...
Home News കേരളത്തിലെ പെൺകുട്ടികൾ അനുപമയിൽ നിന്ന് എന്താണ് പഠിക്കേണ്ടത്?

കേരളത്തിലെ പെൺകുട്ടികൾ അനുപമയിൽ നിന്ന് എന്താണ് പഠിക്കേണ്ടത്?

കല്യാണം കുടുംബം കുട്ടികൾ ഒന്നിലും സ്വന്തം ജീവിതത്തിൽ ചോയ്സ് ഇല്ലാത്ത പെൺകുട്ടികളിൽ നിന്ന് മുന്നോട്ട് തന്നെയാണ് നടക്കേണ്ടത്. പക്ഷേ അതിന് മാതൃക ഇതല്ല.

356

| കാവ്യ കോറോം

കേരളത്തിലെ പെൺകുട്ടികൾ അനുപമയിൽ നിന്ന് എന്താണ് പഠിക്കേണ്ടത്? സ്വന്തം പഠനം പോലും പൂർത്തിയാക്കാതെ കൗമാരത്തിലുള്ള പെൺകുട്ടി വിവാഹിതനായ പുരുഷനിൽ നിന്ന് ഗർഭം ധരിക്കുന്നതോ?
കുട്ടിയെ നോക്കാനുള്ള സഹചര്യമോ സാമ്പത്തിക നിലയോ ഉണ്ടോ എന്ന് പോലും നോക്കാതെ ഇറങ്ങി പുറപ്പെടുന്നതോ? എന്താണ് കേരളത്തിലെ പെണ്കുട്ടികൾ മാതൃകയാക്കേണ്ടത്?

വിദേശ രാജ്യങ്ങളിലൊക്കെ അവിവാഹിതരായ അമ്മമാർ ടീനേജ് അമ്മമാർക്ക് ഒക്കെ സ്വർഗ്ഗമാണ് എന്നൊക്കെ കരുതുന്നവർ ഒരു നാല് സീരീസ് എങ്കിലും കണ്ടാൽ തീരുന്ന പ്രശ്നമേ ഉള്ളു. ഇനി ഇതൊക്കെ ചോയ്സ് അല്ലെ എന്നു ചോദിച്ചാൽ അതേ, തീർച്ചയായും അതേ. നിങ്ങളുടെ സെക്‌സും ഗർഭവും ഒക്കെ നിങ്ങളുടെ ചോയ്സ് ആണ്. പക്ഷേ ഇത് കണ്ട് ഇവിടുത്തെ പെണ്കുട്ടികൾ മാതൃകയാക്കണം ഇതൊക്കെ വിപ്ലവമാണ് എന്നൊക്കെ ഏത് കോലോത്തെ ആക്ടിവിസ്റ്റുകൾ പറഞ്ഞാലും ഏത് പത്രം അതിനു കോളം എഴുതിയാലും അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്.

നിങ്ങൾക്ക് സ്വതന്ത്രമായി സെക്‌സ് ചെയ്യാനുള്ള അവകാശം ഉണ്ട്. മിനിമം സുരക്ഷാ മുന്കരുതൽ എടുക്കാൻ ശ്രമിക്കണം. ഇനി unwanted pregnancy ഉണ്ടായാൽ അബോർട്ട് ചെയ്യുന്നത് ഒരു പാപവുമല്ല. സ്വന്തം കാലിൽ നിൽക്കാനോ കുഞ്ഞിന് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കാനോ പറ്റില്ല എന്നുണ്ടെങ്കിൽ അതിനോട് ദ്രോഹം ചെയ്യരുത്. കുട്ടികൾക്ക് മേൽ സമൂഹത്തിനും സ്റേറ്റിനും ഒക്കെ ഉത്തരവാദിത്തം ഉണ്ട്. മനുഷ്യർക്ക് നന്നായി തന്നെ ജീവിക്കാനുള്ള സാഹചര്യവും പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളും ലഭിക്കുന്ന നാട്ടിൽ നിന്നായത് കൊണ്ടാണ് ഇത് പറയാൻ സാധിക്കുന്നത്.

അവർക്ക് ഇങ്ങനെ ഉള്ള മാതൃക അല്ല വേണ്ടത്. കല്യാണം കുടുംബം കുട്ടികൾ ഒന്നിലും സ്വന്തം ജീവിതത്തിൽ ചോയ്സ് ഇല്ലാത്ത പെൺകുട്ടികളിൽ നിന്ന് മുന്നോട്ട് തന്നെയാണ് നടക്കേണ്ടത്. പക്ഷേ അതിന് മാതൃക ഇതല്ല. നിങ്ങൾ പഠിക്കാനോ ജോലി നേടാനോ ശ്രമിക്കുക. കുഞ്ഞിന് പ്രൊവൈഡ്‌ ചെയ്യാൻ പറ്റുന്ന സാഹചര്യത്തിൽ അതിനു ശ്രമിക്കുക.

അനുപമയെ കുറിയേടത്തു താത്രിയുമായി ഒക്കെ ചേർത്തുള്ള ഫോട്ടോയുടെ കുറിപ്പ് ഇപ്പോഴാണ് വായിച്ചത്. അത്ര വരെ എത്തിയപ്പോൾ നിർത്തി. അനുപമയുടെ വിഷയത്തിൽ സ്റ്റേറ്റ് സംവിധാനങ്ങളിൽ നിന്ന് ജാഗ്രത കുറവ് ഉണ്ടായെങ്കിൽ നിയമ നടപടികൾ നടക്കട്ടെ, അത് വേറെ വിഷയം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.