തബലയിൽ എന്താണിത്ര പഠിക്കാനുള്ളത്; ബിരുദാനന്തര ബിരുദത്തിലൊക്കെ എന്താണ് പഠിക്കുന്നത്

ശാസ്ത്രജ്ഞർക്ക് സമയം അളക്കാൻ ഉപകരണം വേണം. ലാബിൽ stop watch ആണ് ഉപയോഗിച്ചിരുന്നത്. പക്ഷേ താളവാദ്യകലാകാരൻ ഇതിനെ മനസ് കൊണ്ടളക്കുന്നു എന്നതാണ് സത്യം

|രത്നശ്രീ അയ്യർ

ചിലർ ചോദിച്ചിട്ടുണ്ട് തബലയിൽ എന്താണിത്ര പഠിക്കാനുള്ളത് – ബിരുദാനന്തര ബിരുദത്തിലൊക്കെ എന്താണ് പഠിക്കുന്നത് എന്നൊക്കെ. അതിൽ ആദ്യ ഉത്തരം പറയാനുള്ളത് സംഗീതം മാലാഖമാരുടെ ഭാഷയാണ് ‘ എന്നാണ് ‘ അതായത് ഒരു തലത്തിനു മുകളിൽ എത്തിയാലേ ആഴം മനസിലാവൂ എന്നാണ്. എന്നെ കെമിസ്ട്രി പഠിപ്പിച്ച ഒരു അധ്യാപകൻ ശ്രീ അലക്സാണ്ടർ സാർ ,ഞാൻ അദ്ദേഹത്തിൻ്റെ കൂടെ അധ്യാപികയായി ജോലി ചെയ്തപ്പോൾ ലാബിൽ ഇരുന്നപ്പോൾ പറഞ്ഞു ഏതെങ്കിലും ഒരു വിഷയം ആഴത്തിൽ പഠിക്കുന്നവർക്കേ അറിയാൻ പറ്റൂമറ്റേതൊരു വിഷയവും ആഴമുള്ളതാണെന്ന് എന്ന്. ഇത് രണ്ടാമത്തെ ഉത്തരം.

ഒരു ഉദാഹരണമായി താളത്തിൻ്റെ ദശപ്രാണനുകൾ ആയ കാലം, മാർഗ്ഗം ക്രിയ, അംഗം, ഗ്രഹം, ജാതി, കല, ലയം, യതി ,പ്രസ്താരം, ഇവ എടുത്താൽ ഓരോന്നും ആഴമുള്ള വിഷയം. മനുഷ്യർക്ക് പ്രാണൻ അല്ലെങ്കിൽ ജീവൻ എങ്ങനെ പ്രധാനമാണോ അതുപോലെയാണ് താളത്തിൻ്റെ ഈദശ പ്രാണൻ.ഇതിൽ കാലം മാത്രം എടുത്താൽ നിർവ്വചനം ” ആയിരം താമരദളങ്ങൾ അടുക്കി വച്ച് അതിൽ ഒരു സൂചി കുത്തിയിറക്കിയാൽ ആ സൂചി ഒരു ദളത്തിൽ നിന്നും അടുത്ത ദളത്തിൽ ഇറങ്ങാൻ എടുക്കുന്ന സമയം എന്നാണ് ‘ അതായത് സമയത്തിൻ്റെ ഏറ്റവും ചെറിയ കണിക .ഇതളക്കാൻ ഒരു ശാസ്ത്രജ്ഞനു പോലും പ്രയാസമാണ്.

ശാസ്ത്രജ്ഞർക്ക് സമയം അളക്കാൻ ഉപകരണം വേണം. ലാബിൽ stop watch ആണ് ഉപയോഗിച്ചിരുന്നത്. പക്ഷേ താളവാദ്യകലാകാരൻ ഇതിനെ മനസ് കൊണ്ടളക്കുന്നു എന്നതാണ് സത്യം .ഞാൻ ഉപകരണം വച്ചും അളന്നിട്ടുണ്ട് ഫിസിക്സ്, കെമിസ്ട്രി ലാബിൽ . ഇപ്പോൾ ‘തബലയിലൂടെ മാത്രകളിലൂടെ മനസിലൂടെ അളക്കുവാനും പ്രയോഗിക്കുവാനും കഴിയുന്നുണ്ട് ‘ മാത്രയെ കാണാൻ കഴിയുന്നുണ്ട് ഉൾക്കണ്ണു കൊണ്ട് ‘ഗുരുനാഥരുടെയും ദൈവത്തിൻ്റെയും അനുഗ്രഹം കൊണ്ടും പൂർവ്വജന്മപുണ്യം കൊണ്ടും.

