...
Home News National ഇന്ത്യയിലെ യഥാർത്ഥ രാജ്യസ്നേഹികൾ ആരെന്ന് ചോദിച്ചാൽ നാവിൽ ആദ്യം വരുന്ന ഉത്തരം “അകാലികൾ” എന്നാവും

ഇന്ത്യയിലെ യഥാർത്ഥ രാജ്യസ്നേഹികൾ ആരെന്ന് ചോദിച്ചാൽ നാവിൽ ആദ്യം വരുന്ന ഉത്തരം “അകാലികൾ” എന്നാവും

രാജ്യതലസ്ഥാനത്തിന്റെ അതിരുകളും പ്രധാനപാതകളും തടയുന്ന സമര രീതിയായ ചക്കാ ജാം എന്ന സമര രീതിയാണ് കർഷകർ സ്വീകരിച്ചത്

671

| ബിന്ദു ജയകുമാർ

ഇന്ത്യയിലെ യഥാർത്ഥ രാജ്യസ്നേഹികൾ ആരെന്നു ചോദിച്ചാൽ നാവിൽ ആദ്യം വരുന്ന ഉത്തരം “അകാലികൾ” എന്നാവും . ഇത്രയേറെ ആത്മവീര്യവും , ചങ്കൂറ്റവുമുള്ള വിഭാഗം ഇൻഡ്യയിൽ വേറെ കാണില്ല . കർഷക രോഷം ആദ്യമുയർന്നത് പഞ്ചാബില്‍ നിന്നാണ്. ഇത്രയേറെ പ്രക്ഷോഭകരായ ഒരു കർഷകജനതയെ ഇത്രമേൽ ആത്മവിശ്വാസത്തോടെ അടുത്തകാലത്തൊന്നും രാജ്യം കണ്ടിട്ടില്ല എന്ന് പറയാതെ വയ്യ.

ഇന്ത്യൻ ഗ്രാമങ്ങളിലെ ഓരോ കുടിലിനും പറയാനുണ്ടാകും ആത്മഹത്യ ചെയ്ത കർഷകനെ കുറിച്ചുള്ള കഥകൾ. അത്രമേൽ എണ്ണമറ്റ കർഷകർ ജീവനൊടുക്കിയിട്ടുണ്ട് വിളനിലങ്ങളിൽ. ആ വേദന നെഞ്ചേറ്റിയാണ് അവർ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്. ഖലിസ്ഥാനി, ദേശവിരുദ്ധർ, ഭീകരവാദികൾ, ഭിക്ഷക്കാർ അങ്ങിനെ പല പേരുകൾ ചാർത്തികൊടുത്തു നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും , മോഡി ഭക്തരും , എന്നിട്ടും മരംകോച്ചുന്ന തണുപ്പിനെയും ഉരുകിയൊലിപ്പിക്കുന്ന ചൂടിനെയും മാത്രമല്ല മഹാമാരിയെയും വകവെക്കാതെ ഉള്ള സമരം തുടർന്നു.

ആറു മാസത്തെക്കുള്ള അരിയും ഗോതമ്പുമായി ഗുർദീപ് എന്ന കർഷകന്റെ നേതൃത്വത്തിൽ ഗ്രാമം കർഷകരെ സമരമുഖത്തേക്ക് അയച്ചത് ആരും മറന്നു കാണില്ല . രാജ്യതലസ്ഥാനത്തിന്റെ അതിരുകളും പ്രധാനപാതകളും തടയുന്ന സമര രീതിയായ ചക്കാ ജാം എന്ന സമര രീതിയാണ് കർഷകർ സ്വീകരിച്ചത് .
എന്തായാലും അഞ്ചു സംസ്ഥാങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായാണോ ഈ തന്ത്രപരമായ നീക്കം എന്ന് സംശയിക്കാമെങ്കിലും ,ജനങ്ങൾക്കും മേലെയല്ല ഒരു ഭരണാധികാരിയും അവരുടെ ഭരണവും എന്നു തെളിയിക്കപ്പെടുന്നു.

ജനാധിപത്യത്തിന്റെ സൗന്ദര്യവും ഇത് തന്നെ ആണ് . അതോടൊപ്പം സമരം നയിച്ച എല്ലാ പ്രതിപക്ഷപാർട്ടികൾക്കും , സന്ഘടനകൾക്കും ബിഗ് സല്യൂട്ട് .

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.