക്കൂറ് ഉള്ള മണ്ണ് ഉണ്ടാക്കുന്നത്. നികേഷ് കുമാർ ചെയ്ത ദ്രോഹങ്ങളെക്കുറിച്ചു കൂടി നമ്മൾ ചർച്ച ചെയ്യേണ്ടത് ആണ്. മിനിമം അദ്ദേഹമെങ്കിലും തനിക്ക് തെറ്റ് പറ്റിപ്പോയി എന്ന് സ്വയം ആത്മവിമർശനം നടത്തേണ്ടതാണ്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...