ചിലർ അറിഞ്ഞ് ചെയ്യുന്നു മറ്റുള്ളവർ അറിയാതെ ചെയ്യുന്നു. കൂടുതൽ പേരും ഇതറിയുന്നില്ല എന്നതാണ് സത്യം .. അറിഞ്ഞു ചെയ്താൽ നമുക്ക് ആ ഉപകരണത്തോട് ഭയവും ബഹുമാനവും തോന്നും. അല്ലാത്തവർക്ക് ഉണ്ടാവില്ല. എന്തായാലും ഈ ദശപ്രാണൻ ഇല്ലെങ്കിൽ താളവും ഇല്ല.ചിലർ പറയും ഇതൊക്കെ “തിയറി” അല്ലെ എന്ന്, പക്ഷേ അറിഞ്ഞിട്ട് ചെയ്യുമ്പോൾ ആണ് ഭയം ,ബഹുമാനവും തോന്നുക. ഇത് വളരെ സാധാരണമായ ഒരു ഉദാഹരണം മാത്രമാണ് – അതും താളം എന്ന് ജനറൽ ആയി എടുത്തിട്ട്.

തബല പോലുള്ള ഉപകരണത്തിൽ ഭാഷ വളരെയേറെയാണ്. രചനകളും ഏറെയാണ് .അതു പോലെ പ്രയോഗരീതികൾ.ഓരോ ഉപകരണത്തിനും വായ്പാട്ടിനും താളം പകരേണ്ട രീതികൾ, ഏക തബലവാദനം അതു മറ്റൊരു വലിയ ശാഖ.ഒരിക്കലും ഒരു പഠനവും തീരില്ല. ഇത് പഠിച്ചതുകൊണ്ട് ഒരു പക്ഷേ ലക്ഷങ്ങളും കോടികളും ഉണ്ടാക്കാൻ പറ്റില്ല. പക്ഷേ ഇതറിഞ്ഞ് ചെയ്യുമ്പോൾ കിട്ടുന്ന അനുഭൂതി ,അനുഗ്രഹം അത് ലക്ഷങ്ങൾ കൊണ്ടോ കോടികൾ കൊണ്ടോ ഉണ്ടാക്കാനോ അനുഭവിക്കുവാനോ അറിയുവാനോ കഴിയില്ല അതാണ് സത്യം.

സ്വാതന്ത്ര്യത്തിൽ നിന്നുള്ള പരിമിതിയും പരിമിതിയ്ക്കുള്ളിൽ നിന്നുള്ള സ്വാതന്ത്ര്യവും അതറിയാനാണ് ശാസ്ത്രം, ശാസ്ത്രീയ കലകളും. പണത്തിനു വേണ്ടി മാത്രം ഒരു കലയും സംഗീതവും പഠിക്കേണ്ടതില്ല. പണമുണ്ടാക്കാൻ എന്തൊക്കെ ജോലികൾ ലോകത്തുണ്ട്. ഓരോ വിഷയവും ആഴത്തിൽ പഠിക്കുവാനുണ്ട് .ഒന്നിനെയും നിസാരമായി കാണാതിരിക്കുക .

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന പണിമുടക്കിൻ്റെ ഭാഗമായി ബുധനാഴ്‌ച ഭക്ഷണശാലകൾ അടഞ്ഞത്‌ പൊതുജനങ്ങളെ വലച്ചു. വലിയ ഹോട്ടലുകൾ മുതൽ ചെറിയ ചായക്കടകൾ വരെ പല പ്രദേശങ്ങളിലും സ്ഥാപനങ്ങൾ അടച്ചിടുകയും പ്രതിഷേധത്തിന് ശക്തമായ പിന്തുണ നൽകുകയും ചെയ്‌തു. എണ്ണക്കമ്പനികൾ ഇന്ധന വില തുടർച്ചയായി...

Keep exploring...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

More News

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

യുഎസ് യുദ്ധവിമാനം പറക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ കാണാതായി

പശ്ചിമേഷ്യയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിൻ്റെ ടാങ്കര്‍ യുദ്ധവിമാനം കാണാതായി. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം...

‘ലക്ഷ്യങ്ങളെല്ലാം നേടി കഴിഞ്ഞു, ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കും’: മാര്‍ക്കോ റൂബിയോ

ഇറാനെതിരെ യുഎസ് നടത്തിവരുന്ന ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധത്തില്‍ അമേരിക്കയുടെ...

‘മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയ അല്ല ഹൈക്കമാൻഡ്’: രമേശ് ചെന്നിത്തല

സമൂഹ മാധ്യമങ്ങൾ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ്‌ ചെന്നിത്തല. എംഎൽഎമാരുടെ പിന്തുണക്കായി മത്സരമില്ല. എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കും. ഒരു...

രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിർണായകമാകുന്ന കേരളത്തിലെ 35 സീറ്റ് സമവാക്യം; മുന്നണികൾക്ക് കനത്ത മത്സരം

കേരളാ നിയമസഭയിലെ 35 സീറ്റുകൾക്ക് രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിർണായക പ്രാധാന്യമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഒരു രാജ്യസഭാ അംഗത്തെ...

സുരക്ഷാ പരിശോധനക്കായി മൈക്രോസോഫ്റ്റ്, ഗൂഗിൾ, എക്‌സ് എഐ എന്നിവ യുഎസിന് എഐ മോഡലുകളിലേക്ക് പ്രവേശനം നൽകുന്നു

ദേശീയ സുരക്ഷാ പരിശോധനക്കായി അമേരിക്കൻ ഫെഡറൽ സർക്കാരിന് അവരുടെ പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മോഡലുകളിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് ടെക്...