...
Home News Kerala കല്യാണവീട്ടിലെ ബോംബെറിയൽ കൊലയുടെ വേരുകൾ തേടുമ്പോൾ

കല്യാണവീട്ടിലെ ബോംബെറിയൽ കൊലയുടെ വേരുകൾ തേടുമ്പോൾ

രാഷ്ട്രീയ ഏറ്റുമുട്ടലുകൾ, അതിനിടയിൽ സംഭവിക്കുന്ന കൊലപാതകങ്ങൾ എന്നിവയൊന്നും പോലെയല്ല കണ്ണൂരിലെ (അയൽ ജില്ലകളിലേക്ക് വാടക പോയതും )രാഷ്ട്രീയകൊലപാതകങ്ങൾ നടന്നുപോരുന്നത്.

581

| പ്രമോദ് പുഴങ്കര

ഒരു കല്യാണവീട്ടിൽ ബോംബെറിഞ്ഞുകൊണ്ട് ഒരു തർക്കത്തിൽ ജയിക്കാം എന്ന് കരുതുന്നവരും അതിനവർക്ക് സുഗമമായി ബോംബ് ഉണ്ടാക്കാനും ലഭിക്കാനുമുള്ള സാഹചര്യങ്ങളുമുള്ള ഒരു പ്രദേശത്ത് ഇക്കണ്ടകാലമായി ഉണ്ടാക്കിയെടുത്ത രാഷ്ട്രീയമെന്തായിരുന്നു എന്ന് ബാക്കി മനുഷ്യർക്ക് ഒന്നാലോചിക്കാവുന്നതാണ്.

രാഷ്ട്രീയ ഏറ്റുമുട്ടലുകൾ, അതിനിടയിൽ സംഭവിക്കുന്ന കൊലപാതകങ്ങൾ എന്നിവയൊന്നും പോലെയല്ല കണ്ണൂരിലെ (അയൽ ജില്ലകളിലേക്ക് വാടക പോയതും )രാഷ്ട്രീയകൊലപാതകങ്ങൾ നടന്നുപോരുന്നത്. അതിനായ് സംഘങ്ങൾ ഉണ്ടാകുന്നു, അവർ ബോംബ് നിർമ്മാണം. മുതൽ കൊലപാതകം വരെ ഏറ്റെടുത്ത് നടത്തുന്നു. തങ്ങളുടെ ആവശ്യം രാഷ്ട്രീയസംരക്ഷകർക്ക് ആവശ്യമില്ലാത്ത അധികസമയങ്ങളിൽ കൊടി, കിർമാണി, ഷാഫി ആദിയായ കുറ്റവാളികളെപ്പോലെ ജയിലിലും പുറത്തും വന്ന് മറ്റ് നിയമവിരുദ്ധമായ പരിപാടികളുമായി പണ്മുണ്ടാക്കുന്നു.

ഇതൊക്കെയാണ് കേഡർ പാർടി എന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇതേ ശൈലിയുടെ കോൺഗ്രസ്സ് ഗുണ്ടയാണ് താനെന്ന് അഭിമാനിക്കുന്ന സുധാകരൻ കേഡർ പാർടി ഉണ്ടാക്കുമ്പോൾ ധീരജിന്റെ കൊലപാതകം നടക്കുന്നതും അതുകൊണ്ടാണ്.

നിരന്തരം മനുഷ്യർ കൊല്ലപ്പെടേണ്ട എന്തു സാഹചര്യമാണ് കേരളത്തിലുള്ളത്? എന്തുകൊണ്ടാണ് കണ്ണൂരിൽ ആളുകളിങ്ങനെ ബോംബുണ്ടാക്കി വെക്കുന്നത്? അതു വാങ്ങുന്നത് ഇവരൊക്കെയാണല്ലോ. കല്യാണ വീട്ടിലെ ബോംബെറിയൽ കൊലയുടെ വേരുകൾ കിടക്കുന്നത് രാഷ്ട്രീയമെന്നാൽ കൊല്ലാനും ചാവാനും തയ്യാറാകുന്ന ഒരു പരിപാടിയാണ് എന്നും അങ്ങനെ ചെയ്യുന്നവർ അതിധീരരും വീരന്മാരുമാണ് എന്ന ജനാധിപത്യവിരുദ്ധ ബോധം രാഷ്ട്രീയമെന്ന രൂപത്തിൽ അടിച്ചേൽപ്പിക്കുന്നതിലാണ്.
ഇത്തരം നിസാര കാര്യങ്ങൾക്ക് ബോംബെറിയരുത് എന്നല്ല, എങ്ങനെയാണ് ഇത്തരത്തിലൊരു സാമൂഹ്യജീവിതം നിങ്ങൾ മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് പ്രശ്നം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.